എന്ന് എനിക്കെന്നല്ല… ആർക്കും തോന്നിപ്പോകും…
അച്ഛനും അമ്മയും വീട്ടുകാരുമെല്ലാം അന്തം വിട്ട് നിൽക്കുകയാണ്…,
” ഏതാ… ഈ അഴകി..? ”
എന്ന മട്ടിൽ..
” എന്നെ മനസിലായില്ലേ..? ഞാൻ ശാന്തമ്മയുടെ മോളാണ്.., ലിസി… ”
” ശാന്തമ്മയുടെ മോൾ… ലിസിയോ..? ”
മിഥുൻ എന്തോ വശപ്പിശക് തോന്നി..
പെട്ടെന്ന് മിഥുൻ ചിലതൊക്കെ ഓർത്തെടുത്തു…
അച്ഛന്റെ സഹോദരി ( അപ്പച്ചി ) യായ ശാന്തമ്മ പണ്ട് പതിനേഴു വയസുള്ളപ്പോൾ ഷെപ്പെഡ് എന്ന ഒരു ആംഗ്ലോ ഇന്ത്യന്റെ കൂടെ ഒളിച്ചോടി പോയെന്നും അതിനു ശേഷം ഒരു ബന്ധവും ഇല്ലെന്നും ഇപ്പോൾ എവിടെയെന്ന് അറിവില്ലെന്നും മുമ്പെങ്ങോ അമ്മ പറഞ്ഞത് മിഥുൻ ഓർത്തു…
” എനിക്ക് അഞ്ചു വയസു ആവുന്നത് വരെയും ഞങ്ങൾ ഫാമിലിയായി ഇംഗ്ലണ്ടിൽ ആയിരുന്നു… ഡാഡി മരിച്ച ശേഷം ഞങ്ങൾ, ഞാനും മമ്മിയും, നാട്ടിൽ വന്നു.. ഫോർട്ട് കൊച്ചിയിലാണ് താമസം… പോയ കൊല്ലം മമ്മിയും ഡാഡിയുടെ പിറകെ പോയി… ഇപ്പോൾ ഞാൻ ഒറ്റയ്ക്കാ… “