എന്നാലെന്റെ ചിരികണ്ട് അവളെന്നെ ഒരമ്പരപ്പോടെ മിഴിച്ച് നോക്കി.
ഇനി ഞാൻ വല്ല സൈക്കോയും ആണോന്ന് കരുതിക്കാണുവോ എന്തോ…!!
“” ഞാൻ ചുമ്മാ കളിപ്പിക്കാൻ പറഞ്ഞതാ… താനിത്ര പാവമായിരുന്നോ!!. ഓഫീസിലെല്ലാരേം ഇട്ട് വിറപ്പിക്കണ ആളാന്ന് കണ്ടാപറയുവോ..!! “”
ഞാനൊരു ചിരിയോടെ പറഞ്ഞപ്പോൾ അവളും ഒരുചിരിയോടെ എന്നെ നോക്കിയതല്ലാതെ മറുപടി തന്നില്ല.
ഇത്രേം ഫ്രണ്ട്‌ലി ആയ്ട്ട് അവളോട് സംസാരിക്കണത് ആദ്യമായിട്ടാണ്. എന്തായാലും താടക നല്ല കമ്പനി ആണെന്ന് എനിക്ക് കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ തോന്നി.
“” എന്തായാലും ഇത്രൊക്കെ ആയസ്ഥിതിക്ക് ഇനിത്തോട്ട് നമ്മൾ ഫ്രണ്ട്‌സ്..!! “”
ഞാൻ ഒരുചിരിയോടെ പറഞ്ഞവൾക്ക് നേരെ കൈനീട്ടി.
തടകേം ഒരു ചിരിയോടെ എന്റെ കയ്യിൽ പിടിച്ച് കുലുക്കി.
കുറച്ച് നേരം കൊണ്ടുതന്നെ ഞങ്ങൾ ഓഫീസിലെത്തി. കേറിചെന്ന ഞങ്ങളെ എല്ലാരും വിഷ് ചെയ്തു. അതോടൊപ്പം തടകക്ക് ബിർത്തഡേ വിഷും എല്ലാരും പറയുന്നുണ്ട്. അവർക്കൊക്കെ ചിരിയോടെ നന്ദിയും പറഞ്ഞ് താടക കാബിനിലേക്ക് പോയി. ഞാൻ എന്റെ കാബിനിലേക്കും.
ഉച്ചക്ക് ലഞ്ച് ബ്രേക്കിനു തടകേടെ ബർത്ഡേ പ്രമാണിച്ച് ചെറിയൊരു ഫങ്ക്ഷന് ഉണ്ടായിരുന്നു. കാര്യമായിട്ട് ഒന്നുമില്ല. ചെറിയൊരു കേക്ക് കട്ടിങ്. അത് സ്റ്റാഫ്സ് എല്ലാരും കൂടി പിരിച്ചെടുത്ത് വാങ്ങിച്ചതാണ്.
അവൾ കേക്ക് കട്ട് ചെയ്ത് ഒരു ചെറിയ പീസ് കയ്യിൽ എടുത്തതും എല്ലാരും എനിക്ക് നേരെ തിരിഞ്ഞു.
“” സാർ ചെല്ല്…! “”
അവൾക് കേക്ക് കൊടുക്കാനായി എല്ലാരും നിർബന്ധിച്ചു.
“” ഹേയ്… അതൊന്നും വേണ്ട…!! “”
ഞാനൊരു ചിരിയോടെ ഒഴിഞ്ഞ് മാറാൻ നോക്കി.
“സാറിന്റെ നാണം നോക്യേ…! അങ്ങട് കൊടുക്ക് പാപ്പാ!! ” എന്നൊക്കെയുള്ള കമന്റ് വന്നതും ഞാനൊന്ന് ചമ്മി.
തമ്മിൽ വല്യ അടുപ്പമൊന്നുമില്ലേലും ഇവരുടെ ഒക്കെ മുന്നിൽ ഞങ്ങൾ ഭാര്യേം ഭർത്താവും ആണല്ലോ.!
തടകേം ചെറിയൊരു പ്രതീക്ഷയോടെ എന്നെ നോക്കണപോലെ എനിക്ക് തോന്നി.
അതോടെ മടിച്ച് നിൽക്കാതെ ഞാൻ മുന്നോട്ട് നീങ്ങി താടകേടെ കയ്യിലിരിരുന്ന കേക്കിൽ നിന്നൊരു പീസ് പൊട്ടിച്ച് അവൾടെ വായിലേക്ക് വച്ച് കൊടുത്തു.