സാം :അതിന് നീ പഠിപ്പിച്ചാൽ അവന്റെ ഉള്ള മാർക്ക് കൂടി പോകില്ലേ
ലിസി :പോടാ പട്ടി നീ കണ്ടോ അവൻ നിന്നെ പൊട്ടിച്ചു ക്ലാസ്സ് ഫസ്റ്റ് ആകും
സാം :ശെരി ആയിക്കോട്ടെ
കുറച്ച് സമയത്തിന് ശേഷം
“രണ്ട് പേരും വാ ചോറ് കഴിക്കാം ” അമ്മ ലിസിയേയും സാമിനേയും വിളിച്ച ശേഷം ടേബിളിൽ ചോർ കൊണ്ട് വച്ചു
പെട്ടെന്ന് തന്നെ സാമും ലിസിയും അവിടെയെത്തി ശേഷം എല്ലാവരും ടേബിളിന് ചുറ്റും ഇരുന്നു കഴിക്കാൻ തുടങ്ങി
അമ്മ :എന്തടാ സാമേ നീ കഴിക്കാത്തെ നിനക്ക് കറി ഇഷ്ടമായില്ലേ
സാം :അമ്മേ എനിക്ക് വാരി തരുവോ
ലിസി :അയ്യടാ നീ എന്തടാ കൊച്ച് വാവയോ വാരി കൊടുക്കാൻ പോലും
സാം :നീ പൊടി അമ്മേ വാരി താ
അമ്മ :നിനക്ക് എന്തടാ പറ്റിയത് ശെരി ഇങ്ങ് വാ
സാമിനെ അടുത്ത് വിളിച്ച ശേഷം അമ്മ ചോറ് വാരി കൊടുക്കാൻ തുടങ്ങി
ലിസി :അങ്ങനെ ഇപ്പോ അവന് മാത്രം കൊടുക്കണ്ട എനിക്കും വേണം ഇത്രയും പറഞ്ഞു ലിസിയും അവരുടെ അടുത്തേക്ക് എത്തി
സാം :നീ വലിയ കുട്ടി ആണെന്നല്ലേ പറഞ്ഞത് മോള് കഴിക്കണ്ട അമ്മേ എനിക്ക് മാത്രം തന്നാൽ മതി
ലിസി :നീ പോടാ അമ്മ എന്താ നിന്റെ മാത്രം സ്വാത്താണോ ഞാനാ ആദ്യത്തെ മോൾ എനിക്ക് താ അമ്മേ
അമ്മ :ഹോ രണ്ടെണ്ണവും ഇപ്പോൾ നല്ലത് വാങ്ങും മിണ്ടാതിരിക്ക് രണ്ട് പേർക്കും തരാം പോരെ
*******************************************
കുറച്ച് മണിക്കൂറുകൾക്ക് ശേഷം
ലിസി tvയിൽ തന്റെ ഇഷ്ട പരമ്പര കാണുകയായിരുന്നു ഒപ്പം അടുത്ത് തന്നെ സാമും സോഫയിൽ കിടന്ന് അത് ശ്രദ്ധിച്ചു
ലിസി :ടാ സാമേ ആ കോച്ചിന്റെ അച്ഛൻ ആരാണെന്ന് ഇന്നറിയാം
സാം :ഉം നോക്കിയിരുന്നോ ഇനി ഒരുമാസം കഴിഞ്ഞാലും അവരത് കാണിക്കില്ല
ലിസി :അതെങ്ങനെ നിനക്കറിയാം
സാം :അതൊക്കെ അറിയാം
പെട്ടന്നാണ് അടുക്കളയിൽ നിന്ന് അമ്മ അവിടേക്ക് എത്തിയത് ശേഷം അവർ പതിയെ സാം കിടക്കുന്നതിനടുത്ത് വന്നിരുന്നു സാം പതിയെ തന്റെ തല അമ്മയുടെ മടിയിലേക്ക് കയറ്റി വച്ച് കിടന്നു അമ്മ പതിയെ അവന്റെ തലമുടിയിൽ തലോടാൻ തുടങ്ങി