“””ഏട്ടൻ എന്ത് പറഞ്ഞു?”””
“””പ്രൊജക്റ്റ് രണ്ട് മാസത്തേക്ക് നീട്ടിയെന്ന്”””
“””അതിന് നിനക്കെന്തിനാ ഇത്ര സന്തോഷം?””” ചേച്ചി എടുത്തടിക്ക് ചോദിച്ചതും ഞാൻ കുഴഞ്ഞു…
“””എനിക്ക് സന്തോഷമൊന്നും ഇല്ല….””” ഞാൻ പറഞ്ഞൊപ്പിച്ചു…
“””മോനെ ഗോകു…. ഞാനേ പൊട്ടത്തിയൊന്നും അല്ലാട്ടോ…. കഴിഞ്ഞ ദിവസങ്ങളിൽ നിന്റെ വിഷമവും ഇപ്പൊ ഏട്ടൻ വിളിച്ചപ്പോ തൊട്ടുള്ള സന്തോഷവും ഒക്കെ ഞാൻ വ്യക്തമായി കണ്ടതാണ്, അതുകൊണ്ട് ഇനി എന്റെ മുന്നിൽ പൊട്ടൻ കളിക്കാൻ നിൽക്കണ്ട””” ചേച്ചി അത്രയും വ്യക്തമായി പറഞ്ഞതും ഞാൻ ഏസിയുടെ കുളിരിലും കാറിലിരുന്ന് വിയർക്കാൻ തുടങ്ങി…
“””ഗോകു….”””
“””ഉം…””” ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കാതെ മൂളി
“””നിനക്ക് എന്നോട് പ്രേമം ആണോ?””” ചേച്ചിയ്ക്ക് എന്റെ പ്രവർത്തികളിൽ നിന്നും തോന്നിയ സംശയം പുള്ളികാരി ചോദിക്കലും എന്റെ ഉള്ളം കാളി
“””പറ ഗോകുൽ നിന്റെ ഉള്ളിൽ അങ്ങനെ എന്തെങ്കിലുമുണ്ടോ?””” ചേച്ചി വീണ്ടും കനപ്പിച്ച് ചോദിച്ചതും ഞാൻ അറിയാതെ ഇല്ലെന്ന് തലയാട്ടി
“””അപ്പൊ പിന്നെ എന്താണ് നിന്റെ മനസ്സിൽ?””” ഞാൻ ഒന്നും മിണ്ടിയില്ല
“””എനിക്ക് അറിയണം… അത് പറയാതെ നിന്നെ ഞാൻ വിടില്ല…… ഗോകു, നോക്ക്…. മുഖത്തേക്ക് നോക്ക്…..പറ എന്താ സംഭവം?””” ചേച്ചി എന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു…
ഞാൻ സ്വയം ചിന്തിച്ചു…. എന്താണ് എനിക്ക് ചേച്ചിയോട്, പ്രേമമോ അതോ പച്ചയായ കാമമോ? എന്താണ്…. അറിയില്ല… പക്ഷെ എനിക്ക് അറിയുന്നത് ചേച്ചിയോട് പറയാൻ ഞാൻ തീരുമാനിച്ചു “””ചേച്ചീ…. അത്…. പ്രേമം ആണോന്ന് ഒന്നും എനിക്ക് അറിയില്ല, പക്ഷെ ചേച്ചിയുടെ കൂടെ സമയം ചിലവഴിക്കുന്നത് ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്…. അത് അവസാനിക്കാൻ പോവാന്ന് തോന്നിയപ്പോൾ വല്ലാതെ വിഷമം വന്നു…. ഇപ്പൊ ഇനിയും കുറേ ദിവസം ചേച്ചിയുടെ കൂടെ നിൽക്കാമെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷവും തോന്നുന്നുണ്ട്…. അത്രയേ എനിക്ക് അറിയു””” ഞാൻ ധൈര്യമായി പറഞ്ഞു…. ചേച്ചി ഒന്നും മിണ്ടിയില്ല…
കുറച്ച് നേരം കഴിഞ്ഞ് “””വണ്ടി എടുക്ക്””‘ എന്നും പറഞ്ഞ് ചേച്ചി സീറ്റിലേക്ക് ചാരി ഇരുന്നു….ഞാനും പിന്നെ ഒന്നും മിണ്ടാൻ പോയില്ല, ഫ്ലാറ്റിൽ എത്തി പരസ്പരം മുഖത്തേക്ക് പോലും നോക്കാതെ ഞങ്ങൾ അവരവരുടെ മുറിയിൽ കയറി കതകടച്ചു….