സമയം വെളുപ്പിന് 5.00 മണി. അടുത്ത സ്റ്റോപ്പിൽ എനിക്കിറങ്ങണം. എന്റെ സ്റ്റോപ്പ് കഴിഞ്ഞു ഒരു സ്റ്റോപ്പ് കൂടി ട്രെയിൻ പോകും.
ആ സ്ത്രീ ഇതുവരെ എഴുന്നേറ്റില്ല. വിളിച്ചുർത്തി മാപ്പ് പറയണ്ട, ചിലപ്പോൾ അടി കൂടി പൊട്ടിയാലൊ (നല്ല പേടി ഉണ്ടായിരുന്നു 🤧).
ഞാൻ ബാഗിൽ നിന്നും ഒരു പേപ്പർ എടുത്ത് ഇങ്ങനെഴുതി
“I’m truly sorry for my words & action”
എന്നിട്ടാ പേപ്പർ അവരുടെ ബാഗിന്റെ സൈഡിൽ കാണാൻ പറ്റുന്ന രീതിയിൽ വെച്ചു…
അപ്പോഴേക്ക് എന്റെ സ്റ്റോപ്പ് എത്തിയിരുന്നു. ഇറങ്ങുന്നതിനു മുൻപ് കിടന്നുറങ്ങുന്ന അവരെ ഞാൻ ഒരിക്കൽക്കൂടി നോക്കി,
“സ്വർണ്ണമുട്ട ഇടുന്ന താറാവിനെ കൊന്ന മണ്ടൻ ” ഞാൻ എന്നെ തന്നെ പഴിച്ചു.
സ്റ്റേഷനിൽ ഇറങ്ങിയ ഞാൻ ഒരു ടാക്സി വിളിച്ചു എന്റെ കയ്യിലുള്ള അഡ്രസ്സിലേക്ക് യാത്ര തിരിച്ചു.
ബാംഗ്ലൂർ നഗരം പുതിയ ദിനത്തെ വരാവെൽക്കുവാനായി തയാറാവുകയാണ്. വാഹനങ്ങൾ നിരത്തിലേക്ക് ഇറങ്ങി തുടങ്ങുന്നതെ ഉള്ളു. ബാംഗ്ലൂറിലെ ട്രാഫിക്കിനെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.എന്തായാലും വെളുപ്പാൻകാലം ആയതിനാൽ പെട്ടെന്ന് തന്നെ കാർ മുന്നോട്ട് നീങ്ങി.
15 മിനിറ്റ് യാത്രക്ക് ശേഷം ആ ടാക്സി ഒരു വലിയ അപ്പാർട്മെന്റിനു മുന്നിൽ എന്നെ ഇറക്കി.
“Dev residency”
അതായിരുന്നു പേര്. ഒരു 8 നില കാണും. നല്ല സ്റ്റാൻഡേർഡ് & റിച്ച് ലുക്ക് ഉള്ള ഫ്ലാറ്റ്.
അവിടെ നിന്ന സെക്യൂരിറ്റിയോട് കാര്യം അവതരിപ്പിച്ച ശേഷം ഞാൻ അപ്പാർട്മെന്റിലേക്ക് കയറി. എന്റെ ഐശ്വര്യം കൊണ്ടാണോ എന്തോ, ലിഫ്റ്റ് കംപ്ലയിന്റ് 🤧.
എനിക്ക് പോകേണ്ടത് 6ആം നിലയിലാണ്..
“മൈര് “.. ഞാൻ ബാഗും തൂക്കി സ്റ്റെപ് കയറാൻ തുടങ്ങി.
ഇന്നലെ രാത്രി നടന്ന സംഭവവികാസങ്ങളുടെ മാനസിക വിഷമവും, ഉറക്കക്ഷീണവും വിശപ്പും എല്ലാം കൂടെ ആയപ്പോൾ ഞാൻ തളർന്നു ഒരു പരുവമായി.
ഒടുവിൽ എങ്ങനെയൊക്കെയോ വലിഞ്ഞു കയറി ആറാം നിലയെത്തി.
“6A”
ഞാൻ കതകിനു മുൻപിലെ നമ്പർ നോക്കി. ഇത് തന്നെ. ഒരു 3 ബെൽ അങ്ങടിച്ചു.