പക്ഷേ എല്ലാവരും എന്റെ നിൽപ്പ് കണ്ടു ചിരിക്കുവാ. എന്താ ഇത്ര വലിയ തമാശ എന്നു വിചാരിച്ചു അന്തംവിട്ട് നില്ക്കുമ്പോ ചാരുവേട്ടന്റെ ഭാര്യയും ഉണ്ട് കൂട്ടത്തിൽ ആ പൊടികൊച്ചും. പിന്നിൽ ഇളിച്ചോണ്ട് ചാരുവേട്ടനും.. എന്റെ കുരു മൊത്തത്തിൽ പൊട്ടാനായി നില്ക്കുമ്പോൾ ആണ് അച്ഛൻ കുട്ടിയെ കണ്ടു അവരോട് വിശേഷങ്ങൾ ചോദിച്ചു അച്ഛൻ ഒന്ന് കൈ നീട്ടിയപ്പോൾ തന്നെ അവൾ അച്ഛന്റെ കയ്യിലേക്ക് പോയി.. അത് നോക്കി നിന്ന ഞാൻ കളിയാക്കിയതെല്ലാം മറന്നു പോയി.. ചാരുവേട്ടൻ ഭാര്യയെ എനിക്ക് പരിചയപ്പെടുത്തി തന്നു.. അവർക്ക് എന്നെ എല്ലാവരും പറഞ്ഞു നല്ലോണം അറിയാം.
എടാ ഞാൻ ഒന്ന് കുളിക്കട്ടെ എന്നു പറഞ്ഞു ചാരുവേട്ടൻ അകത്തു പോയി… കുട്ടി ഇപ്പോഴും അച്ഛന്റെ കയ്യിൽ ഉണ്ട് മീശ പിടിച്ചു നോക്കിയും കീശയിൽ നിന്ന് പെൻ എടുത്തു അവൾ അച്ഛനോട് നല്ലോണം കളിക്കുന്നുണ്ട്.
എത്രയും വേഗം അച്ഛന് ഒരു പേരകുട്ടിയെ കൊടുക്കണം എന്നൊക്കെ മനസ്സിൽ വിചാരിച്ചു നിന്ന എന്നെ അച്ഛൻ മുറ്റത്തു നിന്ന് വിളിച്ചു. ഞാൻ ദിവാ സ്വപ്നം കണ്ടത് തല്ക്കാലം നിർത്തി അങ്ങോട്ട് പോയി..
“നീ ശശിയുടെ ബേക്കറിയിൽ പോയി ഒരു പാക്കറ്റ് മുറുക്ക്, അരകിലോ ലഡു രണ്ട് പാക്കറ്റ് ബിസ്കറ്റ് വാങ്ങിയിട്ട് വാ. പൈസ ഞാൻ കൊടുത്തോളം.”
ഈ പൈസ എന്റെ കയ്യിൽ തന്നാല് മൂപ്പർക്കെന്താ? വല്ല ചില്ലറയും ബാക്കി കിട്ടിയാൽ എന്റെ കയ്യിൽ ഇരിക്കില്ലെ?
ഞാൻ വേഗം പോയി സാധനങ്ങളും വാങ്ങി വന്നു. അച്ഛനും ശേഖരേട്ടനും അവിടെ മുറ്റത്ത് ഇരുന്നു വർത്തമാനം പറയുന്നുണ്ട് കുട്ടി അച്ഛന്റെ കയ്യിൽ തന്നെ ഉണ്ട്..
അച്ഛൻ ഒരു ബിസ്കറ്റ് അവൾക്ക് കൊടുത്തു.. അന്നേരം ഷർമിയേച്ചി വന്നു ചായ കുടിക്കാൻ വിളിച്ചു. എല്ലാവരും എണീറ്റ് അകത്തു നടന്നു ഞാൻ ബേക്കറി കിറ്റ് ഷർമ്മിയെച്ചയിയുടെ കയ്യിൽ കൊടുത്തു. അവർ അതും വാങ്ങി അകത്തേക്ക് പോയി പിന്നാലെ മോള് അച്ഛന്റെ കയ്യിൽ നിന്നിറങ്ങി അടുക്കളയിൽ പോയി.. തിരിച്ചു വരുമ്പോൾ ഒരു കയ്യിൽ ബിസ്കറ്റ് ഒരു കയ്യിൽ ലഡു. എന്നിട്ട് നേരെ അച്ഛന് കൊണ്ട് പോയി ലഡു കൊടുത്തു.. മൂപ്പർക്ക് പെരുത്ത് സന്തോഷം ചിലവാക്കിയ പൈസ മുതലായി മൂപ്പർക്ക്..