ഞാൻ കാർ ഓടിക്കുമ്പോൾ ഒക്കെ ചേച്ചി എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായെങ്കിലും ഞാൻ ആ ഭാഗത്തേക്ക് നോക്കാൻ നിന്നില്ല, നേരെ നോക്കി വണ്ടി ഓടിച്ചു….
“””ഗോകു…..”””
“””ഉം…””” ഒരുപാട് നേരത്തെ നിശബ്ദതയ്ക്ക് ശേഷം ചേച്ചി എന്നെ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞ് നോക്കാതെ തന്നെ മൂളി…
“””വണ്ടി ഒന്ന് ഒതുക്കി നിർത്തിയെ””” അത് കേട്ടപ്പോൾ ഞാൻ ചേച്ചിയെ ഒന്ന് നോക്കി, പുള്ളിക്കാരി മുഖം കൊണ്ട് ഒതുക്കി നിർത്താൻ ആംഗ്യം കാണിച്ചു…. ഞാൻ ലെഫ്റ്റ് ഇൻറ്റിക്കേറ്റർ ഇട്ട് കാറ് ഒതുക്കി നിർത്തി…
“””എന്തെങ്കിലും വാങ്ങാനുണ്ടോ?””” അതിന് ചേച്ചി ഇല്ലെന്ന് തലയാട്ടി…
“””പിന്നെ എന്താ?”””
“””നിന്റെ പ്രശ്നം എന്താ?””” ഞാൻ ചോദിച്ചത് കേൾക്കാത്തത് പോലെ ചേച്ചി എന്നോട് തിരിച്ച് ചോദിച്ചു…
“””എനിക്കെന്ത് പ്രശ്നം, ഒന്നുമില്ല”””
“””പിന്നെന്താ നിന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാത്തത്?”””
“””ഏയ്… എനിക്ക്…. ഒന്നുമില്ല…. ചേച്ചിയ്ക്ക് വെറുതെ തോന്നുന്നതാ””” കള്ളത്തരം കൈയോടെ പൊക്കിയ ജാള്യത പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു
“””തോന്നൽ ഒന്നുമല്ല…. രണ്ട് ദിവസമായി നിന്റെ മനസ്സ് ഇവിടെ ഒന്നും ഇല്ല…. അതെനിക്ക് ഉറപ്പാണ്””” ചേച്ചി എന്റെ കണ്ണിലേക്ക് തന്നെ ചൂഴ്ന്ന് നോക്കികൊണ്ട് പറഞ്ഞു… ഞാൻ ആ നോട്ടം താങ്ങാൻ ആവാതെ മുഖം വെട്ടിച്ചു…
“””ഹ്മ് ശരി… വണ്ടി എടുക്ക്””” ചേച്ചി ഗൗരവത്തോടെ പറഞ്ഞപ്പോൾ ചോദ്യം ചെയ്യൽ അവസാനിച്ചു എന്ന സമാധാനത്തിൽ ഞാൻ വണ്ടി എടുത്തു…
“””ഏട്ടൻ നിന്നെ വിളിച്ചിരുന്നോ?””” വണ്ടി അല്പം മുന്നോട്ട് നീങ്ങി തുടങ്ങിയതും ചേച്ചി ചോദിച്ചു…
“””ഇല്ല…”””
“””ഹ്മ്… രാത്രി വിളിക്കാ മതി”””
“””എന്തേ?”””
“””ഏട്ടൻ വിളിക്കുമ്പൊ പറയും, ഞാനാരാ പറയാൻ””” ചേച്ചി സ്വയം പറയുന്നത് പോലെ എന്നെ നോക്കാതെ പറഞ്ഞു….
“””കാര്യം പറ””” ചേച്ചി ഞാൻ പറഞ്ഞത് കേൾക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു…. എനിക്ക് കാര്യം അറിയാതെ സ്വസ്ഥത കിട്ടില്ല എന്നായി…
“””ഹാ…. കാര്യം എന്താന്ന് പറ കുരിപ്പേ””” കാറ് ഒതുക്കി നിർത്തി ചേച്ചിയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു
“””എന്താ വിളിച്ചേ?””” പുള്ളിക്കാരി ഗൗരവത്തിൽ പുരികം ഉയർത്തികൊണ്ട് ചോദിച്ചു