________________
ഞാൻ : അജിത്, നീയിപോ എവിടെയാ?
അജിത് : ഞാനിപ്പോ ബോട്ടിൽ…ശേ ചാൻദാസ് പോർട്ടിന്റെ നോർത്ത് പോയിന്റിൽ….
ഞാൻ : ശെരി.. ഞാനിപ്പോ വരാം…
ഞാൻ ഫോൺ വെച്ചു…
ഇതെല്ലാം കേട്ടു കൊണ്ടിരുന്ന സാനിയ…
എന്താ കാര്യം?..
ഞാൻ : തനിക്ക് ഒരു പണി കിട്ടി…
സാനിയ ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി…
ഞാൻ : തനിക്ക് ചാൻദാസ് പോർട്ടിന്റെ നോർത്ത് പോയിന്റ് അറിയാമോ?
സാനിയ :അറിയാം…
ഞാൻ : എങ്കിൽ അവിടം വരെ പോണം..
ഞാനവളുടെ കൈക്കു പിടിച്ചു ആ വീട്ടിൽ നിന്നിറങ്ങി..
ശക്തവും അതെ സമയം മൃതുലാവുമായ ആ കൈകൾ പിടിച്ചു നടന്നപ്പോൾ ഒരു വൈദ്യുതാതരംഗം എന്നിലൂടെ ഒന്ന് കടന്നു പോയി..
ഞാൻ അവിടെ നിന്നിറങ്ങി…
അപ്പോഴാണ് ഓർമ വന്നത്…
തന്റെ കൈയിൽ വണ്ടിയൊന്നുമില്ലല്ലോ…
ഞാൻ സാനിയയുടെ മുഖത്തേക്ക് നോക്കി..
ആ മുഖത്തു പുച്ഛം കാരണമുള്ള ചിരി മറക്കിയുള്ള ആ ഗൗരവം 🤣…
ഞാൻ :അതേയ്, നമുക്കൊരു ടാക്സി പിടിച്ചു പോയാലോ?
ഹാ.. ഹാ.. ഹാ…
ഇത്രയും നേരം പിടിച്ചു വച്ച ഗൗരവത്തിന്റെ മൂടുപടം അഴിഞ്ഞു വീണു..
ഞാൻ : എന്താ ഇത്ര ചിരിക്കാൻ… 😡
അവൾ കുറച്ചു നേരം എന്നെ നോക്കി..എന്നിട്ട് മറ്റെങ്ങോട്ടോ ആ മുഖം തിരിച്ചു…
ഞാനും അങ്ങോട്ട് നോക്കി…
ഒരു Royal Enfield Classic 350.. 😱🥰
സാനിയ : ഉം.. എന്താ…
ഞാൻ :ഹ ഹ.. വണ്ടി…
സാനിയ : എന്തോ, കേട്ടില്ല…
ഇവൾ അഡ്വാൻടേജ് എടുക്കുകയാ…🤣
ഞാൻ : അങ്ങനെയാണെകിൽ നമുക്ക് ആ ബുള്ളറ്റ് അടിച്ചു മാറ്റിയാലോ? 😉
അവൾ മെല്ലെ ചിരിച്ചു കൊണ്ട്..
ആ ആ…
അവൾ മെല്ലെ ആ വണ്ടിയുടെ അടുത്ത് നടന്നു എന്നിട്ട് അതിൽ ചാവി ഇട്ടു തിരിച്ചു…
ഏതൊരു യുവത്വത്തിനെയും മയക്കുന്ന ആ ഐക്കണിക്ക് ശബ്ദത്തോടെ…
ബൈക്കെടുത്തു എന്റെയടുത്തു നിർത്തി..
എന്നിട്ട് ഒരു ചോദ്യവും..
പോരുന്നോ എന്റെ കൂടെ.. 🤣
പൂർണമായി…തൃപ്തിയായി 🤣🤣😁
ഞാൻ : അപമാനിച്ചു കഴിഞ്ഞെങ്കിൽ, നമുക്ക് പോവാലോ😌