സുനി: ആ അത് നന്നായെടാ… വേറെ സംസ്ഥാനം ആകുമ്പോ നിന്റെ ലാംഗ്വേജ് ഇമ്പ്രൂവ് ആകും..
അതും പറഞ്ഞു ശ്രീജയെ നോക്കി കണ്ണടിച്ചു.
എന്ത് മയിരൻ ആണെന്ന് നോക്കിയെ അപ്പു മനസ്സിൽ പറഞ്ഞു. ഇമ്പ്രൂവ് എന്ന് എഴുതാൻ അറിയാത്ത ആളാ ലാംഗ്വേജിനെ പറ്റി പറയുന്നത്..
എന്തായാലും അവർക്കു സന്തോഷം ആയിട്ടുണ്ട്..
അവൻ വീണ്ടും തന്റെ ബാഗ് പാക്കിങ് തുടങ്ങി.. കനോപ്പി റിസോർട്സ് കൊള്ളാം നല്ല റിവ്യൂ ആണ്…ഗൂഗിൾ ലിസ്റ്റിൽ ഉണ്ട്…അവൻ യുകെ അതോറിറ്റിക്ക് ഡീറ്റെയിൽസ് വെച്ച് മെയിൽ ചെയ്തു..
അവരുടെ ആക്‌സപ്പ്റ്റെഡ് മെയിൽ ആൻഡ് അക്‌നോലഡ്‌ജ്‌മെന്റ് വന്നു.. അതിന്റെ പ്രിന്റൗട്ട് ഒകെ എടുത്തു ഫയൽ സെറ്റ് ചെയ്തു അവൻ പാക്കിങ് പൂർത്തിയാക്കി.
റിസോർട്ടിൽ തനിക്കു എല്ലാ സൗകര്യവും ഉണ്ട്. അവരുടെ ഒരു ബുള്ളറ്റ് ബൈക്കും പിന്നെ ഒരു ബൊലേറോ ജീപ്പും ഉണ്ട്.. തനിക്കു ആവശ്യം പോലെ ഉപയോഗിക്കാം.. കൂടുതലും ഗസ്റ്റിനെ കൂട്ടാൻ ആണ്.. ഒരു കുന്നിനു മുകളിൽ ആയതിനാൽ ചില ആൾകാർ കാർ കയറ്റാൻ മടിക്കും.
ലൈസൻസ് എടുത്തത് നന്നായി…. അതൊക്കെയാണ് മേജർ അട്ടറാക്ഷൻ ആയിട്ടു സത്യരാജിനും തോന്നിയത്. അല്ലാതെ ഒരു 19 വയസ്സുകാരന് ഇങ്ങനെ ഒരു ജോലി കൊടുക്കില്ല. പിന്നെ കാഴ്ചയിലെ സ്മാർട്നെസ്സ് അയാൾക്കു നന്നായി ബോധിച്ചു.
ഒടുവിൽ വീട്ടിൽ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു അപ്പു ഇറങ്ങി.. മുഖത്തു സങ്കടം നിറഞ്ഞ ഭാവം ആണെങ്കിലും ഉള്ളിൽ അവർ സന്തോഷിക്കുകയാണെന്നു അവനറിയാം..
എങ്കിലും ഊട്ടി എന്നും പറഞ്ഞു അവൻ കാറിൽ കയറി.. സുനി കാശുകൊടുത്തു..
കുറച്ചു മുന്നോട്ടെത്തിയതും,….. അവൻ ഡ്രൈവറോട് കാര്യം പറഞ്ഞു മേപ്പാടിക്കുള്ള കാശും കുറച്ചു അധികം കൊടുത്തു ബാക്കി കാഷ് അവൻ തിരിച്ചു വാങ്ങിച്ചു..അയാൾക്കെന്തു…. മേപ്പാടി വരെ ഓടുന്നതിനു കുറച്ചധികം കിട്ടി.
അപ്പുവിനെ റിസോർട്ടിൽ എത്തിച്ചു കാർ മടങ്ങി.
തന്റെ ബാഗും മറ്റും ഹിന്ദിക്കാരൻ വന്നു കൊണ്ടുപോയി.
ഓഫീസിന്റെ മുറിക്കടുത്തു തന്നെ ആണ് റൂം.
റിസോർട്ടിൽ മൊത്തം വൈഫൈ ഫ്രീ ആണ്. തന്റെ ലാപ്പിൽ അത് ഉടനെ കണക്ട് ചെയ്തു വച്ചു.
തന്റെ റൂമിന്റെ അത്ര ഇല്ലെങ്കിലും ഒരു സ്വർഗ തുല്യ മുറി. അവിടെ പെട്ടെന്ന് തന്നെ അവൻ സെറ്റ് ആയി.