ഉയ്യോ മേൽവിനെ പോലെയോ…അമ്മക്ക് അങ്ങ് ആദി കേറി.. ഞാനും ഒന്ന് പേടിച്.. ഉറവ വറ്റിയ കണ്ണുകൾ പിന്നെയും ധാര ചൊരിഞ്ഞു തുടങ്ങി… അച്ഛൻ എന്റെ ചെവിയിൽ വന്ന് പറഞ്ഞു ‘ഇവൻ ഇതല്ല ഇതിനപ്പുറം പറയും അവനും വേണ്ടെടാ ഒരു സുഖം.നിന്റെ ഒരു ഉളുക്കാ. അത്രെ ഒള്ളൂ…’
തന്നെ കൊണ്ട് ആവും വിധം ഒരു സഹായം ചെയ്തു എന്ന ആത്മസംതൃപ്തി പൂകി ഡ്രൈവർ ഓട്ടോയിലേക്ക് കയറുമ്പോ ഒന്ന് ശ്വാസം എടുത്തു വിട്ടു.
ഞങ്ങൾ വൈദ്യശാലയിൽ ചെന്നു. പഴയ ഒരു അറയും നിരയും ഉള്ള വീട്.. വീടിന്റെ മുൻപ് ഭാഗം ഒന്ന് ചെറുതായി പോളിഷ് ചയ്തു ആ പാലകകൾ ഒന്ന് മിനുക്കിയിട്ട് ഉണ്ട്. അത്ര തന്നെ അല്ലാതെ ആ പഴമയ്ക്ക് ഒരു കോട്ടവും തട്ടിയിട്ട് ഇല്ല..
അച്ഛൻ എന്നെ ആ വരാന്തയിൽ ഇരുത്തിയിട്ട് അകത്തേക്ക് കേറി പോയി കാര്യം പറഞ്ഞു..ഒരു 10 മിനിറ്റ് എടുത്തു കാണും ആ സമയം എൻ്റെ മുന്നിലൂടെ ഒരു 26-27 പ്രായം തോന്നിക്കുന്ന. അല്ല അത്രെ കാണൂ. ഒരു കൊച്ചു സുന്ദരനായ ചേട്ടൻ കടന്നു പോയി. ഒത്ത ശരീരം.. ഒട്ടും രോമം ഇല്ല. നല്ല വെളുത്ത നിറം..കൊച്ചു മീശ.. അല്ല കൊറച്ചു കട്ടി ഉണ്ട്.. സൗമ്യമായ ചിരി.. പുള്ളി ഒരു കാവി മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളു…അത് ആണേൽ കൊറച്ചു ഒക്കെ എന്തോ കറ പറ്റിയത് ആണുതാനും. കഴുത്തിലൂടെ ഒരു തോർത്തു ഇട്ടിരിക്കുന്നു.. അത്രെ ഒള്ളൂ വേഷവിദാനം.. കഴുത്തിൽ ഒരു സ്വർണ ചെയിൻ ഉണ്ട്.. എന്നെ നോക്കി ചിരിച് പുള്ളി അപ്പുറത്തെ വാതിലിലൂടെ അകത്തേക്ക് കയറി പോയി..
അച്ഛൻ വൈദ്യനെയും കൂട്ടി വന്നു.ഉയ്യോ പാവം ഈ പുള്ളിക്ക് വാർദ്ധക്യം എന്ന് അവസ്ഥായുടെ കൊടുമുടിയിൽ ആണെല്ലോ… പുള്ളി വന്നൊന്ന് കഴുത്തിനും കൈക്കും പിടിച്ചു നോക്കി കൈ പോക്കാവൊന്ന് പിടിച്ചു നോക്കിട്ട് പറഞ്ഞു. നല്ല പോലെ ഉളുക്കിയിട്ട് ഉണ്ട്.. നീരും ഉണ്ട്. കൈ കൂടി ഒള്ള അസ്ഥി ഒന്ന് തെന്നിതാ.. അത് പിടിച്ചിട്ടു തീരാവുന്നതേ ഒള്ളൂ…..
എന്നിട്ട് അച്ഛനേം കൂട്ടി അങ്ങ് മാറി നിന്ന് എന്തൊക്കയോ പറഞ്ഞു. അച്ഛൻ എന്നോട് വന്നു പറഞ്ഞു നീ ഒന്ന് ആ തിരുമുന്നിടത്തു ചെല്ല്..