തുളസിദളം 2 [ശ്രീക്കുട്ടൻ]

Posted by

ഭൈരവ് രുദ്രിന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു…

“നിന്നെക്കൊണ്ട് കമ്പനികാര്യങ്ങളെല്ലാം പഠിപ്പിക്കാനിരിക്കുകയാ അപ്പ…”

“പറിച്ച്… ഇവിടെ സ്കൂളിൽ പഠിപ്പിച്ചത് പഠിച്ചില്ല പിന്നല്ലേ… കമ്പനിക്കാര്യങ്ങൾ…”

അവൻ പുച്ഛത്തോടെ ചിരിച്ചു.

രുദ്ര് എന്തോ പറയാൻ വന്നതും കുഞ്ഞി അവരെടുത്തേക്ക് വന്നു,

“ഗുഡ് മോർണിംഗ് ഏട്ടാ…”

കുഞ്ഞി ദ്രുവിനോട് പറഞ്ഞു

ഗുഡ് മോർണിംഗ് കുഞ്ഞി…”

അവളുടെ കവിളിൽ പിടിച്ചുകൊണ്ടു ദ്രുവ് പറഞ്ഞു, കുഞ്ഞി രണ്ടുപേരുടെയും കൈ പിടിച്ചുകൊണ്ട് താഴേക്ക് പോയി,

താഴെ ഡെയിനിങ് ടേബിളിലേക്ക് ചെല്ലുമ്പോൾ എല്ലാരും അവരെക്കാത്ത് ഇരിപ്പുണ്ട്… ജോലിക്കാർ ടേബിളിലേക്ക് ഭക്ഷണം കൊണ്ട് വയ്ക്കുന്നുണ്ട്,

മൂന്നുപേരും ചെയർ വലിച്ചിട്ടിരുന്നു, അവർക്ക് ഭക്ഷണം വിളമ്പി

“ഞങ്ങൾക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ടായിരുന്നു…”

ഭൈരവിന്റെ അച്ഛൻ മാധവൻ മുഖവുരയിട്ടു, എല്ലാരും തലയുയർത്തി, മാധവൻ വിശ്വനാഥനെ നോക്കി

“ഞങ്ങൾക്ക് വയസ്സായി, ഇനിയുള്ള കാലം ഈ കാണുന്നതെല്ലാം നിങ്ങളെയെല്പിച്ചു ശിഷ്ടകാലം സമാധാനമായി കഴിയണമെന്നാ ഞങ്ങൾക്ക്”

രണ്ടുപേരും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു

“മക്കളെ… ആയ കാലം മുഴുവൻ ഞങ്ങൾ തോളോട് തോൾ ചേർന്ന് നിലനിർത്തിയത ഇന്ന് നമുക്കുള്ളതെല്ലാം… ഇപ്പൊ ഞങ്ങൾക്ക് പ്രായമായി… ഇനി വയ്യ ഞങ്ങൾ വല്ലാതെ തളർന്നു, ഇനിയെങ്കിലും ഞങ്ങൾക്കൊന്ന് വിശ്രമിക്കണ്ടേ… നിങ്ങള് പറ…,”

അവർ ഒന്നും മിണ്ടിയില്ല,

‘ശരിയാണ് അപ്പാവും മാധവനങ്കിളും താത്തവുടെ കാലശേഷം തങ്ങളുടെ പരമ്പര സ്വത്തുക്കളും സ്ഥാനമാനങ്ങളും കൂടാതെ അവരായി തുടങ്ങിയവയും നോക്കി നടത്തുന്നത് അവരാണ് ഇപ്പൊ അവർക്ക് വിശ്രമിക്കാനുള്ള സമയമാണ്, ഇപ്പൊ അവരായിട്ട് തന്നെ പറയുമ്പോൾ, തങ്ങളത് അനുസരിക്കേണ്ടതാണ്, പക്ഷേ…’

ദ്രുവ് വല്ലാത്തവസ്ഥയിലായി അതറിഞ്ഞ ഭൈരവ് അവന്റെ കയ്യിലമർത്തിപ്പിടിച്ചു

“നീയൊരു നല്ല ബസ്സിനസുകാരനാണെന്ന് നീ തെളിയിച്ചു, പക്ഷേ നന്നായി കൊണ്ടുപോകാൻ നിന്നെക്കൊണ്ടായില്ല, ബസ്സിനെസ്സിൽ ആരെയും വിശ്വസിക്കരുതെന്ന് പാഠം നീ മറന്നു അതാണ് നിനക്ക് പറ്റിയത്… പിന്നേ എല്ലാത്തിനും ഇവൻ…ഭൈരവ് കൂടയുണ്ടെങ്കിൽ നീ ഒരിടത്തും തോൽക്കില്ല…

ഞങ്ങളുടെ ജീവിതം തന്നയാ അതിനുദാഹരണം,”

മാധവനെ നോക്കിക്കൊണ്ട് വിശ്വനാഥൻ രുദ്രിനോട് പറഞ്ഞു

“നിങ്ങള് നാളെത്തന്നെ ഇതെല്ലാം ഏറ്റെടുക്കണമെന്നല്ല… take your own time… മാത്രോല്ല നിങ്ങള് ഒന്ന് സ്റ്റേഡി ആകുന്നവരെ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാവേം ചെയ്യും…”

Leave a Reply

Your email address will not be published. Required fields are marked *