പക്ഷെ ഇതൊന്നും ഞാൻ അത്രക്ക് സീരിയസായി എടുത്തിരുന്നില്ലാട്ടോ… ഒരു രണ്ടാഴ്ച്ച മുമ്പ് വരെ….
അന്നത്തെ ദിവസം ഞാൻ എന്റെ പഴയ +2 കൂട്ടുകാരുമൊത്ത് പഠിച്ച സ്കൂളിൽ ഒരു മീറ്റപ്പ് കൂടാനായി ലീവ് എടുത്തിരിക്കുകയായിരുന്നു…
എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപാടെ നേരെ ബെഡിലേക്ക് വീണതേ ഓർമ്മയുണ്ടായിരുന്നുള്ളു പിന്നെ എണീക്കുന്നത് വൈകുന്നേരം 5 മണിക്കാ….
അങ്ങനെ ഉച്ചയുറക്കവും കഴിഞ്ഞു ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷായി സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് പ്രിയേച്ചിയും പിന്നെ ഇവിടെ അടുത്തുള്ള കുറച്ചു പീക്കിരി പിള്ളേരും കൂടി പാടത്തേക്ക് പോവുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്…
ഹലോ പ്രിയേച്ചി എവിടെക്കാ ഈ കുട്ടിപട്ടാളങ്ങളേയും കൂട്ടി…
മിക്ക ദിവസവും വൈകുന്നേരം ഒരു 5 മണി 5:30 സമയങ്ങളിൽ അവരിങ്ങനെ പോവും എന്നറിയാമെങ്കിലും എന്തെങ്കിലുമൊക്കെ ചോദിക്കണ്ടേ എന്ന് കരുതി ഞാൻ ചുമ്മാ ചോദിച്ചു…
പാടത്തേക്കാ…. അല്ലാ നീയിന്നു ലീവായിരുന്നോ…
ആ ചേച്ചി…. ഒരു +2 മീറ്റപ്പ് ഉണ്ടായിരുന്നു സ്കൂളിൽ…
മ്മ്മ്… പാടത്തേക്ക് വരുന്നുണ്ടോ…
നിങ്ങൾ വിട്ടോ… ഞാൻ വരാം….
എന്നാ ശെരി…
അതും പറഞ്ഞു പ്രിയേച്ചി നടന്നു…
(പ്രിയേച്ചീടെ ക്യാറക്ടർ പേഴ്സണലി എനിക്ക് ഭയങ്കര ഇഷ്ടാ… അധികം പരിജയം ഇല്ലെങ്കിൽ പോലും ആള് നല്ല ഫ്രീയായിട്ടാ സംസാരിക്കാ…. അതേപോലെ തന്നെ എന്തും വെട്ടിത്തുറന്ന് പറയും…)
ഞാനും പിന്നെ അധികനേരം ഇരിക്കാതെ ഡ്രസ്സ് മാറ്റിക്കൊണ്ട് നേരെ പാടത്തേക്ക് നടന്നു…
അല്ലാ.. പ്രിയേച്ചി എവടെ നിങ്ങടെ കുട്ടി ഗാങ്സ്….
ആഹ് നീ വന്നോ… അവരവിടെ ഫുഡ് ബോൾ കളിക്കാടാ…
അപ്പൊ നിങ്ങൾക്ക് അവിടെ പോയി ഇരുന്നൂടെ…
ഏയ്… അവിടെ നിറച്ചു പൊടിയാടാ കൊച്ചിന് അലർജി വരും…
ഓഹ് അത് ശെരിയാണല്ലോ…