ഞാൻ ചോദിച്ചതും അയാൾ എനിക്ക് നേരെ ആക്രോശിച്ചു.
“” താനാരാടോ..! അവളുടെ കയ്യീന്ന് മാല കിട്ടിയതാ…! “”
“” അത് തറേൽ കിടന്ന് കിട്ടിയതാ.!! “”
ഞാനൊന്നൂടെ ഇഷയെ നോക്കിയതും അവൾ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
“” കള്ളം പറഞ്ഞാലുണ്ടല്ലോ…!! “”
അയാളവൾക് നേരെയലറി മുന്നോട്ട് വന്നതും ഞാൻ ഇഷയെ ഇടത് കൈകൊണ്ട് എന്റെ പിന്നിലേക്ക് നീക്കി നിർത്തി.
അയാളെ അവരുടെ ഭാര്യയും പിടിച്ച് വച്ചു. അവർക്കെന്തോ പറയാനുള്ളത് പോലെ തോന്നി എനിക്ക്. പക്ഷേ അവരൊന്നും തന്നെ പറഞ്ഞുമില്ല.
അപ്പോഴേക് പോലീസ് ജീപ്പ് അവിടേക്ക് എത്തി. 2 ലേഡി ഓഫീസർസ് അടക്കം 5 പോലീസുകാർ ജീപ്പിൽ നിന്നിറങ്ങി.
അവിടെ നിന്ന ആരൊ സംഭവം വിശദീകരിച്ച് കൊടുക്കുന്നുണ്ടായി. പോലീസുകാർ പരിസരം വീക്ഷിച്ച് അടുത്തുള്ള ഒരു കടയിലേക്ക് കയറിപ്പോയി. കുറച്ച് നേരം കഴിഞ്ഞ് അവരെ അവിടേക്ക് വിളിപ്പിച്ചു.
കൂടെ ഞാനും ചെന്നു. അവിടെ CCTV ചെക്ക് ചെയ്യുകയായിരുന്നു അവർ.
അതിൽ ഇഷ താഴെ നിന്ന് മല എടുക്കുന്നത് വ്യക്തമായിരുന്നു. എനിക്കത് കണ്ടപ്പോഴെന്തോ വല്ലാത്ത ആശ്വാസം തോന്നി.
പോലീസുകാർ മറ്റേ പുള്ളിയെ ഒന്ന് വിരട്ടിയതും മലയുടെ കൊളുത്ത് പൊട്ടാറായി ഇരുന്നതാണെന്ന് പുള്ളിക്കാരി അവരോട് പറഞ്ഞു.
പോലീസുകാരോട് അനുവാദവും വാങ്ങി ഞാൻ ഇഷയെയും വീറിനെയും കൂട്ടി ഇന്നലെ ഇരുന്ന മരച്ചുവട്ടിലേക്ക് ചെന്നിരുന്നു.
“” പേടിച്ചുപോയോ…! “”
ഞാൻ ഇഷയോട് തിരക്കി.
“” മ്മ്…!! പറഞ്ഞതാ ഞാനല്ലാന്ന്…! ആരും കേൾക്കാൻ കൂട്ടാക്കിയില്ല.!””
“” പോട്ടെ സാരമില്ല… എന്തേലും കഴിച്ചോ നിങ്ങള്. ”
“” ഇന്നലെ വാങ്ങിത്തന്ന ബ്രഡ് ഉച്ചക്ക് കഴിച്ചു. “”
ഇഷ ഒരു ചിരിയോടെ പറഞ്ഞപ്പോൾ സത്യത്തിലെന്റെ ഉള്ള് വിങ്ങി. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ്.
“” നിങ്ങളുടെ അച്ഛനും അമ്മേം…!””
“” ഒരു ആക്സിഡന്റിൽ മരിച്ചു. അച്ഛൻ സ്കൂൾ ടീച്ചർ ആയിരുന്നു. അവര് പോയപ്പോ അമ്മേടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു അങ്കിളാണ് ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത്. അയാൾ ഞങ്ങളെ ഒരു മാർവാടിക്ക് വിൽക്കാൻ നോക്കിയപ്പോൾ അവിടന്ന് ഇറങ്ങി ഓടിയതാ….!! “”