“””അത് പിന്നെ റൊമാന്റിക് ഡാൻസ് ആവുമ്പോ ചേർത്ത് പിടിച്ചൊക്കെ ഡാൻസ് കളിക്കേണ്ടി വരും…. അല്ലാതെ ഒന്നും ഇല്ല””” ഞാൻ അല്പം പതറലോടെ പറഞ്ഞു
“””പ്ഹ്ഹ്ഹ്..ഹി ഹീ………. ഇഞ്ചി കടിച്ച അണ്ണാനെ പോലുണ്ട് മുഖം””” പിടിച്ച് വെച്ച ചിരി പൊട്ടി പുറത്ത് വന്നതിനിടെ ചേച്ചി പറഞ്ഞു… ആ ചിരി കണ്ടപ്പോൾ എനിക്ക് സമാധാനമായി…
“””നീ എന്തിനാ ആ പെണ്ണിനോട് നമ്മള് മാറീഡാണെന്ന് പറഞ്ഞത്?”””
“””ഓ അതാ പെണ്ണിനെ ഒഴുവാക്കാൻ വേണ്ടി പറഞ്ഞതല്ലേ”””
“””ഹമ്മ്… ഒഴുവാക്കാൻ നോക്കിയ ആള് എന്നിട്ട് അവളെ കെട്ടിപ്പിടിച്ച് ഓരോ സ്ഥലത്ത് കൈവെച്ച് ഭയങ്കര ഡാൻസ് ആയിരുന്നല്ലോ”””
“””അതിന് ഞാനല്ല, അവളാണ് ആദ്യം എന്നെ ഇങ്ങോട്ട് ഉരസിയത്”””
“””ഉരസിയപ്പൊ മോന്റെ കണ്ട്രോൾ പോയി അല്ലേ?”””
“””അത്……””” ഞാൻ ഉത്തരം പറയാതെ തല ചൊറിഞ്ഞു
“””ഉം…. എന്നാലും വല്ലാത്തൊരു ട്രൂത്ത് ഓർ ഡെയർ തന്നെ…. ഹി ഹീ””” എന്ന് പറഞ്ഞ് ചേച്ചി ആക്കിയൊരു ചിരി ചിരിച്ചു…
“””ഹ്മ്മ്മ്…. ശരിയാ ആദ്യായിട്ടാ ഈ കളിക്കൊണ്ട് മനുഷ്യന് ഒരു ഉപകാരം ഉണ്ടാവുന്നത്”””
“””ഈ ചെക്കനെ കൊണ്ടിന്നാല്”””
അങ്ങനെ സംസാരിക്കുന്നതിനിടെ എനിക്ക് ഇഷ്ടമുള്ള ഒരു ഹിന്ദി പാട്ട് തുടങ്ങിയത് ഞാൻ ശ്രദ്ധിച്ചു…. അപ്പോൾ മനസ്സിൽ തോന്നിയത് നേരത്തെ ആ പെണ്ണിന്റെ കൂടെ കളിച്ചത് പോലെ ഈ പാട്ടിന് ചേച്ചിയുടെ കൂടെ നൃത്തം ചെയ്യുന്നതാണ്…
“””ഇതെന്റെ ഫേവറിറ്റ് പാട്ടാണ്… ചേച്ചി വാ നമുക്ക് പോയി ഡാൻസ് കളിക്കാം””” ഞാൻ ചേച്ചിയെ ക്ഷണിച്ചു
“””അയ്യേ ഞാനൊന്നുമില്ല…. പോയി ആ മറ്റവളെ കൂട്ടി കളിച്ചോ”””
“””എന്തേച്ചീ….പ്ലീസ്…. വാ”””
“””ഞാനില്ല ഗോകു… എനിക്ക് വയ്യ”””
“””ഈ ചേച്ചി എന്ത് ബോറാണ്…. ലൈഫ് എൻജോയ് ചെയ്യണമെന്ന് പറഞ്ഞ് ഇറങ്ങിയിട്ട് ഒരു മൂലയിൽ ചടഞ്ഞ് കൂടി ഇരിക്കാണ്””” ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു… അത് ഏറ്റെന്ന് ആ മുഖം കണ്ടപ്പോൾ മനസ്സിലായി.
“””ആ കൊച്ചെന്തിയേ?””” എന്നും പറഞ്ഞ് ഞാൻ അവൾ നേരത്തെ ഇരുന്ന ടേബിളിന് നേരെ നോക്കി…
“””വാ…ഞാൻ വരാം””” ചേച്ചി അത് പറയുമ്പോൾ എഴുന്നേറ്റ് നിന്ന് കൂവി വിളിച്ച് തുള്ളി ചാടാൻ തോന്നിയെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു…