സാം :എന്താ ഡയലോഗ് കൊള്ളില്ലേ
ഇത് കേട്ട റിയ പതിയെ ചിരിച്ചു
സാം :ഹോ ചിരിച്ചല്ലോ ബാംഗ്ലൂർ ഡെയ്‌സിന് നന്ദി
റിയ :ബാംഗ്ലൂർ ഡെയ്സൊ
സാം :അതൊക്കെ ഭാവിയിലെ കാര്യങ്ങളാ
റിയ :വീണ്ടും തുടങ്ങി
റിയ പതിയെ മുൻപോട്ട് നടന്നു ഒപ്പം സാമും
സാം :(എങ്ങനെയെങ്കിലും ഇവളുടെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കണം എങ്കിൽ മാത്രമേ എനിക്കിവളെ രക്ഷിക്കാനാകു പക്ഷെ ഞാൻ എങ്ങനെ അത് കണ്ടെത്തും )
റിയ :എന്താ ചിന്തിക്കുന്നേ
സാം :ഹേയ് ഒന്നുമില്ല പിന്നെ റിയ നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ
റിയ :ഉണ്ടെങ്കിൽ?
സാം :ഉണ്ടെങ്കിൽ എന്നോട് പറ പറ്റുമെങ്കിൽ ഞാൻ പരിഹരിക്കാം
ഇത് കേട്ട റിയയുടെ മുഖം വേഗം മാറി
റിയ :എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ നീ ആരാ കുപ്പിയിൽ നിന്ന് വന്ന ഭൂതമോ അവൻ പ്രശ്നം പരിഹരിക്കാൻ വന്നിരിക്കുന്നു
ഇത്രയും പറഞ്ഞു റിയ ദേഷ്യത്തിൽ മുൻപോട്ട് നടന്നു
“(ഹോ എല്ലാം തുലച്ചു നിനക്ക് എന്തിന്റെ കേടായിരുന്നു സാമേ “)
ഇത്തരത്തിൽ സ്വയം പഴിച്ചുകൊണ്ട് സാം റിയക്ക് പിന്നാലെ ഓടി
സാം :റിയ നിക്ക് സോറി ഞാൻ വെറുതെ പറഞ്ഞതാ അല്ലെങ്കിൽ തന്നെ നിനക്ക് എന്ത് പ്രശ്നം വരാനാ
എന്നാൽ റിയ സാം പറയുന്നത് ശ്രദ്ധിക്കാതെ മുൻപോട്ട് നടന്നു
സാം വേഗം തന്നെ റിയയെ കയ്യിൽ പിടിച്ചു നിർത്തി
സാം :നിക്ക് റിയ
അടുത്ത നിമിഷം റിയ സാമിന്റെ കൈ തട്ടി മാറ്റി
റിയ :ആരോട് ചോദിച്ചിട്ടാടാ മൈരേ നീ എന്റെ ദേഹത്ത് തൊടുന്നത് ക്ഷമിക്കും തോറും നീ വലിയ മറ്റവൻ ആകുകയാണോ
റിയ അലറി
സാം :സോറി റിയ ഞാൻ അറിയാതെ
സാമിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു
റിയ ഒന്നും പറയാതെ മുൻപോട്ട് നടന്നു
അല്പനേരം അത് നോക്കി നിന്ന സാം വേഗം കണ്ണ് തുടച്ചു ശേഷം റിയയുടെ അടുത്തേക്ക് ഓടി
സാം :റിയ
റിയ :നിനക്കെന്താടാ പറഞ്ഞാൽ മനസ്സിലാകില്ലേ
സാം :റിയ നമുക്ക് ഒരു ചായ കുടിച്ചാലോ