പക്ഷേ ഈ ദിവസങ്ങളിൽ ആയിരുന്നു ഞാനും അഭിരാമിയും കൂടുതലായി അടുത്തിടപഴകിയതും കുറേ കൂടെ പരസ്പരം മനസിലാക്കിയതും.
സത്യത്തിലവളേ മനസിലാക്കുന്തോറും അവൾ എന്നിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.
പുറമേ തന്റെടിയെന്നുള്ള മുഖമ്മൂടിക്കുള്ളിൽ ഒളിച്ചിരുന്ന അഭിരാമി എന്ന പൊട്ടിപ്പെണ്ണിനോട് എനിക്ക് തോന്നിയ വികാരമാണോ പ്രണയം?!.
ഒരുപക്ഷെ ആയിരിക്കാം.
അവളെ കണ്ടമാത്രയിൽ പിടഞ്ഞുണരുന്ന എന്റെ ഹൃദയ താളമെത്രയോ തവണ വിളിച്ചുപറഞ്ഞിരിക്കണം.
” നിന്നെ പുൽകിയുണർത്താനാണ് ഞാൻ മിടിക്കുന്നതെന്ന് ”
അവളുടെ കാപ്പിപ്പൊടിക്കണ്ണുകളെ നേരിടാൻ ശേഷിയില്ലാതെ ഓടിയോളിച്ചപ്പോൾ “കുത്തിനോവിക്കല്ലേയെന്ന് ” എന്റെ മിഴികൾ തേങ്ങിയത് എന്തിനായിരുന്നു.?!
അവളുടെ കണ്ണുനീർ എന്നെ ചുട്ട് പൊള്ളിച്ചത് എന്തിനായിരുന്നു..!
ഒരേയൊരുത്തരം.
“..ദേവീ..” പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്…!! “” ( credit goes to ♡ദേവേട്ടൻ♡ )
തുടരും ❤