(ശേഖരൻ ഇടി വെട്ടിയ പോലെ ഇരുന്നു അയാൾക്ക് കുറച്ചു നേരത്തേക്ക് എന്ത് ചെയ്യണം എന്നു പോലും അറിയാതെ ആയി)
… ഹലോ ഹലോ എടോ ശേഖര താൻ ചത്തോ തന്നെ ഒന്നും… ഇതൊന്നും വിളിച്ചു പറയണ്ട കാര്യം ഇല്ല പക്ഷേ രാവിലെ വന്നു മാപ്പ് പറഞ്ഞത് കൊണ്ടും തോന്നിയ ഒരു സിംപതിയും പിന്നെ താൻ ഇതു പോലെ ഒരു പൊട്ടത്തരം കാണിക്കില്ല എന്നു തോന്നിയതിന്നാലും.. കൂടെ ഇരുന്നു കുറേ കുടിച് തമാശ പറഞ്ഞ ഓർമ അത് ഒന്നും മാത്രം ആണ് ഇപ്പൊ ഇത് വിളിച്ചു പറയാൻ എന്നെ പ്രേരിപ്പിച്ചത് അപ്പൊ താൻ വേണമെങ്കിൽ മുങ്ങിക്കോ അതാണ് ശരീരത്തിന്ന് നല്ലത് കേസ് ചൂട് അറിയിട്ട് പൊന്തിക്കോ പിന്നെ ശേഖര ടൈം ഇല്ല താൻ തന്റെ തടി രക്ഷിക്കാൻ നോക്ക് താൻ ഇതിൽ ഇല്ല എന്നാ ഒരു തോന്നൽ ഉള്ളത് കൊണ്ടു ആണ് പറഞ്ഞത് ഇപ്പൊ ഇവിടുന്നു രക്ഷപെട്ടിലെങ്കിൽ തന്റെ ആ ആണത്തം പിന്നെ വെറുതെ തൂക്കി ഇട്ട് നടക്കന്നേ കൊള്ളുഉള്ളു അപ്പൊ ശെരി
കോശി ഫോൺ വെച്ചു ശേഖരൻ ഇപ്പോഴും ഷോക്കിൽ ആയിരുന്നു അയാൾ ഫോൺ ചെവിയിൽ വെച്ച് ഇങ്ങനെ നിന്നും
സാധു … സാർ വീട്ടിലേക്ക് തിരിക്കട്ടെ ( അയാൾ അതൊന്നും കേൾക്കാതെ ശ്രദ്ധിക്കാതെ മൊബൈൽ പിടിച്ചു ഇരികുകയാണ് അപ്പോൾ സാധു ശേഖരന്റെ കൈയിൽ ഒന്നും തട്ടി )
ശേഖരൻ… എന്താ എന്താ
സാധു.. വീട്ടിലേക്ക് അല്ലെ
ശേഖരൻ… വണ്ടി മംഗലത്തേക് വിടാടാ ആ ചെറ്റയെ എനിക്കു ഒന്നും കാണണം പന്നി…. വേഗം വിടാടാ
മംഗലത്ത് തറവാട്
ഭദ്രൻ നല്ല സന്തോഷത്തിൽ ആയിരുന്നു അയാൾ പുറത്തേക് വന്നു അവിടെ അളിയന്മാരും ഭാർഗവാൻ എല്ലാവരും ഔട്ട് ഹൗസ് ന്റെ മുന്നിൽ വട്ടത്തിൽ ഇരിക്കുന്നു മുന്നിൽ ടേബിളിൽ Johnnie Walker Black Label Scotch Whisky അത് നുണഞ്ഞു കൊണ്ടു ഇരികുകയാണ് അവർ മൂന്നു പേരും ഭദ്രനെ കണ്ടതും
ഭാർഗവാൻ… ഏട്ടൻ ഇത് എവിടെ പോയത് ആയിരുന്നു ഞാൻ ആകെ പേടിച്ചു പൊയി പിന്നെ അഖിൽ വിളിച്ചു കൂടെ ഉണ്ട് എന്ന് പറഞ്ഞപോയ സമാധാനം ആയത്