“””അയ്യടാ…””” എന്നും പറഞ്ഞ് മുഖം കൊണ്ട് ഒരു കോക്രി കാണിച്ച് ചേച്ചിയത് ഒഴുവാക്കി… പക്ഷെ ആ മുഖത്തെ ഭാവത്തിൽ നിന്ന് ഞാൻ പറഞ്ഞത് നന്നായി ആസ്വദിച്ചു എന്ന് വ്യക്തമാണ്….
“””ഞാൻ കാര്യമായിട്ട് പറഞ്ഞതാ…. നോക്ക്, ഇവിടുള്ള എല്ലാ പെണ്ണുങ്ങളും ശരീരത്തിന്റെ പരമാവധി പുറത്ത് കാണിച്ച് അണിഞ്ഞൊരുങ്ങി വന്നിട്ടും ഇതേ ഈ സാരിയുടുത്ത് ഓവർ മേക്കപ്പ് ഒന്നും ഇല്ലാതെ ഇരിക്കുന്ന ദേവതയുടെ ഏഴയലത്ത് നിൽക്കാൻ പറ്റുന്നില്ല””” ഞാൻ ഇരുന്ന് ശൃംഗരിച്ചു….
“””ഡാ…. മതി കളിയാക്കിയത്, സാരി ഉടുത്ത് പബ്ബിൽ വന്നതോണ്ടല്ലേ ഈ ആക്കല്…. ഞാൻ അറിഞ്ഞോ പബ്ബിൽ പോവാൻ പ്ലാനുണ്ടെന്ന്”””
“””എന്റീശ്വരാ…. കാര്യം പറഞ്ഞാലും മനസ്സിലാവില്ലേ ഈ പെണ്ണിന്…. ഞാൻ കാര്യമായിട്ട് പറഞ്ഞതാ വേണമെങ്കിൽ വിശ്വസിക്ക്”””
“””ഉവ്വ്….ശരി ശരി വിശ്വസിച്ചു””” എന്നും പറഞ്ഞ് ചേച്ചി ഒന്ന് ചിരിച്ചു
“””സ്ക്യൂസ്മി…””” ആ ശബ്ദം കേട്ടപ്പോഴാണ് ഞാൻ ചേച്ചിയിൽ നിന്നും മുഖം തിരിച്ചത്… നോക്കിയപ്പോൾ നേരത്തെ ചേച്ചി കാണിച്ചു തന്ന ആ ചുവപ്പ് ഡ്രസ്സ് ഇട്ട പെൺകുട്ടി…
“””ആർ യു ഗയ്‌സ് മാറീഡ്?””” എന്നെയും ചേച്ചിയേം നോക്കി ആ പെൺകുട്ടി ചോദിച്ചു
“””യെസ്””” ചേച്ചിയ്ക്ക് മടുപടി പറയാൻ സമയം കൊടുക്കാതെ ഞാൻ ചാടി കേറി പറഞ്ഞു…. അത് കേട്ട് ചേച്ചി ഒന്ന് ഞെട്ടിയത് ഞാൻ ശ്രദ്ധിച്ചു
“””ഐ ഡോണ്ട് കെയർ…. വിൽ യു ഡാൻസ് വിത്ത് മീ””” എന്നും പറഞ്ഞ് അവൾ എനിക്ക് നേരെ കൈ നീട്ടി
“””ഒൺലി ഇഫ് മൈ വൈഫ് എലൗസ്””” എന്നും പറഞ്ഞ് ഞാൻ ചേച്ചിയെ ഇടംകണ്ണിട്ട് നോക്കിയപ്പോൾ കക്ഷി എന്നെ തുറിച്ചു നോക്കി ഇരിക്കുകയാണ്…
“””വൗ…. ഹേയ് ലേഡി, പ്ലീസ്…. ലെറ്റ് ഹിം ഡാൻസ് വിത്ത് മി പ്ലീസ്””” അവൾ ചേച്ചിയെ നോക്കി ചോദിച്ചതും പുള്ളിക്കാരി സമ്മതമെന്ന് തലയാട്ടി…
“””ഹൗ സ്വീറ്റ്… താങ്ക്യു ഡിയർ… ഹി വിൽ ജോയിൻ യു ഇൻ ഫൈവ് മിനിറ്റ്സ്””” എന്നും പറഞ്ഞ് അവൾ എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു… എന്നിട്ട് അവൾ എന്നേം പിടിച്ച് വലിച്ച് ഡാൻസ് ഫ്ലോറിലേക്ക് നടന്നു….