ഗീതാഗോവിന്ദം 6 [കാളിയൻ]

Posted by

ഗീതാഗോവിന്ദം 6 

GeethaGovindam Part 6 | Author : Kaaliyan | Previous Part


 

എപ്പോഴത്തേയും പോലെ ആദ്യമേ തന്നെ സോറി . സമയക്കുറവ് ഉള്ളതിനാലാണ് വൈകിയത്. കഴിഞ്ഞ പാർട്ടുകൾക്ക് ഒരുപാട് റെസ്പോൺസ് ലഭിച്ചിരുന്നു. എല്ലാവർക്കും ഒരുപാട് നന്ദി. കാത്തിരുന്നവർക്ക് വേണ്ടി. ഒരിക്കൽ കൂടി . Read till the end……..

 

 

പിന്നെ ഒന്നും കേൾക്കാനുള്ള ശക്തിയില്ലായിരുന്നു. സത്യമല്ലാ എന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം .പക്ഷെ എല്ലാവരുടെയും മുഖഭാവവും പ്രതികരണവുമൊക്കെ മുത്തശ്ശി പറഞ്ഞ കാര്യങ്ങളെ കൂടുതൽ ഉറപ്പിക്കുന്നതായിരുന്നു. അന്ന് ഞങ്ങൾ കുട്ടികൾ . എന്നാലും ആരെങ്കിലുമൊക്കെ പറഞ്ഞെങ്കിലും ഞങ്ങൾ അറിയേണ്ടതല്ലേ ഇതൊക്കെ. ഒരു തലമുറയെ മുഴുവൻ അന്ധരാക്കാൻ ഇവർക്കെങ്ങനെ കഴിഞ്ഞു.

നാട്ടുകാര് ,അവരെങ്കിലും പറയുമായിരുന്നില്ലേ….. പക്ഷെ ആ ചോദ്യങ്ങൾക്കെല്ലാം മുത്തശ്ശി തന്ന മറുപടി നാട്ടുകാർ പോലും അറിഞ്ഞിട്ടില്ല എന്നാണ്. നമ്മുക്ക് പറഞ്ഞ് തന്ന കഥ വച്ച് നാട്ടുകാരുടെ കണ്ണിലും പൊടി വിതറിയെന്ന് .

അന്ന് കൊക്കയിൽ വീണ ബസ് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്താനായില്ല. താഴ്വാരത്തെ കൊടുംക്കാട്ടിൽ ബസ്സ് വീണ കാര്യം തന്നെ സ്ഥിതീകരിക്കുന്നത് ദിവസങ്ങൾക്ക് ശേഷമാണ്. ബോഡികൾ പോലും ലഭിക്കാത്ത ആ സംഭവത്തിലേയ്ക്ക് കുടുംബത്തിന് പേര് ദോഷം വരാതിരിക്കാൻ ഈ വീട്ടിൽ മരിച്ചവരുടെ പേര് കൂടെ ചേർത്തു. രണ്ട് സംഭവവും നടന്നത് ഏതാണ്ട് ഒരേ ദിവസമായത് തികച്ചും യാഥൃശ്ചികമായിരുന്നു.ബോഡികൾ ആരുമറിയാതെ മറവ് ചെയ്യാനും മുത്തശ്ശനായി. അധികം വൈകാതെ മുത്തശ്ശനും മരിച്ചു.മുത്തശ്ശന്റെ പ്രാഢ ഗംഭീരമായ നടപ്പുരയിലെ ആ ഛായ ചിത്രത്തിൽ ഞാനെന്നും ഒരു നിഗൂഡത കണ്ടിരുന്നു. ഇന്ന് മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ എന്തായാലും ആ മുഖത്തിന് ചേരും. അതിലും കൂടുതൽ രഹസ്യങ്ങൾ ആ പിരിച്ച് വച്ച കട്ടിമീശയ്ക്കുള്ളിൽ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് മനസ്സ് പറയുന്നു.

എല്ലാവരും ഒരുമിച്ച് ആത്മഹത്യ ചെയ്യുക. ഒരേ സമയം ഭയപ്പെടുത്തുന്നതും എന്നാൽ അവിശ്വസനീയവുമായ കഥ. ശരിക്കിങ്ങനെ നടന്നിട്ടുണ്ടെങ്കിൽ തന്നെ ഇവരൊക്കെ ആ ഒരു സംഭവത്തെ എങ്ങനെയാവും കൈകാര്യം ചെയ്തത്. ജനിക്കാത്ത ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ നിന്ന് എനിക്കും ഗീതുവിനും ഇത് വരെ കരകയറാനായിട്ടില്ല. അപ്പോൾ ഇവരെങ്ങനെയാ…..? ഞാൻ ജനിച്ച നാൾ മുതൽ ഒരു 18 വയസ്സ് വരെ ഇവിടെയാണ് ജീവിച്ചത്. എല്ലാരുമായി. അന്നൊന്നും ഒരാളിൽ നിന്ന് പോലും ഇതിനെ പറ്റി ഒരു പരാമർശം ഉണ്ടായതായി കേട്ടിട്ടില്ല. സന്തോഷമായിട്ടാണ് കഴിഞ്ഞതും. അതൊക്കെ പോട്ടെ ഇങ്ങനെ ഒരു ദുരന്തം നടന്ന സ്ഥലത്ത് വീണ്ടും എങ്ങനെയാണിവർ താമസിച്ചത്….?

Leave a Reply

Your email address will not be published. Required fields are marked *