“അതെന്താടാ ചെക്കാ ആണുങ്ങൾക്ക് മാത്രേ വലിക്കാൻ പറ്റുള്ളൂ”. ചേച്ചി ഒരു കള്ള ചിരിയോടെ മറുപടി തന്നു. “അല്ല ചേച്ചിയെ കണ്ടാൽ അങ്ങനെ തോന്നുന്നില്ല അതുകൊണ്ട് പറഞ്ഞതാണ്”. ഞാൻ ചേച്ചിയോട് പറഞ്.അതുകേട്ടു ചേച്ചി ഒന്ന് ചിരിച്ചു. “പിന്നെ ഫ്രീയായിട്ടു ഒരു ഉപദേശം തരാം ഈ കണ്ട പെണ്ണുങ്ങളെ ഒന്നും ഇമ്മാതിരി നോട്ടം നോക്കരുത് കേട്ട, കൈച്ചുരുക്കുള്ള പെണ്ണെങ്ങാനും ആണേൽ മോന്ത അടിച്ചു പൊട്ടിക്കും”. ചേച്ചി ഒരു വിനയമാർന്ന ചിരിയോടെ പറഞ്ഞു. “അതെന്താ അപ്പൊ ചേച്ചിക്ക് കയ്ചുറുക്ക് കുറവാണോ”. ഞാനും വിട്ടു കൊടുത്തില്ല. “ഞാൻ പാവമല്ലെടാ”. ചേച്ചി ഒരു കൊഞ്ചലോടെ പറഞ്ഞു.അതുകേട്ടു ഞാൻ ചിരിച്ചു. കൂടെ ചേച്ചിയും ചിരിച്ചു.
“ആട്ടെ ഇയാളുടെ പേരെന്താ”. ചേച്ചി ചോദിച്ചു. “അരുൺ” ഞാൻ മറുപടി പറഞ്ഞു. “ഇപ്പൊ എന്ത് ചെയ്യുന്നു പഠിക്കുകയാണോ” അടുത്ത ചോദ്യവുമായി ചേച്ചി. “അതെ ചേച്ചി, ഞാൻ എഞ്ചിനീയറിംഗിന് പഠിക്കാണ്, ലാസ്റ്റ് ഇയർ. ഇവിടുന്ന് പത്തു കിലോമീറ്റർ പോയാൽ കോളേജും അവിടുന്ന് രണ്ടു കിലോമീറ്റർ പോയാൽ ഞാൻ നിൽക്കുന്ന വീടും”.
ഞാൻ മറുപടി പറഞ്ഞു. ഓരോ വാക്ക് ഞാൻ പറയുമ്പോഴും ചേച്ചി എന്റെ കണ്ണിലേക്ക് സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു.”ചേച്ചിയുടെ പേരെന്താ” ഞാൻ ചോദിച്ചു. “ക്ലാര പോത്തൻ, ഇപ്പൊ ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആണ്”. ചേച്ചി മറുപടി പറഞ്ഞു. “ചേട്ടൻ ടോയ്‌ലെറ്റിൽ പോയതാണ് അല്ലെ”. “ഹ്മ്മ് “എന്നും പറഞ്ഞു ചേച്ചി തലയാട്ടി. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും നൂർ ആയുസ്സ് എന്നൊക്കെ പറയും പോലെ ചേട്ടൻ അവിടേക്കു വന്നു.
എന്നെ കണ്ടപാടേ ആരെന്ന മട്ടിൽ അയാൾ ഒന്ന് നോക്കി. ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന സിഗേരറ്റ് കുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു.”ഇവൻ അരുൺ, ഇവിടെ അടുത്ത എഞ്ചിനീയറിംഗിന് പഠികക്കുകയാണ്”. ചേച്ചി എന്നെ പരിചയപ്പെടുത്താലെന്ന പോലെ പറഞ്ഞു. “ഞാൻ ജോർജ് പോത്തൻ” എന്നും പറഞ്ഞു അയാൾ ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ നീട്ടി ഞാൻ ഷേക്ക് ഹാൻഡ് നൽകി. “ഭക്ഷണം കഴിച്ചോ “ചേട്ടൻ എന്നോട് ചോദിച്ചു. ഇല്ല എന്ന് ഞാൻ തലയാട്ടി. “എങ്കിൽ വാ നമുക്കൊരുമിച്ചു കഴിക്കാം” എന്നും പറഞ്ഞു ചേട്ടൻ മുന്നിൽ നടന്നു. ലോട്ടറി അടിച്ച മാറ്റായിരുന്നു എന്റെ മുഖം. മുഖം കണ്ടു ചേച്ചി എന്നെ നോക്കി.