ഭദ്രൻ ഒന്നും പറയാൻ ഇല്ലാതെ ഒരു ശവത്തെ പോലെ കുനിഞ്ഞു ഇരുന്നു
സുഭദ്ര കരഞ്ഞു കൊണ്ടു അകത്തേക്കു ഓടി കയറി റൂമിൽ പൊയി വാതിലിൽ അടച്ചു കരഞ്ഞു അതു കണ്ടു മാളവിക അങ്ങോട്ട് വന്നു വാതിലിൽ മുട്ടി
മാളവിക… ചേച്ചി എന്ത് പറ്റി വാതിൽ തുറക്കും
അപ്പോൾ പുറകിൽ നിന്ന് ഒരു കൈ വന്നു മളവികയുടെ തോളിൽ വെച്ചു അവൾ തിരിഞ്ഞു നോക്കി റുക്‌മണി
മാളവിക… എന്താ ചേച്ചി കരഞ്ഞു അകത്തു കയറി വാതിൽ അടച്ചത്
റുക്‌മണി ഒരു ചിരി ചിരിച്ചു ഒരു പുച്ഛം ചിരി മാളവിക അവളെ നോക്കി ഒന്നും മനസ്സിൽ ആവാത്ത പോലെ റുക്‌മണിയെ നോക്കി നിന്ന്
റുക്‌മണി… നിന്റെ ചേച്ചി ഡ്രസ്സ് മാറാൻ കയറിയത നീ പൊയി ഡ്രസ്സ് മാറിക്കോ ഞാനും പോയ് ഡ്രസ്സ് മാറട്ടെ
മാളു… എന്തിന് നിങ്ങൾ ഓക്കേ എവിടെ പോവുകയാ
റുക്‌മണി… ഓഹ് ചെറിയ ഒരു ഫങ്ക്ഷൻ ഉണ്ട് ഇപ്പോ വണ്ടി ഇങ് എത്തും നീ പൊയി കുഞ്ഞിയെ ഒരുക്കി നിർത്തികൊ അവൾ ആണ് മുക്യഅതിഥി
മാളു… നീ എന്തൊക്കയാ ഇ പറയുന്നേ ഫങ്ക്ഷന് ഇ രാത്രിയിൽ ഹേയ് അവൾ വരില്ല നിങ്ങൾ പോയിക്കോ
റുക്‌മണി ആർത്തു ചിരിച്ചു
റുക്‌മണി… എന്റെ മാളു അവർ നമ്മളെ എടുത്തോണ്ട് പോകും ഫങ്ക്ഷന്ന് എന്തായാലും രാവിലെ വരെ സുഖം ആയിരിക്കും
മാളുവിന് അരിച്ചു കയറി
മാളു.. എന്താ രുക്കു കാര്യം പറ വെറുതെ ആളെ പൊട്ടൻ കളിപ്പിക്കാതെ
റുകുവിൻന്റെ മുഖത്തു ദേഷ്യം ഇരച് കയറി
രുക്മണി… പൊട്ടൻ കളിക്കുന്നതും ആളെ പൊട്ടൻ ആകുന്നതും ഒന്നും ഞാൻ അല്ല നിന്റെ വലിയേട്ടൻ ആണ് എല്ലാരും ഒരുങ്ങി നിന്നോ പോലീസ് ഇപ്പൊ ഇവിടെ എത്തു
അതു കേട്ടതും മാളു ഒന്നും പകച്ചു എന്നിട്ടും
റുക്‌മണി… എല്ലാവരും ഒരുങ്ങി നിന്നോ പോലീസ് എത്തുബോ പോകാൻ റെഡി ആയിട്ടു കൂടെ നമ്മുടെ കുഞ്ഞിയെ അവർ
അത് പറഞ്ഞു റുക്‌മണി കരഞ്ഞു നിലത്തു ഇരുന്നു പൊയി
മാളു അത് കണ്ടു അവളുടെ തോളിൽ കുലുക്കി ചോദിച്ചു