മൂന്നു ദിവസം കഴിഞ്ഞു. വീക്കെൻഡിനു മുന്നേ അവൻ ചുമ്മാ ഒരോഫെടുത്തു. അടുത്തയാഴ്ച്ച പിടിപ്പതു പണിയാണ്. രഞ്ജു വരാൻ ദിവസങ്ങളുണ്ട്. ഫൂ! ഹൂ കെയേർസ്! അവളോടവന് ഒരു വികാരവും തോന്നിയില്ല.
രാമു വൈകിയാണുണർന്നത്. മനുവിനെ സ്ക്കൂൾബസ്സിൽ അവൻ കേറ്റിവിട്ടു. പിന്നെയും കിടന്നുറങ്ങി…
ഡാ! ബ്രഞ്ചിനു വരുന്നോ! കാമുകി! അവൻ പിടഞ്ഞെണീറ്റു കുളിച്ചു റഡിയായി പറന്നു..
മനുവിൻ്റെ സ്ക്കൂളിൻ്റെയടുത്ത് അന്നു പോയ കഫേയിൽ അവർ കണ്ടുമുട്ടി. ഡീ! നമ്മളെങ്ങോട്ടാണെടീ? ഇനിയെന്താണ്? അവരുടെ വിരലുകൾ പിണഞ്ഞു…
മോനൂ! അവളുടെ നീണ്ട വിരലുകൾ അവൻ്റെ മുഖത്തിഴഞ്ഞു… ഞാനെൻ്റെ കാര്യം പറയാം. വരണ്ടു തുടങ്ങിയ ജീവിതത്തിൽ നീയൊരുറവയാണ്. എത്ര നാളിങ്ങനെ നമ്മളൊരുമിക്കുമെന്ന് എനിക്കറിയില്ലടാ… ബട്ട്! ഐ വിൽ ടേക്ക് ഇറ്റ്. എനിക്കിതുമതി! ഇതു മാത്രം മതി.
രാമുവിൻ്റെ കണ്ണുകളും നിറഞ്ഞു… എനിക്കിതു പോരടീ… മരിക്കും വരെ നീ എന്നിലുണ്ട്…. നമ്മളിനിയും കാണും. നിന്നെ എനിക്കു വിടാനാവില്ല….
(പണ്ടെഴുതി ഉപേക്ഷിച്ച കഥകൾ മുഴുമിക്കാൻ ശ്രമിക്കുന്നതാണ്. എല്ലാവർക്കും നല്ല നമസ്കാരം).
ഋഷി