കോശി… എടോ തനിക്കു ഓക്കേ പ്രാന്ത് ആണോ താനൊക്കെ ചോറിന് പകരം തിട്ടം ആണോ തിന്നുന്നത് ഇത്ര ബുദ്ധി ഇല്ലേ.. താനൊക്കെ എങ്ങനെ ആടോ ഇത്ര വലിയ ബിസിനസ്‌മാൻ ആയത്
ശേഖരൻ… എടോ രാവിലെ തന്നോട് മാപ്പ് പറഞ്ഞു എന്ന് കരുതി താൻ പറയുന്നത് എന്തും കേക്കാൻ ഞാൻ തന്റെ അടിമ ഒന്നും അല്ല മനസ്സിൽ ആയോടോ അവന്റെ……
കോശി… എടാ മറ്റവനെ നീ കേക്കണ്ട എന്നെ അന്വേഷിച്ചു വരാതിരുന്ന മതി നിങ്ങൾ ഉണ്ടാക്കി വെക്കുന്നതിൽ നിന്ന് എപ്പോഴും നിങ്ങളെ രക്ഷിക്കാൻ ഞാൻ ദൈവം ഒന്നും അല്ല
ശേഖരൻ… എടോ ആ ചെക്കന്റെ കേസ് അല്ലെ തനിക്കു അറിയാവുന്നത് അല്ലെ തനിക്കു പറ്റിലെ വേണ്ടാ ഞങ്ങൾ വേറെ നോക്കികൊള്ളാം ഇനി അതിന്റെ പേരിൽ താൻ പിന്നെ മൊട കാണിക്കാതിരുന്ന മതി
കോശി… ചെക്കന്റെ അല്ല പോലീസ്കാരെ ഓക്കേ കൊന്ന കേസ് ഒന്നും എനിക്കു എടുക്കാൻ പറ്റില്ല ഞാൻ ഇല്ല…ഞങ്ങൾ വാകിലന്മാരും പോലീസ്‌കാരും ഒരു അണ്ടർസ്റ്റാൻഡിൽ ആണ് പോകുന്നത് തന്റെ ഓക്കേ ഇതുപോലെത്തെ ചെറ്റ പണികൾക്ക് കൂടെ നിന്ന് പണി വാങ്ങാൻ ഞാൻ ഇല്ല
ശേഖരൻ… എടോ താൻ എന്തൊക്കയാ ഈ പറയുന്നേ ഏത് പോലീസ്‌കാരൻ ആർക്കും എന്ത് പറ്റി എടോ ഞാൻ ഇപ്പൊ എന്റെ വീട്ടിലേക്ക് പോകുകയാ
കോശി… ശേഖര തന്റെ നാടകം കളിയും പൊട്ടാൻ കളിയും ഒന്നും വേണ്ടാ ഇപ്പൊ പോലീസ് അവിടെ എത്തും അവരുടെ കൈയിൽ കിട്ടിയ എല്ല് അവമാർ വെള്ളം ആകും ഓർത്തോ
ശേഖരൻ… എടോ വക്കിലെ താൻ എന്തൊക്കെയാ ഈ പറയുന്നേ എനിക്കു ഒന്നും മനസ്സിൽ ആവുന്നില്ല താൻ കാര്യം ഒന്നും കറക്റ്റ് ആയിട്ട് പറഞ്ഞു ത്താ
കോശി… അപ്പൊ ശേഖര തനിക്കു കാര്യം അറിയില്ല ഒന്നുകിൽ താൻ ഇതിൽ ഇല്ല അല്ലെങ്കിൽ താൻ അഭിനയിക്കുവാ എന്തായാലും ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം ആവും
ശേഖരൻ… താൻ കാര്യം പറ
കോശി… നിങ്ങളെ സ്റ്റേഷനിൽ ഇട്ട് പൊരിച്ചു എടുത്തിലെ ഒരു പുലി കുട്ടി അവനെ രാത്രി വണ്ടി ഇടിച്ചു കൊല്ലാൻ ശ്രെമിച്ചു അവനെ ഇപ്പൊ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ട് ഉണ്ട് അവന്ന് എന്തെകിലും പറ്റിയ രാത്രിക് രാത്രി നിങ്ങളെ പോലീസ് പോകും പിന്നെ ശേഖരൻ നടക്കാൻ പോകുന്നത് ഞാൻ പറയേണ്ടല്ലോ