“””എനിക്കും ശനിയും ഞായറും ലീവാണ്….. ഏട്ടന് ശനിയാഴ്ച ഓഫീസുള്ളത് കൊണ്ട് സാധാരണ ശനിയാചകൾ ഞാൻ ഒറ്റയ്ക്ക് ബോറടിച്ച് ഇരിക്കാറാണ് പതിവ്, നാളെ പിന്നെ നീയുള്ളത് കൊണ്ട് കൂട്ടിന് ആളായല്ലൊ…. പക്ഷെ നീയതിന് ഞാൻ ചോദിക്കുന്നതിന് മറുപടി തരാനല്ലാതെ എന്നോട് മിണ്ടില്ലല്ലോ””” ചേച്ചി അവസാനം മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു
“””അങ്ങനൊന്നും ഇല്ല”””
“””എങ്ങനൊന്നും ഇല്ലെന്ന്…. എനിക്കറിയാം ഞാനന്ന് ആ സമയത്ത് വന്നതിന്റെ ദേഷ്യത്തിലല്ലേ നീ എന്നോട് മിണ്ടാതെ നടക്കുന്നത്?””” ചേച്ചി സീറ്റിൽ നിന്നും എനിക്ക് നേരെ ചെരിഞ്ഞിരുന്നുകൊണ്ട് ചോദിച്ചപ്പോൾ ഞാനൊന്ന് പതറി…
“””ഏയ് അതൊന്നുമല്ല”””
“””കള്ളം പറയണ്ട ഗോകു, എനിക്കറിയാം…. എന്തായാലും അന്ന് ആ സമയത്ത് നിന്റെ മുറിയിൽ വന്നതിന് സോറി, ഇനിയത് മനസ്സിൽ വെക്കരുത്… ഇനി ഒരാഴ്ച കൂടി ഇതുപോലെ അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ നടക്കാൻ എനിക്ക് പറ്റില്ല, ലെറ്റ്സ് ബീ ഫ്രണ്ട്സ്””” എന്നും പറഞ്ഞ് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ചേച്ചി എന്റെ കൈയിൽ അടിച്ചു… പുള്ളികാരി കേറി സോറി പറഞ്ഞപ്പോൾ എനിക്ക് ആകെ എന്തോ പോലെയായി… തെറ്റൊന്നും ചെയ്യാതെ അവര് സോറി പറയേണ്ട കാര്യമില്ലല്ലോ
“””അയ്യൊ ചേച്ചി സോറിയൊന്നും പറയണ്ട…. അന്ന് ചേച്ചി ഒന്നും മിണ്ടാതെ ഇറങ്ങി പോയപ്പൊ ഞാൻ കരുതി എന്നോട് ദേഷ്യമാവുമെന്ന്… പിന്നെ ഇങ്ങനൊരു സാഹചര്യത്തിൽ കൂടെ നിൽക്കുന്നത് കൊണ്ട് എന്നോട് നോർമലായി പെരുമാറുന്നത് ആവുമെന്ന് കരുതി, അതാണ് ഞാൻ അധികം സംസാരിക്കാനൊന്നും നിൽക്കാഞ്ഞത്”””
“””അപ്പൊ എന്നോട് ദേഷ്യമൊന്നും ഇല്ലേ?”””
“””എന്തിന്? ചേച്ചി അതിന് ഒന്നും ചെയ്തില്ലല്ലോ…..”””
“””ഹോ ഇപ്പഴാണ് ആശ്വാസമായത്, അപ്പൊ പരസ്പരം ദേഷ്യമൊന്നും ഇല്ലെന്ന് മനസിലായല്ലോ… ഇനി മിണ്ടാതെ നടന്നാ ഇടിച്ച് മൂക്കാമണ്ട ഞാൻ കലക്കും, മനസിലായോ”””
“””ഉവ്വേ…. അല്ലാ അപ്പൊ ദേഷ്യം ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാ അന്ന് ഒന്നും മിണ്ടാതെ ഇറങ്ങി പോയത്?””‘
“””അതോ… അത് പിന്നെ അന്ന് ഞാൻ ആകെ വല്ലാണ്ടായി പോയി, നിന്നോട് എന്ത് പറയണം എന്നൊരു എത്തുംപിടിയും ഇല്ലാതായി, അതാ വേഗം ഇറങ്ങി പോന്നത്…… അത് വിട്”””
“””ഉം””” ആ തുറന്ന സംസാരം ഞങ്ങൾക്കിടയിലുണ്ടായിരുന്ന അസ്വസ്ഥത ഇല്ലാതാക്കി…. അവിടന്ന് ഫ്ലാറ്റിൽ എത്തുന്നത് വരെ ഞങ്ങൾ പരസ്പരം ഓരോന്നും മിണ്ടിയും പറഞ്ഞും ഇരുന്നു…