തുളസിദളം 2 [ശ്രീക്കുട്ടൻ]

Posted by

അതുകേട്ടു രാജേന്ദ്രൻ എഴുന്നേറ്റ് ശില്പയുടെ മുറിയിലെത്തി,

“അച്ഛന്റെ മോക്ക് എന്താ പറ്റ്യേ…തലവേദനാണെന്ന് അമ്മ പറഞ്ഞു…”

രാജേന്ദ്രനെ കണ്ടതും അവൾ വിങ്ങികരയാൻ തുടങ്ങി,

“അയ്യോ…എന്താ മോള് കരയുന്നേ വയ്യേ…എങ്കി ഹോസ്പിറ്റലിൽ പോകാം…”

രാജേന്ദ്രൻ അമ്പരപ്പോടെ ചോദിച്ചു,

“അത്…അച്ഛാ ഞാനിന്ന് ഉണ്ണിയോട് കുറച്ചു ദേഷ്യപ്പെട്ടു സംസാരിച്ചാരുന്നു…അപ്പൊ ആ കുരുത്തംകെട്ട ചെറുക്കൻ എന്നെ ഒരു കമ്പി കൊണ്ട് പൊതിരെ തല്ലി കൊല്ലറാക്കി…എന്റെ നടു ഒടിഞ്ഞെന്നാ തോന്നുന്നേ എനിക്കിപ്പോ എണീക്കാൻപോലും പറ്റുന്നില്ല…അമ്മേ…”

ശില്പ നടുവിൽ താങ്ങി വേദനയോടെ കരഞ്ഞു

രാജേന്ദ്രന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വിറച്ചു, എന്നിട്ട് നളിനിയോടായി അലറി

“എവിടെടി അവൻ…?”

അയാൾ ചാടിയിറങ്ങി അലമാരയുടെ മുകളിൽ വച്ചിരുന്ന ചൂരൽ എടുത്ത് അടുക്കളയിലേക്ക് പാഞ്ഞു ചെന്നു, നളിനി അയാളെ തടയാൻ നോക്കി, അയാൾ അവളെ കുടഞ്ഞു തെറിപ്പിച്ചു,

അപ്പോൾ അടുക്കളയിൽ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു കണ്ണൻ, വൃന്ദ ഗേറ്റ് അടക്കാൻ പുറത്തേക്ക് പോയിരുന്നു,

അടുക്കളയിലെത്തിയ രാജേന്ദ്രൻ കണ്ണനെ ഒരു കയ്യിൽ തൂക്കിയെടുത്ത് ചൂരലിന് ആഞ്ഞടിച്ചു, കണ്ണൻ വലിയ വായിൽ നിലവിളിച്ചു, അയാൾ അവനെ തലങ്ങും വിലങ്ങും തല്ലുന്നുണ്ടായിരുന്നു, തല്ലല്ലേ വലിയച്ചാന്ന് കണ്ണൻ നിലവിളിക്കുണ്ടയിരുന്നു, ആ കാഴ്ച കാണാൻ ശില്പ ക്രൂരമായ പുഞ്ചിരിയോടെ അടുക്കള വാതിൽക്കൽ കയ്യും കെട്ടി നിന്നു, കണ്ണന്റെ നിലവിളിക്കേട്ട് വൃന്ദ ഓടിപ്പാഞ്ഞു വന്ന് രാജേന്ദ്രന്റെ കാലിൽ വീണു,

“അവനെ തല്ലല്ലേ വലിയച്ഛാ അവൻ കുഞ്ഞല്ലേ, ഞാൻ കാലുപിടിക്കാം…”

വൃന്ദ അയാളുടെ കാലിൽ കെട്ടിപ്പിടിച്ച് അലമുറയിട്ടു…

“ഛീ…മാറടി മൂധേവി…”

രാജേന്ദ്രൻ അവളെ കാല് കുടഞ്ഞെറിഞ്ഞു, കണ്ണനപ്പോഴും നിലവിളിക്കുന്നുണ്ടായിരുന്നു,

ദൂരേക്ക് വീണ വൃന്ദ ചാടിപിടഞ്ഞെഴുന്നേറ്റ് കണ്ണനെ ചുറ്റിപ്പിടിച്ചു, പിന്നീടുള്ള അടിയെല്ലാം വൃന്ദക്കാണ് കിട്ടിയത്, അവൾ കണ്ണനെ തന്റെ ദേഹത്തേക്ക് ചേർത്ത് പൊതിഞ്ഞുപിടിച്ചു, കൈ കഴച്ചപ്പോൾ രാജേന്ദ്രൻ തല്ല് നിർത്തി,

“വന്ന് വന്ന് ഈ വീട്ടില് ഗുണ്ടായിസവും തുടങ്ങിയോ…? അസത്തുക്കള്…ഇവിടെ മര്യാദക്ക് കഴിഞ്ഞോണം…പരിഷകൾ…”

അയാൾ അലറിക്കൊണ്ട് വൃന്ദയെ ചവിട്ടി നിലത്തിട്ടു,

“മതി രാജേട്ടാ…”

നളിനി അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു,

അയാൾ പുറത്തേക്ക് പോയി, നളിനി ഒരു നിമിഷം വൃന്ദയെയും കണ്ണനെയും നോക്കി നളിനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു പിന്നീട് ശില്പയെ കത്തുന്ന ഒരു നോട്ടം നോക്കിയിട്ട് അയാളുടെ പുറകെ പോയി.

Leave a Reply

Your email address will not be published. Required fields are marked *