ദി ടൈം 2 [Fang leng]

Posted by

സാം :ടീ പട്ടി നിന്നെ..

*********************************************

കുറച്ച് സമയത്തിന് ശേഷം സാം തന്റെ റൂമിൽ

“ഹോ ഇതൊക്കെ സത്യമാണ് എല്ലാം സത്യമാണ് ഞാൻ തിരിച്ചെത്തി ”

സാം പതിയെ തന്റെ റൂമിന് ചുറ്റും കണ്ണോടിച്ചു

“ഈ വീടും റൂമും എന്നും എനിക്ക് സ്പെഷ്യൽ ആണ് ഒരുപാട് വിലയുള്ള പല ഫ്ലാറ്റുകളിലും വീടുകളിലും ഞാൻ താമസ്സിച്ചു എന്നാൽ ഇവിടെ കിട്ടിയ സന്തോഷം എനിക്ക് ഒരിടത്തും കിട്ടിയിട്ടില്ല ”

സാം തന്റെ ബെഡിൽ പതിയെ കയ്യോടിച്ചു

“എന്റെ ബെഡ്ഡ് ഒരു നീണ്ട യാത്രക്ക് ശേഷം നിന്റെ അടുത്തേക്ക് ഞാൻ വീണ്ടും എത്തി ഇന്നെനിക്ക് സുഖമായി ഉറങ്ങണം ”

ഇത്രയും പറഞ്ഞു സാം പതിയെ ബെഡിലേക്ക് കിടന്നു

“ആ ഇതെന്താ ”

സാം പതിയെ തന്റെ പുതപ്പിനടിയിൽ കിടന്ന ബുക്ക്‌ കയ്യിലെടുത്തു

സാം :ഇത്..ഇത് റിയയുടെ ഡയറിയല്ലേ ഞാൻ ഇതും കൊണ്ടാണോ ഇങ്ങോട്ടേക്കു വന്നത്

പതിയെ ചിരിച്ചു കൊണ്ട് സാം ഡയറി തുറന്നു

“എന്റെ ക്ലാസ്സിൽ ഒരു പൊട്ടനുണ്ട് സാം ”

“ഹാ പൊട്ടൻ ” സാം ഡയറി നോക്കി വായിച്ച ശേഷം ചരിച്ചു പെട്ടെന്നാണ് സാം അത് കണ്ടത് ഡയറിയിലേ അക്ഷരങ്ങൾ മായാൻ തുടങ്ങിയിരിക്കുന്നു ആവയ്ക്ക് പകരം അവിടെ മറ്റ് ചിലത് പ്രത്യക്ഷപ്പെടാനും തുടങ്ങി

സാം :എന്താ ഇത് എന്തൊക്കെയാ ഈ നടക്കുന്നത്

തുടരും..

എല്ലാവരും അഭിപ്രായം അറിയിക്കുക ഞാൻ അത്രക്ക് നല്ല എഴുത്തു കാരൻ ഒന്നുമല്ല അതുകൊണ്ട് തന്നെ തെറ്റുകൾ ഉണ്ട് ഞാൻ മെച്ചപ്പെടുത്താൻ ശ്രമിക്കും

💙💙💙

10 വർഷങ്ങൾക്ക് മുൻപുള്ള ഒരു സ്കൂൾ ദിവസം

“ഹോ സമയം 11.20 ആയല്ലോ ലൈബ്രറി ഇപ്പോ അടക്കും ”

സാം തന്റെ വാച്ചിൽ നോക്കി കൊണ്ട് ഗ്രൗണ്ടിനടുത്ത് കൂടി നടന്നു പെട്ടന്നാണ് സാം തനിക്ക് നേരെ ഉയർന്നു വരുന്ന ആ ഫുട്ബോൾ കണ്ടത് സാം ഉടൻ തന്നെ അവിടെ നിന്ന് ചാടി മാറി ” ക്ലിങ് ”

അടുത്ത നിമിഷം സ്കൂൾ ബിൽഡിങ്ങിലെ വലതു വശത്തുണ്ടായിരുന്ന ജനാല ചിന്നി ചിതറി

Leave a Reply

Your email address will not be published. Required fields are marked *