വിശ്വനാഥൻ കൂട്ടിച്ചേർത്തു.
കൂടുതലൊന്നും പറയാതെ അവർ കഴിച്ച് എഴുന്നേറ്റുപോയി.
കുറച്ചുകഴിഞ്ഞു രുദ്രും കുഞ്ഞിയും ഭൈരവും ഷോപ്പിംഗ് എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി,
തെൻദേശത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാർ തന്നെയാണ് നായ്ക്കർമാർ… നായ്‌ക്കർ കുടുംബത്തിന്റെ വാക്കുകളും തീരുമാനങ്ങളും ആ നാട്ടിലെ അവസാന വാക്കും തീരുമാനവും… ആ നാട്ടിലെ ഭൂരിഭാഗം ഇടങ്ങളും അവർക്ക് സ്വന്തം, ഏക്കർ കണക്കിന് കൃഷിയിടങ്ങളും തോട്ടങ്ങളും മറ്റുമായി സമ്പന്നർ… ഇന്ത്യയിലെ പലഭാഗത്തും വിദേശത്തേക്കും ധാന്യങ്ങൾ പഴങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനും കയറ്റിയായക്കുന്നതിനയുള്ള ഗോഡൗണുകളും എല്ലാം തെൻദേശത്ത് തലയുയർത്തി നിൽക്കുന്നു, കൂടാതെ ഇന്ത്യയിൽ പല ഭാഗങ്ങളിലായി സുഗന്ധദ്രവ്യതോട്ടങ്ങളും കൃഷിയിടങ്ങളും മറ്റരുപാട് ബിസിനസുകൾ വേറെ…
മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന റേഞ്ച്റോവർ ഓട്ടോബയോഗ്രഫി ഗേറ്റിന് പുറത്തേക്കിറങ്ങി
മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോൾ ഭൈരവ് രുദ്രിനെ നോക്കി
“നീ അവര് പറഞ്ഞതാലോചിച്ചു വിഷമിക്കണ്ട… എല്ലാം ശരിയാവും… നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം…”
“ബിസ്സിനെസ്സ് ഏറ്റെടുക്കണമെന്ന് തന്നെയാണോ നീ പറയുന്നത്…”
“ഞാനൊന്നും തീരുമാനിച്ചില്ല, അല്ലേലും എനിക്കീ ബിസിനസ്സൊന്നും സെറ്റ് ആവില്ല, ഞാൻ നിന്നോടൊപ്പം നിന്നുതരാം… ഈ ബിസ്സിനെസ്സ് നീ വിചാരിച്ചാൽ ഇനീം വലുതാവും അതെനിക്കുറപ്പുണ്ട്… ഞങ്ങൾക്കെല്ലാം ആ പഴയ രുദ്രിനെ തിരികെ വേണം, നീയൊന്ന് ഉഷാറാവ്, എന്നിട്ട് എന്താ വേണ്ടെന്ന് ചിന്തിയ്ക്ക് ഞാനെപ്പോഴും നിന്നോടൊപ്പമുണ്ട്… എല്ലാം കഴിഞ്ഞ് നമ്മടെ കുഞ്ഞിയേം കെട്ടിച്ചു വിട്ടാ നമ്മുടെ ചുമതല കഴിഞ്ഞു ”
മടിയിലിരുന്ന കുഞ്ഞിയുടെ താടി പിടിച്ചുകൊണ്ട് ഭൈരവ് പറഞ്ഞു
“എനിക്കിപ്പോഴൊന്നും കല്യാണം വേണ്ട, പഠിത്തം കഴിഞ്ഞിട്ട് മതി…”
എല്ലാം കെട്ടിരുന്ന കുഞ്ഞി സിനിമ ഡയലോഗ് പറഞ്ഞു
അതുകേട്ട് അവര് രണ്ടുപേരും പൊട്ടിച്ചിരിച്ചു, കുഞ്ഞി നാണത്തോടെ കുനിഞ്ഞിരുന്നു…
••❀••
അടുക്കളയിൽ നിൽക്കുമ്പോൾ കാളിങ് ബെല്ലിന്റെ ശബ്ദം കെട്ട് ശ്യാമ ഉമ്മറത്തേക്കെത്തി വാതിൽ തുറന്നു, പുറത്തുനിന്ന രാജേന്ദ്രനെയും നളിനിയെയും ശില്പയെയും കണ്ട് ശ്യാമ അതിശയത്തോടെ പുഞ്ചിരിച്ചു ഇടുപ്പിൽ കുത്തിയിരുന്ന സാരിയുടെ തുമ്പ് അഴിച്ചു നേരെയിട്ടു,
“അയ്യോ…. ആരൊക്കെയാ ഇത്… എന്താ ഒന്ന് വിളിച്ചു പറയാഞ്ഞേ വരുന്ന കാര്യം…വാ അകത്തേക്കിരിക്കാം…”
ശ്യാമ അവരെ നോക്കി ആവശത്തോടെ പറഞ്ഞിട്ട് നളിനിയുടെ കൈ പിടിച്ചു എല്ലാരേം അകത്തേക്ക് ക്ഷണിച്ചു,
എല്ലാരും അകത്തേക്ക് പ്രവേശിച്ചു, ട്രെഡിഷണൽ മോഡലിൽ ഉണ്ടാക്കിയ ഒരു രണ്ടുനില വീടാണ് ശ്രീനന്ദനം, അകത്തളവും പൂജാമുറിയും എട്ടോളം മുറികളും ഒക്കെയുള്ള വലിയൊരു വീട്, വീടിന്റെ ലീവിങ് റൂം ആന്റിക് കൊണ്ട് അലങ്കരിച്ചിരിക്കുന്നു, വിലകൂടിയ ഫർണിച്ചറുകളും രണ്ട് മൂന്നു പെയിന്റിംഗുകളുമൊക്കെക്കോണ്ട് വളരെ ഭംഗിയായിട്ടുണ്ട്,