ഭദ്രൻ അഖിലിനെ നോക്കി അവന്റെ തല താണു ഇരിക്കുന്നു ഭദ്രൻ കുറച്ച് സംശയത്തിൽ
ഭദ്രൻ.. മോനെ എന്തേലും പ്രശ്നം ഉണ്ടോ പറ
അഖിൽ… അത് വലിയച്ഛ….. വലിയച്ഛൻ പൊയി കഴിഞ്ഞു അപ്പൊ തന്നെ പോലീസ് വന്നു ഞങ്ങളും ജസ്റ്റ് എസ്‌കേപ്പ് ആയത് ആണ് അവൻ ചത്തോ ജീവനോടെ ഉണ്ടോ എന്ന് ഒന്നും അറിയില്ല ഞങ്ങൾ വേഗം അവിടുന്ന് രക്ഷപെട്ടു പോന്നത് ആണ്
അത് കേട്ടതും ഭദ്രന്റെ കൈ വിറച്ചു കൈയിലെ ഗ്ലാസ് നിലത്തു വീണു പോയി അയാൾ ആകെ പിടി വിട്ട പോലെ നിന്നും
അഖിൽ… ഒന്നിനും സമയം കിട്ടി ഇല്ല
രാജീവൻ… ഇപ്പൊ എങ്ങനെ ഇരിക്കണ് പേടിക്കണ്ട തന്റെ മോളെ മാത്രം അല്ല തന്റെ അമ്മയെ അടക്കം അവമാർ തൂത്തു പെറുക്കി കൊണ്ട് പോകും എനിക്കു എന്റെ മോളെ എങ്കിലും രക്ഷിക്കണം നീ ഇവിടെ നിന്നോ ലത്തി എവിടെയെങ്കിലും കുത്തി കയറുമ്പോ മോളു പഠിച്ചോളും
സുദേവൻ… രാജിവെട്ട അവർ നമ്മളെ ഓക്കേ അറസ്റ്റ് ചെയ്യുമോ
രാജീവൻ.. അവർ ചിലപ്പോൾ ഇ വീടിന്ന് തന്നെ തീ വെക്കും എടാ പോലീസ് കാരെ തൊട്ടാൽ അവർ വിടുമോ ചവുട്ടി നട്ടെല്ല് അവർ ഓടിക്കും അത് പെണ്ണായാലും ആണായാലും
ഭാർഗവാൻ… മോനെ പ്രശ്നം ആവുമോടാ
അഖിൽ… അറിയില്ല അവർ ഞങ്ങളെ കണ്ടിട്ടില്ല പക്ഷേ ഇപ്പോ അവസ്ഥ വെച്ച് നമ്മുടെ നേരെ അല്ലെ വരും
ഭദ്രൻ ആകെ തരുത്തു നിൽകുവാണ് അപ്പോയെക്കും അവിടേക്ക് ഒരു കാർ വന്നു നിർത്തി
ഭാർഗവാൻ… ഇത് ശേഖരേട്ടന്റെ വണ്ടി ആണലോ
അതിൽ നിന്ന് ഇറങ്ങി വരുന്ന രാമനെ കണ്ടു എല്ലാവരും വിറച്ചു പൊയി ദേഷ്യത്തിൽ കത്തി ജ്വലിച്ചു ആണ് രാമൻ വരുന്നത്
സുദേവൻ… ഇത് പോലീസ് ഒന്നും വേണ്ടി വരില്ല ഭദ്രന്റെ കഥ ഇപ്പൊ കഴിയും
അവിടെ കുടി നിന്നവർ ഓക്കേ പേടിച്ചു ആണ് നികുന്നത് കുട്ടത്തിൽ മുന്നിൽ നിൽക്കുന്ന അഖിലിന്റെ അടുത്ത് എത്തിയിരുന്നു രാമൻ ഒരറ്റ അടി കണ്ടു നിന്ന പെണ്ണുങ്ങൾ ഓക്കേ നിലവിളിച്ചു വായ പോത്തി പൊയി അഖിൽ വാഴ വെട്ടി ഇട്ട പോലെ തായേ വീണു ഒരനക്കവും ഇല്ല രാമൻ ഭദ്രന്റെ അടുത്തേക്ക് നടന്നു വന്നു അപ്പോയെക്കും ഭാർഗവാൻ രാമനെ പിടിക്കൻ മുന്നോട്ട് നിന്നും രാമൻ പിടികാൻ വന്ന കൈ തട്ടി മാറ്റി ഭാർഗവാന്റെ കഴുത്തിന് പിറകിൽ പിടിച്ചു ഒരറ്റ തള്ള് വെച്ച് കൊടുത്തു അയാൾ അവിടെ ഉള്ള കസേരയിലേക്ക് കമന്ന് വീണു കസേര അടക്കം തായേ വീണു അപ്പോൾ റുക്‌മണി രാമനെ പിറകിൽ നിന്ന് ഇടത് തോളിന് പിടിച്ചു രാമൻ തോൾ കുതറി അവളെ ഒരു ഇടത് കൈ കൊണ്ടു ഒരു തള്ള് വെച്ചു കൊടുത്തു അവൾ പൊയി സുഭദ്രയുടെ മേൽ ചെന്ന് വീണു അവർ രണ്ടു പേരും തായേ വീണു അവൻ തിരിഞ്ഞു ഭദ്രന്റെ നേരെ വന്നു അപ്പോയെക്കും ഭദ്രന്റെ ജൂബയും കഴുത്തിന്ന് കുത്തി പിടിച്ചു ഭദ്രനെ ചുമരിൽ ഇടിച്ചു നിർത്തി