ഞാൻ :ഞാൻ ചോദിച്ചെന്നെ ഉള്ളൂ എന്നെകൊണ്ട് വല്ല ഹെല്പ്പും വേണോ
ഉമ്മി :ഒരു പെൺകൊച്ചു ഇരിക്കുന്നു ഇവിടെ പിന്നെ നീ അറിഞ്ഞിട്ട് ഒരു പ്രയോജനം ഇല്ല
ഞാൻ :എന്റെ പടച്ചോനെ ശെരി എനിക്ക് അറിയണ്ട ഒക്കെ
ഞാൻ അവിടെനിന്നു ഹാളിലേക്ക് പോയി എന്തായിരിക്കും എന്നായി എന്റെ ചിന്ത ആലോചിച്ചു സോഫയിൽ ഇരുന്നു എന്തായിരിക്കും അത് എന്നോട് പറയാൻ പറ്റില്ല,പെൺകൊച്ചു (ഹഫ്‌സി)ഇരിക്കുന്നു, എന്നോട് പറഞ്ഞിട്ട് പ്രയോജനം ഇല്ല എന്താവും സംഗതി? ഏങ്ങനെ അറിയും? ആരോട് ചോദിക്കും? അങ്ങനെ ഒരുപാട് ചോദ്യവും ഉത്തരങ്ങളും തേടി ഇരുന്നു. ഹഫ്‌സി ഇത്തയും കുറച്ചു കഴിഞ്ഞപ്പോൾ വന്നു ഇത്തയും നല്ല ആലോചനയിൽ ആണ് പിന്നെ എന്നെയും നോക്കുന്നു ഞങ്ങൾ ടീവി കണ്ടു കൊണ്ടിരുന്നു അപ്പോഴേക്കും മനസ്സിൽ ഉള്ള എല്ലാക്കാര്യവും ഞാൻ മറന്നു സിനിമയിൽ മുഴുകി ഇരുന്നു.
പെട്ടെന്ന് ഭയങ്കര ശബ്ദം കേട്ടു ഞങ്ങൾ മുഖത്തോട് മുഖം നോക്കി അപ്പോഴേക്കും ഉമ്മിയും മൂത്തുമ്മയും ഓടി വന്നു പുറത്തേക്ക് ഓടി ഞങ്ങളും കൂടെ പോയി നോക്കിയപ്പോൾ അതാ കിടക്കുന്നു ദിൽഷ അതുകണ്ടതും പൊട്ടിച്ചിരിച്ചു പോയി ഞാൻ കൂടെ ഹഫ്‌സിയും അപ്പൊത്തന്നെ ഞങ്ങളെ ഉമ്മിയും മൂത്തുമ്മയും നോക്കി ചിരിനിർത്തി മൂത്തുമ്മ അവളെ പൊക്കിയെടുത്തു എങ്ങനെ വീണതെന്നു ചോദിച്ചു പട്ടി ഒട്ടിച്ചു വീണതാണ് എന്നു പറഞ്ഞു എനിക്ക് ചിരി അടക്കാൻ ആയില്ല അവളെ കൊണ്ട് അകത്തു പോയി.പിന്നെ സമയങ്ങൾ പെട്ടെന്ന് ചലിക്കാൻ ആരംഭിച്ചു 1 മണി ആയി ഞാൻ പയ്യെ നടന്നു കുളത്തിൽ പോയി ഞാൻ അവിടെ ഇരുന്നു വെയിൽ അധികം അടിക്കുന്നില്ല (പണ്ടത്തെ കുളത്തിലൊക്കെ ഉള്ളതുതുപോലെ മഴവന്നാലും വെയിലടിച്ചാലും എൽക്കാതിരിക്കാൻ ഫിലിമിൽ ഉള്ളതുപോലെ കെട്ടിവെച്ചിട്ടുണ്ട്) പയ്യെ വെള്ളം നിറഞ്ഞ പടിയിൽ കാലുകൾ ഇട്ട് എന്നിട്ട് ഒന്ന് കിടന്നു അധികം തണുപ്പില്ല എന്നാൽ ചുടും ഇല്ല ഒന്ന് കണ്ണടച്ചു കുറെ നേരം കഴിഞ്ഞതും കണ്ണിൽ വെള്ളം വീഴാൻ തുടങ്ങി ഞാൻ മെല്ലെ കണ്ണുതുറന്നു “ഏ മഴക്കൊളില്ലല്ലോ അല്ല ഇവിടെ നാനയില്ലല്ലോ പിന്നെ എങ്ങനെ” സ്വയം പറഞ്ഞു
ഉമ്മി :എന്താണ് ചെക്കാ മഴപെയ്യാൻ പോകുവാണ് എന്നു വിചാരിച്ചോ ഹിഹി.. ഹിഹി (ഉമ്മി അങ്ങനെ പറഞ്ഞുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു)