എവിടെ നിന്നാണ് എനിക്കാ ധൈര്യം ലഭിച്ചത്? ചേച്ചി പ്രതികരിക്കാതെ നിന്നതുകൊണ്ടല്ലേ അത്രയും സംഭവിച്ചത്…. ഒരു നിമിഷനേരം മാത്രമാണെങ്കിലും ആ ചുണ്ടിലെ മധു നുകരാൻ കഴിഞ്ഞല്ലോ, അത് തന്നെ വലിയ കാര്യം…. മൈരാണ്!!! എന്ത് വിഡ്ഢിയാണ് ഞാൻ… ക്ഷമ ഇല്ലാത്ത കഴുത, എല്ലാം ഒറ്റ നിമിഷം കൊണ്ട് തകർത്തു… ഇനിയിപ്പൊ ചേച്ചി ഇതെങ്ങാനും ഏട്ടനോട് പറഞ്ഞാൽ തീർന്നു എന്റെ കാര്യം… വീട്ടിൽ കയറാൻ പറ്റില്ല…
“””ഹേയ് ഹാൻഡ്സം, വാട്ട് ഹാപ്പെൻഡ്? വൈ ഡിഡ് യുവർ വൈഫ് റാൻ എവേ?””” നേരത്തെ എന്റെ കൂടെ നൃത്തം ചെയ്ത പെൺകൊച്ച് വന്ന് സംസാരിച്ചപ്പോഴാണ് എനിക്ക് പരിസരബോധം വന്നത്…
“””ഈസ് ദേർ എനി പ്രോബ്ലം?””” അവൾ വീണ്ടും ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് തലയാട്ടി…അപ്പോഴാണ് ചേച്ചി ഒറ്റയ്ക്കല്ലേ ഇറങ്ങി പോയത് എന്ന ആശങ്ക എനിക്ക് വന്നത്…
ആ പെണ്ണ് പിന്നെയും എന്തോ ചോദിച്ചെങ്കിലും ഞാൻ അത് ശ്രദ്ധിക്കാൻ നിൽക്കാതെ പുറത്തേക്ക് ഇറങ്ങി ഓടി…. എത്രയും പെട്ടെന്ന് ചേച്ചിയെ കാണണം എന്ന് മാത്രമേയുള്ളു എന്റെ മനസ്സിൽ, കണ്ട് മാപ്പ് പറയണം, നന്നായി ആസ്വദിച്ചു തുടങ്ങിയ ആ കൂട്ട് ഇനി എന്തായാലും ഉണ്ടാവില്ല… പക്ഷെ തെറ്റ് ഏറ്റ് പറയണം…. ചേച്ചി എങ്ങോട്ടാണ് പോയതെന്ന് അറിയാതെ ഞാൻ പബ്ബിന് പുറത്തിറങ്ങി ചുറ്റും പരതി, എങ്ങും കാണാനില്ല… ഈ രാത്രി പുള്ളിക്കാരി ഒറ്റയ്ക്ക്…. എന്റെയുള്ളിൽ ഭയം അലയടിച്ച് തുടങ്ങി, ഒരു നിമിഷം ഒരുപാട് നശിച്ച ചിന്തകൾ മനസ്സിലൂടെ കടന്ന് പോയി, കൈയും കാലും തളരുന്നത് പോലെ തോന്നി…. ഇനി എന്ത് ചെയ്യും? ചേച്ചി ഒറ്റയ്ക്ക് ഫ്ലാറ്റിലേക്ക് പോയി കാണുമോ?
ഞാൻ തകർന്ന മനസ്സുമായി കാറിന് അരികിലേക്ക് നടന്നു…. വളരെ നല്ലൊരു ദിവസമായിരുന്നു, ഒരുപാട് ചിരിച്ച് ആസ്വദിച്ച ദിവസം…. ഒറ്റ നിമിഷത്തെ ബുദ്ധിമോശം കൊണ്ട് എല്ലാം പാളീസായി…. ഏട്ടനും അച്ഛനും അമ്മയും എല്ലാം അറിഞ്ഞാൽ ഉണ്ടാവാൻ പോവുന്ന പുകിലുകളെക്കാൾ എല്ലാം ചേച്ചിയുമായി പൂവിട്ട് വിരിഞ്ഞ സൗഹൃദം നഷ്ട്ടമാവും എന്ന ചിന്തയാണ് എന്നെ കൂടുതൽ തളർത്തിയത്… അങ്ങനെയൊക്കെ ആലോചിച്ച് കാറിന് അടുത്ത് എത്തുമ്പോൾ അതാ എന്തോ ആലോചിച്ചുകൊണ്ട് ചേച്ചി കാറും ചാരി നിൽക്കുന്നു… ഒരു നിമിഷം സന്തോഷമാണോ ആശ്വാസമാണോ അതോ ഇനി ഭയമാണോ തോന്നിയതെന്ന് അറിയില്ല, ഞാൻ അടുത്തേക്ക് ചെന്നു….