ക്ലിനിക്കിൽ ഇന്ന് ആലിയ ഉണ്ട്, ഉമ്മച്ചിക്കുട്ടി എൻ്റെ കൂട്ടുകാരി ആണ്, ഞങ്ങൾ പഠിച്ചത് ഒരുമിച്ച് ആയിരുന്നു. കഴിഞ്ഞ വർഷം നിക്കാഹ് കഴിഞ്ഞ് കെട്ടിച്ച് വിട്ടതാണെൽ ഞങ്ങളുടെ വീടിന് അടുതോട്ടും, വെറുതെ വീട്ടിൽ ഇരുന്ന് ബോർ അടിക്കുന്ന അവളെ എനിക്ക് കൂട്ടിനെന്നും പറഞ്ഞ് ക്ലിനിക്കിൽ ആക്കിയിട്ടു അവളുടെ ഹസ് തിരിച്ച് ഒമാനിലേക്ക് പറന്നു. കൂട്ടിനു എന്ന് പറയുമ്പോ കൺസൽടെഷന് തന്നെ. എന്നെകൊണ്ട് ഒറ്റക്ക് രണ്ടും കൂടെ നോക്കി നടത്താനും പറ്റാതായി നിൽക്കുവാരുന്ന്.
അവളോട് പറഞ്ഞ് ഞാൻ ക്ലിനിക്കിൽ നിന്നും ഇറങ്ങി.
എനിക്ക് അങ്ങനെ ഉപദേശിക്കാൻ വല്ല്യ പിടി ഒന്നും ഇല്ല. അവളോട് പറയാൻ ഉള്ള ക്ലീഷെ ഡയലോഗും ഇതൊക്കെ അവളോട് എങ്ങനെ പറയും എന്നും ഓർത്ത് ടെൻഷൻ അടിച്ച് ഞാൻ എൻ്റെ സ്‌കൂട്ടി മുന്നോട്ട് ചലിപ്പിച്ചു വീട്ടിൽ പോകുന്നെന്ന് മുന്നേ ബാങ്കിൽ പോകണം, അങ്ങനെ അതികം ആരും ഇല്ലാത്ത ഒരു ഭാഗത്ത് എത്തിയപ്പോ ആണ് ഏതോ ഒരു കുരിപ്പ് എവടന്നോ വന്നു സൈക്കിളും കൊണ്ട് വട്ടം ചാടിയത്… പിന്നെ വീഴ്ച്ച ആയി കരച്ചിൽ ആയി… പെട്ട് പോയല്ലോ കൃഷ്ണാ… എന്ത് പറഞ്ഞ ഇപ്പൊ ഇവനെ ആശ്വസിപ്പിക്ക… വല്ല മിട്ടയിയും മേടിച്ചു കൊടുക്കാൻ ഇവടെ ആണേൽ കടയും ഇല്ല. ചെറുക്കന് പൊട്ടൽ ഒന്നും ഇല്ല എന്നാലും അവൻ കരച്ചൽ നിറുതുന്നിലല്ലോ…
ഇനി ഇപ്പൊ എന്ത് ചെയും എന്ന് ആലോചിച്ച് നിക്കുമ്പോഴാണ് പിന്നിൽ നിന്ന് ഒരു കാറ് വരുന്നത് കണ്ടത്…
ഇനി ഇവിടെ നിന്നാ ശരിയാവില്ല…
കുട്ടാ ചേച്ചി നാളെ ഈ വഴി വരുമ്പോ മുട്ടായി മെടിച്ച് കൊണ്ട് വരാം എന്ന് പറഞ്ഞു വണ്ടി എടുത്ത് മുന്നോട്ടങ്ങ് നീങ്ങി, ചെറുക്കൻ ഇപ്പഴും കരച്ചിൽ നിർത്തിയിട്ടില്ല… കുറച്ച് അങ്ങ് പോയി തിരഞ്ഞ് നോക്കിയപ്പോ ഉണ്ട് കാറ് അവടെ നിർത്തിയിരിക്കുന്നു… എന്തായാലും അവടെ നിക്കഞ്ഞത് നന്നായി,
നാളെ വല്ല കിൻ്റർ ജോയിയും മെടിച്ച് ഈ വഴി വരം… കണ്ടട്ട് ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന പോലെ ഉണ്ട് അപ്പോ കിൻ്റർ ജോയ് മതിയായിരിക്കും, എന്തായാലും ഞാൻ ഒരു കണ്ണിച്ചോര ഇല്ലത്തവൾ ആണെന്ന് കുട്ടി വിചാരിക്കണ്ട. ബാങ്കിൽ പോയി ഡെപ്പോസിറ്റ് കാര്യങ്ങൾ ഓക്കെ കംപ്ലീറ്റ് ചെയ്തു, അവടെ ഉള്ള ചെട്ട്ൻ എനിക്ക് എല്ലാം പെട്ടന്ന് ചെയ്ത് തന്നു… എന്നോട് നല്ല സ്നേഹം ആണ് പുള്ളിക്ക്… സ്നേഹം കൂടി പ്രോപോസ് ഒക്കെ ചെയ്തന്നെ… ഞാൻ പറയാം എന്ന് പറഞ്ഞു, 3-4 മാസം മുന്നേ പുള്ളി പുള്ളിടെ കല്യാണം എന്നോടും പറഞ്ഞു, അവൻ്റെ വീട്ടുകാർക്ക് ഒരു ഹിന്ദു കൊച്ചിനെ വീട്ടിൽ കയറ്റാൻ താൽപര്യം ഇല്ല പോലും…