എന്ത് പരുപാടി..?
ഒരു ബൈക്ക് റൈഡ് പോയാലോ….
എന്റെ പൊന്നു ദീപു നിനക്ക് വല്ല പ്രാന്ത് ഉണ്ടോ… അടിച്ചു ഫിറ്റായിട്ട് ബൈക്ക് റൈഡ് പോവാൻ…
എടാ ഇപ്പോഴല്ല വൈകുന്നേരം…
ഞാനൊന്നും ഇല്ല… ഒന്നാമത് വണ്ടീടെ സർവീസ് തെറ്റി കിടക്കാ… പോരാത്തതിന് കുറച്ചു പണികളും ഉണ്ട്… നാളെ എന്തായാലും സർവീസിന് കേറ്റീട്ടെ ഞാനിനി വണ്ടി ലോങ്ങ് എടുക്കുന്നുള്ളു…
അളിയാ പ്രവി നീയപ്പോ നാളെ ലീവാണോ..
ദീപു എന്നോടായി ചോദിച്ചതും…
മം… ആഹ് പിന്നെ നാളെ എനിക്ക് നിന്റെ വണ്ടി വേണം… എന്റെ കൂടെ ഷോറൂമിലേക്ക് വന്നിട്ട് എന്റെ വണ്ടി അവിടെ കൊടുത്ത ശേഷം ഞാൻ നിന്നെ ജോലി സ്ഥലത്ത് കൊണ്ടുവിടാം… അതാവുമ്പോ വൈകുന്നേരം നിന്നെയും കൂട്ടി നേരെ വണ്ടി എടുക്കാൻ പോവാലോ….
മം.. ശെരി… അല്ലളിയാ അപ്പൊ നാളെ മൊത്തം മോൻ വീട്ടിലാണല്ലോ…. എന്താണ് പരുപാടി…
ഓഹ്.. എന്ത് പരുപാടി അളിയാ…
അതൊക്കെ പിന്നെ ഇപ്പൊ ഇതവസാനിപ്പിക്കാൻ നോക്കിയേ… മനുഷ്യന് വിശക്കാൻ തുടങ്ങി…
അങ്ങനെ ഓരോന്ന് പറഞ്ഞും ചിരിച്ചും അടിച്ചും സമയം ഒരുപാട് കടന്നുപോയി…
ഡാ അളിയാ ഞാൻ എന്നാ പോവട്ടെ സമയം ഒരുപാടായി…. വൈകുന്നേരം ഇറങ്ങാം…
ഞാനെണീറ്റ് തിരിഞ്ഞു നടക്കാനൊരുങ്ങവേ അവരോടായി പറഞ്ഞു…
അപ്പൊ ഓക്കേ മച്ചാനെ…!
മറുപടിക്ക് ഒന്ന് തലയാട്ടുക മാത്രം ചെയ്തുകൊണ്ട് ഞാൻ നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു…. 5 മിനിറ്റ് നടക്കേണ്ട ദൂരമേ ഉള്ളൂ അതുകൊണ്ട് തന്നെ ഞാൻ പെട്ടന്ന് തന്നെ വീട്ടിൽ എത്തി…
മുറ്റത്തേക്ക് കേറിയപാടെ കണ്ടത് അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ ഭാര്യ “കൃഷ്ണ പ്രിയ” ചേച്ചി അവരുടെ 7 മാസം പ്രായമുള്ള കുട്ടിയേയും എടുത്ത് കൊണ്ട് സിറ്റൗട്ടിൽ അമ്മയുമായി സംസാരിച്ചിരിക്കുന്നതാണ്… കറക്റ്റ് വായിൽ ചെന്ന് പെടാന്ന് പറയില്ലേ അതാണിപ്പോ നടന്നത്…. എന്നെ കണ്ടപാടെ അമ്മ….