തുളസിദളം [ശ്രീക്കുട്ടൻ]

Posted by

സുരേഷ് സ്വപ്നം കണ്ടു, അതുകണ്ട് രാജേന്ദ്രന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു,

“പിന്നെ… ഇന്നലെ മഹി വിളിച്ചിരുന്നു ഹൈദ്രാബാദീന്ന്, തന്നെ വിളിച്ചിട്ട് കിട്ടാത്തോണ്ട്, നമ്മുടെ കാര്യം എന്തായി…?”

സുരേഷ് ചോദിച്ചു

“എന്താവാൻ, എല്ലാം പറഞ്ഞപോലെ, പഞ്ചലോഹ വിഗ്രഹമാ അത്യപൂർവ രത്നങ്ങൾ പതിച്ചത്, അതും നൂറ്റാണ്ടുകൾ പഴക്കമുള്ളത്, കൂടാതെ കിരീടോം അതും അമൂല്യ രത്നങ്ങൾ ഉള്ളത്, കോടികളുടെ മൊതലാ…

കിരീടത്തിന്റെ മുൻപിൽ വച്ചിരിക്കുന്ന ആ കടും പച്ച നിറത്തിലെ കല്ല് കണ്ടിട്ടില്ലേ… അത് സെറേണ്ടിബൈറ്റ് ആണ് പത്ത് കാരറ്റ്… ഇപ്പോഴത്തെ മാർക്കറ്റ് വിലയിൽ ഒരു നൂറ്റിയറുപത് കോടി രൂപ വിലവരും…”

രാജേന്ദ്രൻ പറഞ്ഞു

അതുകേട്ട് സുരേഷിന്റെ കണ്ണ് മിഴിഞ്ഞു

“അടുത്തമാസമാണ് ഉത്സവം തുടങ്ങുന്നത്, തുടങ്ങുന്നതിനു ഏഴ് ദിവസം മുന്നേ നിലവറയിൽ നിന്നും വിഗ്രഹം പുറത്തെടുത്തു പൂജ തുടങ്ങും, ഉത്സവത്തിന് രണ്ട് ദിവസം മുന്നേ അത് കാവിൽ പ്രതിഷ്ഠിക്കും, പിന്നെ ഉത്സവത്തിനേ നട തുറക്കു, അതിനുള്ളിൽ ആ വിഗ്രഹവും കിരീടോം പൊക്കണം, പകരം മഹി തരുന്ന ഡ്യൂപ്ലിക്കേറ്റ് തിരിച്ചു വയ്ക്കണം, അത്രേയുള്ളൂ…”

“അല്ല… നമുക്ക് നിലവറേന്ന് വിഗ്രഹം എടുത്തൂടെ…??? അതല്ലേ കുറച്ചൂടി സേഫ്…”

സുരേഷ് സംശയം പറഞ്ഞു

“എടുക്കായിയുന്നു, പക്ഷേ ആ കെളവൻ… എന്റമ്മാവൻ അതിലൊരു ഡിജിറ്റൽ ലോക്ക് വച്ചിട്ടുണ്ട്… കൊറച്ചു പഴേ മോഡലണേലും ഇപ്പോഴും പെർഫെക്ട് ആയാ വർക്ക്‌ ചെയ്യുന്നത്, അതിന്റെ അക്സസ് കാർഡ് ബാങ്ക് ലോക്കറിലാ… ലോക്കറിന്റെ കീ ആണേൽ ആ ഭരതൻ വക്കീലിന്റെ കയ്യിലും…”

“ഓഹ്… അത്രേള്ളോ…, എനിക്കറിയാവുന്ന ഒരാളുണ്ട് ഡിജിറ്റൽ ലോക്കിൽ എക്സ്പർട്ട് ആണ്, പുള്ളിയെ വരുത്തിയാലോ…”

“വരുത്തുന്നേൽ കൊഴപ്പോല, പക്ഷേ എന്തേലും മിസ്റ്റേക് വന്നാ എല്ലാം ഗോപി, ഇതാകുമ്പോൾ ഡിജിറ്റൽ ലോക്കറുമില്ല ഒന്നുമില്ല, എല്ലാം സേഫ്…”

“മ്… ശരിയാ… എന്നാ ഞാനിറങ്ങുന്നു, താനാ മഹിയെ വിളിച്ചു കാര്യം പറഞ്ഞേക്ക്… പിന്നെ ഈ ആഴ്ച കൂടെണ്ടേ…?? പുതിയ ഒരു കിളിയുണ്ട് എന്റെ ഓഫീസിൽ… പുതുതായി ജോയിൻ ചെയ്തതാ, ഞാനൊരു ട്രാപ് ഇട്ടിട്ടുണ്ട്, അതിൽ വീണാ നമുക്ക് സുഭിക്ഷം…”

സുരേഷ് ചുണ്ട് നനച്ചുകൊണ്ട് പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *