me gustas…എന്ന് പറഞ്ഞു..
പിന്നെ അല്പം ദേഷ്യത്തോടെ അജിത്തിനോടാണ്..
നീ എന്താണ് ഇവിടെ?
അതിന് മറുപടി പറഞ്ഞത് ഞാനായിരുന്നു..
അജിത്തിന്റെ അനിയത്തി നിത്യ മിസ്സിങ്ങാണ്.. അപ്പോൾ അത് അന്വേഷിച്ചു പോയതാണ് …
അത് കേട്ട് അയാൾ ഒന്ന് വിഷമിച്ചു… പെട്ടന്ന് ആ ഭാവം മാറി..
ഫെർനാടോ :പിന്നെ അർമാനേ ചോദിച്ചതോ?..
ഞാൻ : അത് ഇത് രണ്ട് സംഭവം തമ്മിൽ ബന്ധപ്പെട്ട് കിടക്കുകയാണെന്ന് തോന്നി.. അതാണ്…
ഫെർനാടോ :എനിക്ക് നിങ്ങളുടെ അവസ്ഥ മനസിലാവും പക്ഷേ…
സാഹ കുടുംബത്തിന്റെ വഴിയിൽ ഒരിക്കലും വരരുത്….
എന്ന് പറഞ്ഞു കൊണ്ട് അയാൾ അവിടെ നിന്ന് പോയി…
________________
ആ ബാറിൽ നിന്നറങ്ങിയ ശേഷം
അജിത് : അപ്പോൾ ആ റൂട്ടും ക്ലോസായി..
ഞാൻ : എടാ, ഈ സാത്താൻ സന്തതികൾ ആ പ്രയോഗം.. ഇറ്റ് ഈസ്…
അജിത് : അത് ഒരു കെട്ട് കഥ പോലത്തെ സംഭവമാടാ…
ഞാൻ : എങ്ങനെ?..
അജിത് : സാഹ കുടുംബത്തിനെ ചുറ്റിപറ്റി കുറെ രഹസ്യങ്ങളുണ്ട്..
ഞാൻ : എന്തെല്ലാം?..
അജിത് : നമ്മളൊക്കെ ജനിച്ചത് 80-90 കാലഘട്ടത്തിൽ ആണല്ലോ..ആ സമയത്തു സാഹ കുടുംബം മുഴുവൻ കടകെണിയിലായിരുന്നു…എല്ലാ സ്ഥാപനങ്ങളും തകർന്ന അവസ്ഥ… പിന്നെ ആർക്കും ഒരു വിശദീകരണവുമില്ലാത്ത ഒരു ഉയർത്തെഴുനേൽപ്പ്…ആളുകൾ പല കഥകളും പറഞ്ഞു പരത്തി…ചിലർ പറഞ്ഞു അവർക്കു ബ്രിട്ടീഷുകാരുടെ നിധി കിട്ടിയെന്ന്… മറ്റുചിലർ പറഞ്ഞു അവർ സാത്താൻ സേവ ചെയ്‌തെന്ന്…
ഇതിന്റെ ഒക്കെ രഹസ്യങ്ങൾ അന്വേഷിച്ചു പോയ ആളുകൾക്ക് പല അപകടങ്ങളിൽ പെട്ട് ജീവൻ പോയി…
അതിലും വേറൊരു കഥയുണ്ടായിരുന്നു…
അതായത് സാഹ കുടുംബത്തിൽ ഒരു ക്രിസ്ത്യൻ സ്ത്രി ധർമന്റെ അസിസ്റ്റന്റ് ആയി ഉണ്ടായിരുന്നു.. അലീന റോസ് നൊ എന്തോ.. അവരുടെ പേര് മറന്നു…അവർ തമ്മിൽ എന്തോ ബന്ധമുള്ളതും.. പിന്നെ ആർക്കും അവരെ കുറിച്ച് ഒന്നും അറിയില്ല…
ഞാൻ ഈ കഥയൊക്കെ കെട്ട് ഒന്നും മിണ്ടാതെ നടക്കുകയായിരുന്നു.. ഇനി എന്താണ് ചെയേണ്ടത്തെന്നറിയാത്ത അവസ്ഥ…
പെട്ടന്നു ഒരാൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപെട്ടു..