“””ഒന്നൂടെ ഒഴിക്ക്””” വീണ്ടും ഞാൻ ഒഴിക്കലും കക്ഷി നേരത്തെ അടിച്ച അതേപോലെ ഒറ്റവലിക്ക് അതും അകത്താക്കി… ഈ തവണ തലകുത്തി മറയൽ ഇല്ലായിരുന്നു, മുഖം കൊണ്ടുള്ള ഗോഷ്ഠി മാത്രം…
“””ഗോകു….””” രണ്ടാമത്തെ പെഗ് അടിച്ച് അല്പനേരം കഴിഞ്ഞ് ചേച്ചി എന്നെ വിളിച്ചു
“””ഉം…”””
“””രണ്ട് മാസം കൂടി ഇവിടെ എന്റെ കൂടെ നിൽക്കുന്നതിൽ നിനക്ക് ശരിക്കും സന്തോഷമുണ്ടോ?”””
“””ഉം…”””
“””വാ തുറന്ന് പറ ചെക്കാ”””
“””ഞാൻ ഹാപ്പിയാണ്”””
“””ശരിക്കും?”””
“””ആ..ന്ന്””” ഞാൻ ഉറപ്പിച്ച് പറഞ്ഞപ്പോൾ ചേച്ചി ഒന്ന് പുഞ്ചിരിച്ചു
“””ഗോകു….”””
“””ഉം…””” ഞാൻ വിളികേട്ടു…
“””എനിക്ക് അങ്ങനെ പറയാൻ മാത്രം ഫ്രണ്ട്സ് ഒന്നുമില്ല…. നീ വന്ന ശേഷമുള്ള കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ഞാൻ ശരിക്കും എൻജോയ് ചെയ്തത്, സത്യം പറഞ്ഞാൽ നീ തിരിച്ച് പോവാതിരിക്കാൻ ഏട്ടൻ കുറച്ച് കൂടെ അവിടെ ലണ്ടനിൽ തന്നെ നിന്നിരുന്നെങ്കിൽ എന്നുവരെ ഞാൻ ചിന്തിച്ചിട്ടുണ്ട്…. ഇപ്പൊ നീ രണ്ട് മാസം കൂടെ എന്റെ കൂടെ ഇവിടെ നിൽക്കുന്നത് എനിക്ക് ശരിക്കും സന്തോഷമാണ്…. ഞാൻ പറയുന്നത് എല്ലാം കേൾക്കാനും ഞാൻ എന്ന വ്യക്തിയെ കൺസിഡർ ചെയ്യാനും ഒക്കെ നീയെ ഉള്ളു, അതുകൊണ്ട് എന്നും നീ ഇതുപോലെ എന്റെ നല്ലൊരു ഫ്രണ്ട് ആയിട്ട് കൂടെ വേണം…. ഉണ്ടാവില്ലേ?””” വട്ടത്തിൽ മൂഞ്ചി…. വേറെ ഒന്നും പ്രതീക്ഷിച്ചു നിൽക്കണ്ട, നല്ലൊരു ഫ്രണ്ട് ആയിട്ട് മാത്രമേ എന്നെ കണ്ടിട്ടുള്ളു എന്ന് പറയാനാണ് പുള്ളിക്കാരി ഇത്രയും വളഞ്ഞ് പിടിച്ചതെന്ന് മനസിലായപ്പോൾ ചെറിയ വിഷമം തോന്നിയെങ്കിലും ചേച്ചിയുടെ ഒരേയൊരു ഫ്രണ്ട് ആയി നിൽക്കാൻ പറ്റുന്നത് എനിക്ക് സന്തോഷമുള്ള കാര്യം തന്നെയാണ്…
“””എന്നും എപ്പോഴും എന്ത് ആവശ്യത്തിനും ഞാനുണ്ടാവും ചേച്ചീടെ കൂടെ…. ഐ വിൽ ബി യുവർ ബെസ്റ്റസ്റ്റ് ഫ്രണ്ട്””” ഞാനത് പറയലും പുള്ളിക്കാരി എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു, തിരിച്ച് പിടിക്കാനുള്ള സമയമൊന്നും കിട്ടിയില്ല അപ്പോഴേക്ക് ചേച്ചി അകന്ന് മാറി സോഫയിലേക്ക് തന്നെ ഇരുന്നു…
ഞങ്ങൾ വീണ്ടും ഒരു പെഗ് അടിച്ച് ഓരോ വർത്തമാനം പറഞ്ഞ് ഇരുന്നു, പുള്ളിക്കാരി പറയുന്നത് ഒക്കെ കേട്ട് ഞാൻ ഇരിക്കുകയായിരുന്നു…