തനിക്കേറ്റവും പ്രിയപ്പെട്ടവളാണ്… തനിക്കവളെ രക്ഷിക്കണം എന്നുണ്ട് പക്ഷേ വിരലുപോലും അനക്കാൻ വയ്യാത്തവണ്ണം താൻ ചങ്ങലകളാൽ ബന്ധസ്ഥനാണ്, അവൻ നിസ്സഹായതയോടെ അവളെ നോക്കി… അവൾ അവസാനം തളർന്നു കുഴഞ്ഞു മുട്ടിലിരുന്നു മാറോടടക്കിപിടിച്ചിരുന്നത് ഒന്നുകൂടി അമർത്തിപ്പിടിച്ചു നിസ്സഹായതയോടെ ചുറ്റും നോക്കി, പിന്നീട് കുനിഞ്ഞിരുന്നു,
എവിടെനിന്നോ ഒരു മിന്നാമിനുങ്ങ് തന്റെ മുന്നിലെത്തി തന്റെ ദേഹത്തിരുന്നു അതിന്റെ പ്രകാശം കാണേക്കാണേ വലുതായി തന്റെ ദേഹം മുഴുവൻ നിറഞ്ഞു, തന്റെയുള്ളിൽ ഒരു ഊർജ്ജം നിറയുന്നത് താൻ അറിയുന്നു,
“ആാാ…ഹ്….”
താൻ അലറിവിളിച്ചു ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു, തൊട്ടടുത്തായി കിടന്ന വാൾ കയ്യിലെടുത്തു,
പിന്നീട് ചെന്നായകൾക്ക് നേരെ പാഞ്ഞു, അവൾക്ക് നേരെ കുരച്ചു ചാടിയ ചെന്നായകളെ നിഷ്കരുണം തലയറുത്ത് കൊന്നിട്ടു… പതിയെ അവൾക്കരികിലേക്ക് നടന്നു പുറന്തിരിഞ്ഞു തലകുനിച്ചിരിക്കുന്ന അവൾ പതിയെ മുഖമുയർത്തി ചുറ്റും നോക്കി, അപ്പോഴും ആ മങ്ങിയ വെളിച്ചത്തിൽ അവളുടെ മുഖം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല താൻ തന്റെ കൈകൾ അവൾക്ക് നേരെ നീട്ടി, അവൾ മടിച്ചുകൊണ്ട് കൈയിലേക്ക് അവളുടെ കൈചേർത്തു പതിയെ എഴുന്നേറ്റു, തന്റെ മുഖത്തേക്ക് നോക്കി മരങ്ങൾക്കിടയിൽനിന്നും വന്ന നിലാവെളിച്ചത്തിൽ മനോഹരമായ ആ ഉണ്ടക്കണ്ണുകൾ താൻ കണ്ടു, പെട്ടെന്ന് അവൾ കുഴഞ്ഞു തന്റെ നെഞ്ചിലേക്ക് വീണു, അവൾക്കൊരു ചന്ദനത്തിന്റെ ഹൃദ്യമായ സുഗന്ധമായിരുന്നു, കുഴഞ്ഞു വീണപ്പോൾ അവളുടെ മുടി ഒരു ഭാഗത്തേക്ക് മാറി, അവളുടെ പിൻകഴുത്തിൽ നാണയത്തിന്റെ വട്ടത്തിൽ ഒരു മറുക്, അതവളുടെ കഴുത്തിന്റെ ഭംഗിക്കൂട്ടി, അപ്പോഴേക്കും അവന് കാലുകൾ കുഴഞ്ഞു അവളുമായി തറയിലേക്കിരുന്നു…’
രുദ്ര് പെട്ടെന്ന് കണ്ണ് തുറന്നു, ബെഡ് ലാമ്പ് ഓൺ ചെയ്തു, തൊട്ടടുത്ത് വായുംപൊളിച്ചു കിടന്നുറങ്ങുന്ന ഭൈരവിനെ ഒന്ന് നോക്കി,
രുദ്ര് വിശ്വനാഥ്…,
കണ്ടാൽ ഒരു പരസ്യമോഡലിനെപ്പോലെ സുന്ദരൻ ആറടിയിൽ കൂടുതൽ ഉയരം, ദിവസവും വർക്ഔട്ട് ചെയ്യുന്നതുകൊണ്ട് നല്ല സിക്സ്പാക്ക് ദേഹം, മുഖത്തെ താടി വെട്ടിയൊതുക്കി വച്ചിരിക്കുന്നു എല്ലാത്തിനും ഉപരി അവന്റെ നീലക്കണ്ണുകൾ കണ്ടാൽ ഏത് പെണ്ണും നോക്കി നിന്നുപോകും,
രുദ്ര് പെട്ടെന്നെഴുന്നേറ്റു അടുത്തുള്ള ടേബിളിൽ ടേബിളിലിൽ ഇരുന്ന ഡയറി എടുത്തു അതിൽ അവൻ വരച്ചിരുന്ന രണ്ട് മനോഹരമായ കണ്ണുകളിൽ അവനുറ്റുനോക്കി,