അപ്പു: ഷുവർ സർ .. ഞാൻ ഒരു 2 മണിക്കൂറിനുള്ളിൽ എത്താം…
അവനധികം നേരം വഴുകിച്ചില്ല… വീട്ടിൽ നിന്നും അച്ഛന്റെ ബുള്ളറ്റും എടുത്തു മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞു ആൾ ഇറങ്ങി..
ഒരു 12 മണിയോടുകൂടി അവൻ സ്ഥലത്തെത്തി. കയറുന്ന ഗേറ്റിന്റെ അവിടെ വലിയ ആർച്ചിൽ കനോപ്പി റിസോർട്സ് എന്ന് എഴുതിയിരിക്കുന്നു…കയറിയ പാടെ ഓഫീസിൽ പോലെ ഒരു കെട്ടിടം. അവൻ സൈഡിൽ പാർക്ക് ചെയ്തു അവിടേക്കു നടന്നു.
ഓഫീസിൽ ഒരു 50 തോന്നിക്കുന്ന വ്യക്തി.. അവനെ കണ്ടതും ചോദിച്ചു. രാഹുൽ ആണോ…
അതെ … സത്യരാജ് സർ….?
അതേടോ.. ഞാൻ വെയിറ്റ് ചെയ്തിരികുക ആയിരുന്നു.. വാ…
അവർ തമ്മിൽ നല്ല രീതിയിൽ സംഭാഷണങ്ങൾ തുടർന്ന്.. നല്ല ഒരു വ്യക്തി.. അപ്പുവിന് അയാളെ നന്നേ ബോധിച്ചു.
അവരുടെ വീട് ഗൂഡല്ലൂർ ഭാഗത്താണ്.. ഇവിടെക്കായി ഡെയിലി വരുന്നതാണ്..
തന്നെ ഇവിടെ നിയമിക്കുക എന്നത് കൊണ്ട് കുറെ ഭാരങ്ങൾ ഏല്പിക്കുക എന്നതാണ് ഉദ്ദേശം. പക്ഷെ തന്റെ പഠിപ്പിനെ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്യുന്നു. വേറെ ഒരു റിസോർട്ടുകാരും ഇത്രയും സഹകരിച്ചിട്ടില്ല.
പകരം താൻ അവിടെ തന്നെ കിടക്കണം റിസോർട്ടിന്റെ എല്ലാ ചുമതലയും ഏറ്റു…
കാര്യങ്ങൾ നല്ല രീതിയിൽ ആണെങ്കിൽ അവനു ഏറ്റവും ഉപകാരം ആണ്.. സർട്ടിഫിക്കറ്റ് സ്വന്തമായി നിർമിക്കാം സൈൻ പുള്ളി തീരും. പിന്നെ വീട്ടിൽ പോകണം എന്ന് തോന്നുമ്പോൾ ഒരു മണിക്കൂർ കൊണ്ട് പോയി വരാം..
എല്ലാം സെറ്റ്.
സത്യരാജ്: രാഹുൽ.. ഐ ലൈക്ക് യു… ഇയാൾക്കു എല്ലാ ഫ്രീഡം ഉണ്ടാകും.. ഇവിടെ ജോലിക് 3 ഹിന്ദിക്കാർ ആണുള്ളത്. താൻ അവരെ സൂപ്പർവൈസ് ചെയ്താൽ മതി. എല്ലാം വിരിക്കാനും തുടക്കാനും സെറ്റ് ചെയ്യാനും. പിന്നെ അവരെല്ലാം 8.30 ആകുമ്പോൾ താഴെ വീടുകളിലേക് പോകും..
രാത്രി ഇവിടെ ഗസ്റ്റിന് എന്തേലും ആവശ്യം വന്നാൽ ….. വന്നാൽ മാത്രം നോക്കാൻ ആള് വേണം.. സൊ തനിക്കു മെയിൻ ഡ്യൂട്ടി അതാണ് രാത്രിയിൽ അവർക്കു വല്ല ആവശ്യോം വന്നാൽ സപ്പോർട്ട് പിന്നെ ഓവർഓൾ മാനേജ്മെന്റ്. തന്റെ പഠിപ്പിന് ഗുണകരം ആകും. ഒരു റിസോർട് നടത്തിപ്പു പഠിക്കാം .. സത്യരാജ് പറഞ്ഞൊപ്പിച്ചു.