അയാൾ ശക്തിയിൽ തന്നെ തിരിഞ്ഞു നടന്നു കൂടെ ഉള്ള പോലീസ്കാരും
പ്രതാപൻ… തൊപ്പി തെറിക്കും എന്ന് പേടി ഉള്ള ഒരറ്റ ഒരുത്തൻ എന്റെ കൂടെ വരണ്ട
വാസുദേവാൻ… പണി പോണേ പോട്ട് സാറെ അവന്റെ മുഖം ഞാൻ ഇന്ന് പിടിച്ചു റോട്ടിൽ ഇട്ട് ഉരയിക്കും നായി
കൂടെ ഉള്ള പോലീസ്കാരും അവരെ അനുഗമിച്ചു
പ്രതാപൻ ഫോൺ എടുത്തു കാൾ ചെയ്തു അശോകന്ന്
പ്രതാപൻ… അശോകൻ നേരെ വിട്ടോ ശേഖരന്റെ വീട്ടിലേക് അവിടെ ഉള്ള ആരെയായാലും അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ടുവാ എന്റെ ഓഡർ ആണ് ആര് വിളിച്ചു പറഞ്ഞാലും അങ്ങനെ പറഞ്ഞോ സ്റ്റേഷനിൽ കിട്ടണം എനിക്കു അവരെ u got ഇറ്റ്
അശോകൻ… യെസ് സാർ
പ്രതാപൻ… അവിടെ ഉള്ള അടുത്ത ജീപ്പ് എടുത്തു മംഗലത്തേക് വരാൻ പറയും
അശോകൻ… സാർ മനോജിന്റെ അവസ്ഥ എന്താണ്
പ്രതാപൻ… എന്നോട് ചോദിക്കരുത് എന്റെ രക്തം തിളയ്ക്കുന്നു ഇനി ആ നായിന്റെ മോൻ ഭദ്രന്റെ ചോര കണ്ടേ ഞാൻ അടങ്ങു പണി പോയാലും വേണ്ടില്ല അവനെ ഇന്ന് ഞാൻ സെല്ലിൽ ഇട്ട് ഉരുട്ടും ഞാൻ
അശോകൻ.. സാർ ബാക്കി ഞാൻ നോക്കി കൊള്ളാം
പ്രതാപൻ നടന്നു റിസപ്ഷനിൽ എത്തിയതും dysp സോമൻ അവിടെ എത്തി
പ്രതാപനും മറ്റു പോലീസ്കാരും അയാൾക്ക് സലിയൂട് കൊടുത്തു
സോമൻ… നിങ്ങൾ എങ്ങോട് ആണ് ഇപ്പോൾ
പ്രതാപൻ… മംഗലത്ത് തറവാട്ടിലേക്ക് അവിടെ ഉള്ള എല്ലാത്തിനെയും അറസ്റ്റ് ചെയ്തു രാത്രിക്ക് രാത്രി പോലീസ് എന്താണ് എന്ന് കാണിച്ചു കൊടുക്കാൻ പോവുകയാണ്
സോമൻ… പ്രതാപൻ എടുത്തു ചാടി ഒന്നും കാണിക്കരുത്
പ്രതാപൻ… ചിലപ്പോൾ സാറെ നാളെ രാവിലെ വരെയേ എന്റെ തലയിൽ ഇരിക്കുന്ന തൊപ്പിക്ക് ആയുസ് ഉണ്ടാവു ഉള്ളു സാരമില്ല ഈ ഒരു രാത്രി മതി എനിക്കു അവനെ സൽക്കരിക്കാൻ
സോമൻ… പ്രതാപൻ പ്ലീസ് കണ്ട്രോൾ ur സെൽഫ്
പ്രതാപൻ… ആ സ്റ്റേജ് ഓക്കേ കഴിഞ്ഞു സാർ ഇനി കണ്ട്രോൾ ചെയ്യാൻ ഒന്നും ഇല്ല സാർ എന്നെ ഒഫീഷ്യൽ ആയി ഇനി തടയാം പക്ഷെ ഈ യൂണിഫോം അഴിച്ചു വെച്ച് ഞാൻ അവിടെക്ക് പോകും ഭദ്രനെ ഞാൻ ഇന്ന് അവൻ ഈ കാണിച്ചതിന് ഉള്ള പണി കൊടുത്തിരിക്കും