അരമണിക്കൂറിനു ശേഷം, സോഫയിൽ താടിക്കു കൈയും കുത്തിയിരിക്കുന്ന അയാളുടെ മുന്നിലൂടെ, “ഇനിയെന്ത് നൽകണം ഞാ…ൻ” എന്ന രണ്ടു വരി മൂളികൊണ്ട് കാലിലെ കൊലുസും കിലുക്കി, അയാളെ പുച്ഛത്തോടെ ഒന്ന് നോക്കിയശേഷം മുടി മുന്നിലേക്കിട്ടു കൊണ്ട് അടുക്കളയിലേക്ക് നടന്നു. അവളുടെയാ പുച്ഛഭാവത്തിനു ഭർത്താവിനോടുള്ള പകയും ഒപ്പം അയാളേക്കാൾ എന്ത്കൊണ്ടും കേമനാണ് തന്റെ മകൻ എന്ന അർത്ഥവുമുണ്ടായിരുന്നു.
(ശുഭം!)