ജോജു… സാർ നൈറ്റ് ഹെവി വെഹിക്കിൾസ് ഉള്ളത് കൊണ്ടു സ്പീഡ് ലിമിറ്റിലെ പോകാൻ പറ്റു
പ്രതാപൻ.. സൈറൺ ഇട്ട് ഹോൺ അടിച്ചു പോടോ ഇപ്പോയെക്കും അവർക്ക് നമ്മൾ വരുന്നത് മനസ്സിൽ ആയിട്ടു ഉണ്ടാകും അവമാർ കുടുബം സഹിതം വല്ല മാളത്തിലോ ഒളിക്കുന്നതിന്ന് മുൻപ് എനിക്ക് കിട്ടണം ഒരുത്തനെ എങ്കിലും എനിക്കു വേണം അതോണ്ട് ഹോൺ അടിച്ചു സൈറൺ ഇട്ട് പോകാൻ
ജോജു… സാർ
വാസുദേവൻ… സാർ ആ ശേഖരന്റെ വിട്ടിൽ എത്തികാണുമോ അശോകൻ സാർ
പ്രതാപൻ… അശോകൻ അവിടെ എത്തി അറസ്റ്റ് ചെയ്തു കഴിഞ്ഞു ഇറങ്ങുബോ എന്നെ വിളിക്കു
അപ്പോയെക്കും നോർത്ത് സ്റ്റേഷനിൽ നിന്നും സൗത്ത് സ്റ്റേഷനിൽ നിന്നും ഉള്ള പോലീസ് വണ്ടികൾ സി ഐ യുടെ വണ്ടിയുടെ പുറകിൽ എത്തി ഇരുന്നു സി ഐ യുടെ വണ്ടിയുടെ സൈറൺ മുയങ്ങുന്നത് കണ്ടു അവർ അവരുടെ വണ്ടിയും സൈറൺ ഇട്ടു നിര നിരയായി ജീപ്പ്കൾ സൈറൺ മുഴക്കി ലൈറ്റ്സ് നിലയും ചുവപ്പും വെള്ളയും മാറി മാറി മിന്നിച്ചു അവർ സ്പീഡിൽ തന്നെ സി ഐ യുടെ വണ്ടിയുടെ പിന്നാലെ വെച്ച് പിടിച്ചു
വാസുദേവൻ… (ഒരു യുദ്ധത്തിന് പോകുന്ന ഫീൽ ആയിരുന്നു വാസുദേവന്ന് വന്നത് പടയും ആയി പോകുന്ന യുദ്ധവീരന്മാരെ പോലെ അയാൾ ഒന്നും ഗൗരവത്തോടെ ചിരിച്ചു )
സാർ നമ്മുടെ ടീം എത്തി സാർ നാട് മൊത്തം അറിയട്ടെ സാറെ അവന്മാരുടെ തറവാട്ട് മഹിമ ഇന്നത്തോടെ തീരും പോലീസ് കേറി നിരങ്ങി എന്ന് ആയിരിക്കണം നാളെ വീരപ്പൂരം നിവാസികൾ മൊത്തം ഇവിടെ അറിയേണ്ടത്
പ്രതാപന്റെ മുഖത്തു ദേഷ്യം വർധിച്ചു അവർ മംഗലത്ത് തറവാടിന്റെ മുന്നിൽ എത്താനായിരുന്നു ആകലെ നിന്ന് വലിയ ഒരു പടിപ്പുരയോട് കൂടിയ ആ വലിയ ഗേറ്റ് അടഞ്ഞു കിടക്കുന്നത് അവർ കണ്ടു
#########
മംഗലത്ത് തറവാട്
ശേഖരൻ… അവർ ഏത് നിമിഷവും ഇവിടെ എത്തും
ഭാർഗവാൻ… ശേഖരേട്ടാ ഒരു വഴി ഇല്ലേ രക്ഷപെടാൻ
ഭദ്രൻ…. ഞാൻ കാരണം എന്റെ അഹങ്കാരം എന്റെ ദേഷ്യം എല്ലാം കുടി എന്റെ കുടുബം ഇപ്പൊ നാണം കെടാൻ പോകുന്നു ഞാൻ അങ്ങോട്ട് പോകാം അവർ എന്നെ പുറത്ത് നിന്ന് തന്നെ കൊണ്ട് പൊയ്ക്കോട്ടേ അതാകുമ്പോ അവർ ഇവിടെക് വരില്ലയിരിക്കും ഇവിടെ ഉള്ളവർ ഒന്നും അറിയുകയും വേണ്ടാ ഞാൻ പുറത്ത് പൊയി സറണ്ടർ ആയിക്കൊള്ളാം