അവിടെ കൂടിനിന്നവരൊക്കെ ആർപ്പ് വിളിയും കയ്യടിയുമൊക്കെ ആയിരുന്നു. അതെന്തിനാണെന്ന് മാത്രമേനിക്ക് അങ്ങ് കത്തിയില്ല.
“” ഇനി മാഡം കൊടുക്ക്…!! “”
കൂട്ടത്തീന്ന് ഏതോ വെടല വിളിച്ച് പറഞ്ഞതും ഞാനൊന്ന് പരുങ്ങി. തടകേടെ മുഖത്തുമൊരു ചമ്മലൊക്കെ ഉണ്ട്.
പിന്നേ മടിച്ച് മടിച്ചവൾ കേക്ക് എനിക്ക് നേരെ നീട്ടി. അത് വായിലേക്കെത്തുന്നതിനു മുന്നേതന്നെ അതീന്നൊരു പീസ് പൊട്ടിച്ച് ഞാൻ വായിലേക്ക് വച്ചു. അതോടെ അവിടെ കുക്കിവിളിയായി.
എന്നാലത്തിന് വല്യ വിലകൊടുക്കാതെ ഞങ്ങള് മാറിയതും ബാക്കിയുള്ളവര് കേക്കിന് പിന്നാലെയായി.
ഇടക്ക് ജിൻസി വൈകീട്ട് അവളെ ഡീലേ ആക്കേണ്ട കാര്യം ഓർമിപ്പിക്കാനെന്നോണം വിളിച്ചായിരുന്നു. അങ്ങനെ ജോലിയൊക്കെ ഒതുക്കി വൈകീട്ട് തടകയുടെ കൂടെ ഓർഫനേജിലേക്ക് യാത്ര ചെയ്യുമ്പോൾ അവളുടെ മുഖത്ത് ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത സന്തോഷം കളിയാടുന്നുണ്ടായിരുന്നു. അതും ശ്രദ്ധിച്ച് ഞാൻ അവിടേക്ക് കാർ പായിച്ചു.
*********************************
ഇടക്ക് ഒരുഷോപ്പിന് മുന്നിൽ വണ്ടിനിർത്താൻ പറഞ്ഞ് താടക ഇറങ്ങിപ്പോയി ഏതാണ്ടൊക്കെ വാങ്ങിച്ചോണ്ട് വന്നിരുന്നു. കവറിനകത്തു ആയതിനാൽ എനിക്കത് എന്താണെന്ന് മനസിലായില്ല. എങ്കിലും ഞാനത് ചോദിക്കാനൊന്നും പോയുമില്ല. അവളത് കാറിന്റെ പിൻസീറ്റിലേക്ക് വച്ച് മുന്നിൽ കയറി ഇരുന്നു.
അവിടന്നിറങ്ങി ഓർഫനേജിൽ എത്തുമ്പോൾ കുട്ടികളൊക്കെ അവിടവിടെയായി ഇരിക്കുന്നതാണ് കണ്ടത്. രാവിലെ ചെന്നപ്പോ അവരിൽ കണ്ട ചുറുചുറുക്കൊന്നും അപ്പോൾ പ്രകടമായിരുന്നില്ല. ഞങ്ങളുടെ കാർ കണ്ടൊന്ന് നോക്കിയെന്നല്ലാതെ അവരതിന് വലിയ വിലകൊടുത്തില്ല.
ഇതൊക്കെ കണ്ട് താടകേടെ മുഖത്തൊരു ചിരി വിരിഞ്ഞു.
“” താനെന്താ ചിരിക്കണേ…! “”
അതിന്റെ കാരണമറിയാനായി ഞാനവളോട് തിരക്കി.
“” ഏയ്…! അവരുടെയിരുത്തം കണ്ട് ചിരിച്ചെയാ…! മിക്കവാറും രാവിലെ വന്നത് അറിഞ്ഞുകാണും. പിള്ളേരെ കാണാതെ പോയേലുള്ള പിണക്കം ആവണം “”
താടകയൊരു ചിരിയോടെ പറഞ്ഞെന്നെ നോക്കി.
കാണാണ്ട് പോയേല് ഇത്ര സങ്കടപ്പെടാനിവളാര്…!
അങ്ങനൊരു ചിന്തയപ്പോ മനസില് വന്നേലും പുറത്തോട്ടെഴുന്നള്ളിക്കാൻ നിന്നില്ല. സംഭവം ഇപ്പൊ ഫ്രണ്ട്‌സ് എന്നൊക്കെ പറഞ്ഞ് സെറ്റ് ആക്കിവച്ചിട്ടുണ്ടേലും അവള് ഒറ്റ ബുദ്ധിയാ…! എന്റെ മൂക്കാമ്മണ്ടയടിച്ച് പൊട്ടിച്ചിട്ട് അതല്ല ഇതാന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ.!