ആജീവനാന്തം [JKK]

Posted by

ഫുഡും മദ്യവും ഓർഡർ ചെയ്ത് ഞങ്ങൾ അതും വെച്ച് ഓരോ കഥയും പറഞ്ഞ് ഇരുന്നു… ഡാൻസ് ഫ്ലോറിൽ കുറേ പയ്യന്മാരും പെൺകുട്ടികളും പാട്ടിന് അനുസരിച്ച് ആടി തിമിർക്കുകയാണ്, അതിൽ പല ആണുങ്ങളുടെയും ഉദ്ദേശം സ്പർശനസുഖം ആണെന്ന് വ്യക്തം… കിട്ടുന്ന അവസരങ്ങൾ അവന്മാർ നന്നായി ഉപയോഗിക്കുന്നുമുണ്ട്… ചില പെണ്ണുങ്ങളുമുണ്ട് കേട്ടോ അത്തരം ഉദ്ദേശങ്ങൾ ഒക്കെ വെച്ച് വന്നത്, അതിൽ കൂടുതലും പയ്യന്മാരെ ഒന്ന് മൂഡാക്കി അവരെക്കൊണ്ട് ബില്ല് കൊടുപ്പിക്കുക എന്ന ഉദ്ദേശത്തിൽ നിൽക്കുന്നവരാണ്… കുറച്ച് പയ്യന്മാർ വാഷ്റൂമിലേക്ക് പോവുന്ന വഴിയിൽ സിഗരറ്റും കത്തിച്ച് നിൽപ്പുണ്ട്, താല്പര്യമുള്ള പെണ്ണുങ്ങളുണ്ടെങ്കിൽ ലൈറ്ററുണ്ടോ എന്ന് ചോദിച്ച് ഇങ്ങോട്ട് വന്ന് മുട്ടുമെന്ന് പ്രതീക്ഷിച്ച് നിൽക്കുന്ന ചിലർ… പിന്നെ കൂട്ടമായി വന്ന് ടേബിളിൽ വട്ടത്തിലിരുന്ന് ഉറക്കെ കഥപറയുന്ന ഒരു കൂട്ടം….. പിന്നെ സൈലന്റായി ഒരു മൂലയിൽ മുഖത്തോട് മുഖം നോക്കി പതിയെ ശൃംഗരിച്ച് ഇരിക്കുന്ന ജോടികൾ!!! പുറത്ത് നിന്ന് നോക്കുന്നവരുടെ മുന്നിൽ ഞാനും സൗമ്യേച്ചിയും അവസാനത്തെ വിഭാഗത്തിൽ പെട്ടവരാണെന്ന് തോന്നും… അതുപോലെയാണ് ഞങ്ങൾ ഇരുന്ന് സംസാരിച്ചത്… ഒരുപാട് നേരം അങ്ങനെ ഒരു മൂലയിൽ ഇരുന്നു…

“””നോക്കെടാ… ആ പെൺകൊച്ച് കുറേനേരമായി നിന്നെ തന്നെ നോക്കുന്നുണ്ട്””” ഓരോന്നും പറയുന്നതിനിടെ ചേച്ചി പറഞ്ഞു

“””ഏത് പെണ്ണ്?”””

“””അതാ ആ ചുവപ്പ് ഡ്രസ്സ് ഇട്ട കൊച്ച്””” ചേച്ചി കണ്ണ്കൊണ്ട് കാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോൾ മുട്ടിന് മുകളിൽ വരെ മാത്രം വലിപ്പമുള്ള ഉടുപ്പിട്ട് ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു… കൂടെ ചെറുക്കനില്ല, കാണാനും മോശമില്ല…. സാധാരണ സാഹചര്യത്തിൽ പോയി ഒരു ഡ്രിങ്ക് ഓഫർ ചെയ്ത് സംസാരിച്ചു തുടങ്ങാൻ പറ്റിയ സാഹചര്യം, പക്ഷെ ഇപ്പൊ അതിനൊന്നും മൂഡേ വരുന്നില്ല, എല്ലാ മൂഡും ഈ ഇരിക്കുന്ന പെണ്ണുമ്പിള്ള കൈയടക്കി വെച്ച് കഴിഞ്ഞു…

“””ഹലൊ സാറേ…. അതിനെ പിടിച്ച് ഇവിടെ ഇരുത്താന്ന് കരുതണ്ട, ഞാൻ മാറില്ല…. വേണമെങ്കിൽ അവിടെ പോയി ഇരുന്നോ”””

“””ഏയ് എനിക്കിന്ന് അതിന്റെ ഒന്നും ആവശ്യമില്ല…. ഇപ്പൊ ഈ പബ്ബിലുള്ള ഏറ്റവും സുന്ദരിയായ പെണ്ണിന്റെ കൂടെയാണ് ഞാൻ ഇരിക്കുന്നത്….. പല ആണുങ്ങളും എന്നെ അതുകൊണ്ട് തന്നെ അസൂയയോടെ നോക്കുന്നുമുണ്ട്…. തത്കാലം എനിക്ക് ആ സുഖം മതി”””

Leave a Reply

Your email address will not be published. Required fields are marked *