അവളെ ഒന്ന് സന്തോഷിപ്പിക്കാൻ എവിടെയെങ്കിലും കറങ്ങാൻ കൊണ്ട് പോകാം എന്ന് എനിക്ക് തോന്നി. അതുകൊണ്ട് വൈകിട്ട് ഒരു ഷോപ്പിംഗ് ഉണ്ട് എൻ്റെ കൂടെ വരണം എന്നും പറഞ്ഞു. അവൾ എന്നെ പിണക്കേണ്ട എന്ന ഭാവത്തിൽ വരാൻ സമ്മതിച്ചു. ഇനി നീ കരയാൻ പാടില്ല എന്നു പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കണ്ണുകൾ തുടച്ചു, എന്നിട്ട് കവിളിൽ
നുള്ളി. അപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു. അത് കണ്ടുകൊണ്ട് ഞാൻ എൻ്റെ വീട്ടിലേക്ക് മടങ്ങി.
അന്ന് വൈകുന്നേരം അവളുമായിട്ട് ടൗണിൽ പോയി. കടകളിൽ കേറാതെ ഞാൻ വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ അവൾ ചോദിച്ചു, “എന്താ ഷോപ്പിങ്ങ് എന്നു പറഞ്ഞിട്ട് ഒന്നും വാങ്ങുന്നില്ലേ?”
“അത് നിൻ്റെ മൂഡ് മാറ്റാൻ ആയിട്ട് ഞാൻ ഒന്ന് കറക്കാം എന്ന് വെച്ചു. നേരെ ചോദിച്ചാൽ നീ വരില്ലാ എന്ന് വെച്ചാ ഞാൻ ഷോപ്പിങ് എന്ന് കള്ളം പറഞ്ഞത്,” ഞാൻ അവളോട് പറഞ്ഞു. അവൾ എന്നെ തുടയിൽ നുള്ളി, എന്നിട്ട് പറഞ്ഞു, “നീ നേരെ പറഞ്ഞാൽ ഞാൻ മടിക്കാതെ വരും. കാരണം അത്രക്കും ക്ളോസ് ആണ് നീ എനിക്കു എന്ന് ഇപ്പോഴും മനസിലായില്ലേ പൊട്ടാ?” ഞാൻ പറഞ്ഞു, “സോറി, ഇനി നിന്നോട് ഞാൻ എല്ലാം നേരെ പറഞ്ഞോളാം. നിനക്ക് ഇപ്പൊ എവടെ പോണം? അത് പറ.” അവൾ ബീച്ചിൽ പോകാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ ബീച്ചിൽ പോയി കുറച്ചു നേരം അവിടെ ചിലവഴിച്ചു.
അവൾ തിരമാലകളിൽ കളിച്ചു. അതെല്ലാം ഞാൻ നോക്കി നിന്നു. എനിക്ക് അവളോട് ഒരു പ്രത്യേകതരം ഇഷ്ട്ടം തോന്നി തുടങ്ങി. കുറച്ചു കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു മടങ്ങി.
അന്ന് രാത്രി അവൾ എനിക്ക് മെസ്സേജ് അയച്ചു. അങ്ങനെ ഞങ്ങൾ ചാറ്റ് ചെയ്തു. അവൾ: ഡാ നീ ഇന്ന് എനിക്കായി ഒരുപാട് സമയം ചിലവഴിച്ചു, എൻ്റെ വിഷമം എല്ലാം മാറ്റി എന്നെ ഹാപ്പി ആക്കി നീ. ഇതിനൊക്കെ ഞാൻ എങ്ങനെയാ പകരം ചെയ്യുക?
ഞാൻ: അതിനെന്താ പൊട്ടി, നിൻ്റെ കൂടെ ഞാൻ ഉണ്ടല്ലോ. എനിക്കൊന്നും വേണ്ടേയ്, ഞാൻ ഇപ്പൊ ഉള്ളത് പോലെ നീയും എൻ്റെ കൂടെ എന്നും ഉണ്ടായ മതിയേ. അങ്ങനെ കുറച്ചു നേരം സംസാരിച്ചി ട്ട് ഗുഡ് നൈറ്റ് പറഞ്ഞിട്ട് കിടന്ന് ഉറങ്ങി.