മാളു… കുഞ്ഞിയെ എന്താ രുക്കു എന്താണ് എന്ന് വെച്ചാൽ പറ
റുക്‌മണി… മാളു ആ രാവിലെ കണ്ട ആ പോലീസ്കാരനെ നിന്റെ ഭദ്രേട്ടൻ കൊല്ലാൻ നോക്കി അയാൾ ഇപ്പൊ ഹോസ്പിറ്റലിൽ ആണ് അയാളുടെ ജീവൻ ഇപ്പോൾ… പോലീസ് ഏത് നേരത്തും ഇവിടെ എത്തു നമ്മളെ ഓക്കേ കൊണ്ടു പോകും അവർ വരുന്നത് തന്നെ കുഞ്ഞിയെ കൊണ്ടു പോകാൻ കുടി ആയിരിക്കും
ഇതു കേട്ടതും മാളു ആകെ പേടിച്ചു പൊയി അവൾ റുക്മാണിയുടെ അടുത്ത് ഇരുന്നുപോയി അവളുടെ സമനില തന്നെ തെറ്റുന്നത് പോലെ അവൾക് ഫീൽ ആയി
രുക്കുമണി അവൾക് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു എല്ലാം കേട്ടുകൊണ്ടിരുന്ന മാളു പെട്ടന്ന് ചാടി എഴുന്നേറ്റ് പൂജ മുറിയിലേക്ക് ഓടി കയറി വാതിൽ അടച്ചു റുക്‌മണി അതു കണ്ടു അവളുടെ പുറകെ ഓടി വാതിലിന് മുട്ടി
റുകമാണി… മാളു അബദ്ധം ഒന്നും കാണിക്കലെ മോളെ മാളു
മാളു… റുക്‌മണി എനിക്കു ഒന്നും പ്രാർത്ഥിക്കണം എന്റെ അമ്മയെ വിളിച്ചു എനിക്കു കരയണം എന്റെ അമ്മ കൈവിട്ടൽ ഞാൻ ഇനി ഇല്ല നീ എന്റെ കുഞ്ഞുവിന്റെ അടുത്ത് ഉണ്ടാകണം പോവും ഞാൻ നിന്നോട് യാചിക്കുകയാണ്
റുക്‌മണി… നീ എനിക്കു ഒരു വാക് താ നീ ഒരു കടുകൈയും ചെയ്യില്ല എന്ന് എന്നാൽ ഞാൻ അവളുടെ അടുത്ത് പോകാം
മാളു… എന്റെ മോൾക്ക് ഒരു ആപത്തു വരരുത് അതു വരെ ഞാൻ ഒന്നും ചെയ്യില്ല നീ പോകും എന്റെ വാക്
റുക്‌മണി കരഞ്ഞു കൊണ്ടു സീതയുടെ അടുത്തേക് പൊയി
മാളു കരഞ്ഞു കൊണ്ടു എന്റെ കുഞ്ഞിനെ കത്തു രക്ഷികണേ എന്റെ അമ്മേ അവൾ കൈയിൽ കർപ്പൂരം കത്തിച്ചു വെച്ചു പ്രാർത്ഥന തുടങ്ങി
വർമസ് ഹോസ്പിറ്റലിൽ
ഐസുവിൽ നേഴ്സ് മനോജിന്റെ കൈയിലെ ക്യാന്നുവാലിൽ ഇൻജെക്ഷൻ എടുത്തു തിരിഞ്ഞതും പെട്ടന്ന് മനോജിന്റെ കൈ ഒന്നും വിറച്ചു ഒരു ഞെരകവും പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞ നേഴ്സ് കാണുന്നത് കണ്ണുകൾ പതുകെ തുറക്കാൻ ശ്രെമികുന്ന മനോജിനെ ആണ് അവർ അവിടെ ഉള്ള ബട്ടൻ ഞെക്കി പെട്ടന്ന് അവിടേക്കു വേറെ ഒരു നേഴ്സ് വന്നു അവളോട് ഡോക്ടറേ വിളിക്കാൻ പറഞ്ഞു പുറത്തു നിന്ന് കുറച്ച് കഴിഞ്ഞു ഡോക്ടർ വന്നു മനോജിന്റെ ഇ ഒരു റെസ്പോൺസ് അവർക്ക് അതിയായ ഒരു ആത്മവിശ്വാസം കൊടുത്തു. മനോജ് അബോധാവസ്ഥയിൽ ഞെരങ്കുകയും ചില ശബ്ദങ്ങൾ സംസാരിക്കാൻ ട്രൈ ചെയുകയും ചെയ്ത് കൊണ്ടു ഇരുന്നു