അങ്ങനെ അമ്പലത്തിൽ എത്തി .. ഒന്ന് തൊഴുതു .. പിന്നെ ഞങ്ങള് അവിടെ മൊത്തത്തിൽ ഒന്ന് കറങ്ങാന് തീരുമാനിച്ചു ..
ഒരു വലിയ പറമ്പിന്റെ ഒത്ത നടുക്ക് അമ്പലം , ചുറ്റും ഇഷ്ടം പോലെ സ്ഥലം , അവിടെ മുഴുവന് ആളുകളും കടകളും കൊണ്ട് നിറഞ്ഞു നിൽകുന്നു ..
ഞങ്ങള് ആ പറമ്പില് ഒക്കെ ഒന്ന് കറങ്ങി .. കടകളിലെ സാദനങ്ങള് ഒക്കെ ഒന്ന് നോക്കി .. അവൾ ഒരു മുടി ക്ലിപ്പും ,ഒരു മാലയും വാങ്ങി .. ഞാൻ ഒരു ഇടി വളയും .. അവൾ പിന്നെയും എന്തോക്കെയോ നോക്കി കൊണ്ട് ഇരുന്നു
“ഹലോ ..”
എന്റെ ഷോൾഡേറിൽ തോണ്ടി ആരോ വിളിച്ചു ..
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ‘അമല’..
യദു –‘അഹ് .. ഹലോ .. ‘
അമല –‘എന്താണ് പെണ്ണുങ്ങളുടെ സാദനം വിൽകുന്നിടത്ത് .. ആർക്കാണ് .. ഗേൾഫ്രൻഡിന് ആണോ ..”
യദു –“എേയ് .. ഇവൾക്കാണ് ..”
അത് പറഞ്ഞ് ഞാൻ ഉമയെ ചൂണ്ടി കാണിച്ചു കൊടുത്തു ..
ഉമ പെട്ടന്ന് തിരിഞ്ഞ് ഒരു സിൽവർ നിറത്തിൽ നീണ്ട ജിമിക്കി ഉള്ള ഒരു ആന്റിക് സ്റ്റൈൽ കമ്മല് എടുത്ത് ചെവിയോട് വെച്ച് കൊണ്ട് എന്നോട് ചോദിച്ചു ..
ഉമ “ചേട്ടാ .. ഇത് എങ്ങനെ ഉണ്ട് എനിക്ക് ചെരില്ലേ ..”
അമല –‘ഓഹ് .. നന്നായിട്ടുണ്ട് .. “
അപ്പോള് ആണ് ഉമ അമലയെ ശ്രദ്ധിച്ചത്..
ഉമ –“അഹ് ചേച്ചി ഇവിടെ ഉണ്ടായിരുന്നോ ? സോറി കണ്ടില്ല കേട്ടോ ..”
അമല –“എയ് അത് സാരം ഇല്ല ..”
ഉമ –“ചേച്ചി ഒരെണ്ണം എടുക്കുന്നോ , നല്ല രസം ഉണ്ടാവും , ചേച്ചിക്ക് നന്നായി ചേരും .. പൈസ നോകെണ്ട .. (എന്നെ ചൂണ്ടി ) ചേട്ടന്റെ ചിലവ .. “
ഞാൻ അമലയെ നോക്കി എടുത്തോളാൻ ആഗ്യം കാണിച്ചു ….
അമല –“എേയ് .. വേണ്ട .”
യദു –“അഹ് .. എടുത്തോ .. ഇങ്ങനെ ഒക്കെയെ എന്റെ കയ്യിലെ കാഷ് കളയാൻ ചാൻസ് കിട്ടുള്ളൂ .. “
ഉമ –“അഹ് .. കാണുന്ന പോലെ ഒന്നും അല്ല , ലക്ഷ പ്രഭു ആണ് .. പക്ഷേ അർകീസ് ആണ് .. അങ്ങനെയും ഇങ്ങനെയും ഒന്നും കാഷ് കളയുല ..”
അവളുടെ തലയ്ക്ക് ഒന്ന് കൊട്ടിയിട്ട് ..
യദു –“അഹ് അത് നീ തന്നെ പറയണം .. (അമലയെ നോക്കിട്ട് ).. ഇയാൾക്ക് അറിയോ .. എന്റെ കയ്യിലെ കാഷ് മുക്കാൽ ഭാഗവും തീർക്കുന്നത് ഇവള .. “
അത് കേട്ട് ഉമ ചമ്മിയ മുഖത്തോടെ അമലയെ നോക്കി ..
അമല അവളെ നോക്കി ചിരിച്ചു ..
ഉമ നിർബന്തിച്ചു അമലയെ കൊണ്ട് ഓരോന്ന് വാങ്ങിപ്പിക്കാന് തുടങ്ങി .. അവൾ എന്തോ ഭാഗ്യം കൊണ്ട് ഒരു മാലയും ഒരു കമ്മലും മാത്രമേ എടുത്തുള്ളു ..