ആജീവനാന്തം [JKK]

Posted by

”””ഇവിടിരി…. ഞാനിപ്പൊ വരാം””” അതും പറഞ്ഞ് ചേച്ചി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി…. രണ്ട് മിനിറ്റ് കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ ചേച്ചിയുണ്ട് ഒരു മദ്യകുപ്പിയും രണ്ട് ഗ്ലാസും എടുത്ത് വരുന്നു… ഞാൻ ശരിക്കും ഞെട്ടി

“””ഇത് വെച്ച് തന്നെ തുടങ്ങാം””” കുപ്പിയും ഗ്ലാസും എന്റെ മുന്നിലുള്ള മേശയിൽ വെച്ചുകൊണ്ട് ചേച്ചി പറഞ്ഞു

“””ഇതെവിടന്നാ?”””

“”‘ഏട്ടന്റെ സ്റ്റോക്കാണ്…. നീ എടുത്തതാന്ന് പറഞ്ഞോളാം, പ്രശ്നമൊന്നുമില്ല”””

“””ഓഹ്… താങ്ക്സ്””” ഞാനൊരു ആക്കിയ നന്ദി സൂചകമായി പറഞ്ഞു

“””ഇരിക്കിട്ടോ…. ഞാൻ പോയി തൊട്ട് നക്കാൻ എന്തേലും എടുത്ത് വരാം…. എന്താ ഇതിന് കൂട്ടാൻ നല്ലത്?”””

“””പൈനാപ്പിളില്ലെ ഫ്രിഡ്ജില്…. അത് മതി”””

“””ഓക്കെ…. ഇപ്പൊ വരാം””” ചേച്ചി വീണ്ടും അടുക്കളയിലേക്ക് പോയി… ഞാൻ ക്ഷമയോടെ കാത്തിരുന്നു…

അധികം വൈകാതെ സൗമ്യേച്ചി മടങ്ങി വന്നു… ഒരു പ്ലേറ്റിൽ പൈനാപ്പിളും മറ്റൊരു പ്ലേറ്റിൽ അണ്ടിപരിപ്പും….

“””30 മതിയോ 60 ഒഴിക്കണോ?”””

“””എനിക്കറിയില്ല ഞാനിത് ആദ്യായിട്ടാ…. നീ ഒഴിക്കുന്ന പോലെ ഒഴിച്ചൊ””” ചേച്ചി പറഞ്ഞത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി…. ആദ്യമായിട്ടാണ്… സീൻ ആവുമോന്ന് ഒരു പേടി… പിന്നെ വരുന്നിടത് വെച്ച് നോക്കാമെന്ന് കരുതി ഞാൻ പുള്ളിക്കാരിക്ക് ഒരു ചെറുത് ഒഴിച്ചിട്ട് എനിക്ക് അത്യാവിശം നല്ലൊരു പെഗ് തന്നെ കയറ്റി ഒഴിച്ചു… ഒരൽപ്പം പ്രയാസപ്പെട്ട് ആണെങ്കിലും ചേച്ചി ആ പെഗ് അടിച്ചു, അത് കഴിഞ്ഞപ്പോൾ പുള്ളിക്കാരി ട്രാക്കിലായി…

ഞങ്ങൾ രണ്ടുപേരും ഓരോ കഥയും പറഞ്ഞ് അങ്ങനെ അടിച്ചു… ആദ്യമായിട്ടാണ് ഞാനൊരു പെണ്ണിന്റെ കൂടെ ഒറ്റയ്ക്കിരുന്ന് അടിക്കുന്നത്, ഏട്ടന്റെ ഭാര്യ ആണെങ്കിലും ഞാൻ ശരിക്കും എൻജോയ് ചെയ്തു… ആദ്യമാദ്യം കുറേ പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്, ബാംഗ്ലൂർ നല്ല ഫുഡ് കിട്ടുന്ന കടകൾ, കാണാനുള്ള സ്ഥലങ്ങൾ, സിനിമ ഒക്കെ ആയിരുന്നു സംസാരവിഷയങ്ങൾ….

മൂന്നാമത്തെ പെഗ് അടിച്ച് കഴിഞ്ഞപ്പോൾ തന്നെ ചേച്ചിക്ക് അത്യാവിശം നല്ല മൂഡ് ആയിട്ടുണ്ടെന്ന് കക്ഷിയെ കണ്ടാൽ അറിയാം

“””ഗോകു…”””

“””ഉം?””” ഞാൻ എന്തേ എന്ന അർത്ഥത്തിൽ മൂളി

“””താങ്ക്യൂ”””

“””എന്തിന്?”””

“””എന്റെ കൂടെ ഇങ്ങനെ സമയം ചിലവഴിക്കുന്നതിന്””” ചിലവഴിക്കുന്നതിന് എന്നൊക്കെ പറയുമ്പോൾ ചേച്ചിയുടെ നാവ് കുഴയുന്നുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *