മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

അപ്പുറത്ത് ഇപ്പൊഴെങ്കിലും എത്താൻ കഴിഞ്ഞില്ലെങ്കിൽ അവളെ എനിക്ക് ഇനി ഒരിക്കലും കാണാൻ കഴിഞ്ഞെന്ന് വരില്ല.

 

“എടാ കൊച്ചനെ, എൻ്റെയീ കാലയളവിലെ ജീവിതം കൊണ്ട് വെളിവായൊരു കാര്യം ഞാൻ നിന്നോട് പറയട്ടെ, കാലനെടുക്കാനുള്ളവരെ അവനെടുക്കുകതന്നെ ചെയ്യും. അത് നമ്മൾ എന്തൊക്കെ തന്നെ ചെയ്താലും.”

 

ഞാൻ ഒരിക്കൽ കൂടി കുറുമാലിയെ നോക്കി, അവളുടെ മുടിചുരുളുകളിൽ ഇരുളായിരുന്നു. എങ്കിലും……

 

‘കുതിച്ചൊഴുകുന്ന കുറുമാലിപ്പുഴ, അന്നെനിക്ക് വെറും മയിരായിരുന്നു’

 

“കാലനോട് പോയി ഊമ്പാൻ പറ”

 

കാട്ടെരുമ പോലും എത്തിനോക്കാൻ ഭയക്കുന്ന മലവെള്ളപാച്ചിലിലേക്ക് ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെയെടുത്ത് ചാടി, നീന്തി തുടങ്ങി. കണ്ടവർ കണ്ടവർ ഭയന്ന് തലക്ക് കൈവച്ച് അലറി.

 

കടപുഴുകിയ വൻമരങ്ങളെയും, ആടുമാടുകളെയും വഹിച്ച് ഭ്രാന്തിയെ പോലെ അലറിയൊഴുകുന്ന ഒഴുകുന്ന പുഴയിൽ ഞാൻ പണിപ്പെട്ട് ശ്വാസമെടുത്ത് നീന്തി. പുഴ എന്നെയും വലിച്ച് മുന്നോട്ട് കുതിച്ചു. ഞാൻ നദിക്ക് കുറുകെ നിശ്ചിത കോണളവിൽ മുന്നോട്ട് നീങ്ങി കൊണ്ട് തന്നെയിരുന്നു. അത് അധികനേരം നീണ്ടു നിന്നില്ല. എവിടെ നിന്നോ ഒടിഞ്ഞ് ഒഴുകിവന്ന കൂറ്റനൊരു പാലകൊമ്പ് എൻ്റെ കൈകുഴയിൽ ഒന്ന്തട്ടി കടന്ന് പോയി. നിലതെറ്റിയ ഞാൻ കുറുമാലിയുടെ ആഴങ്ങളിലേക്ക് താഴ്ന്ന് പോയ് കൊണ്ടിരുന്നു.

 

അടിയിലെ ഭീകരമായ ഏകാന്തതയിൽ ഇരുട്ടിൽ മരണത്തിൻ്റെ വാതിൽപടിയിൽ അമ്മ നിൽപ്പുണ്ടായിരുന്നു.

 

“ ഉണ്ണി, മീനാക്ഷി ….. അവള് മറ്റാരുമല്ല,… നീ തന്നെയാണ്.

അവൾക്കാരുമില്ല……. അവളുപോലും……..

ഞാനുവൾക്ക് വാക്ക് കൊടുത്തതാണ് നീയുണ്ടാവുമെന്ന്.

നീയുള്ളപ്പോൾ അവളൊരിക്കലും കരയില്ലന്ന്. ഇന്നവള് കരഞ്ഞു,…. ഒരുപാട്.

അവളിനി കരയരുത്.

അവളെ കാത്തിരിക്കുന്നത് മരണമാണ്, എന്ത് തന്നെ സംഭവിച്ചാലും നീ അവളെ വിട്ടുകളയരുത്.”

 

പുഴയെ അറിയുകയെന്നത് ഒരു അംഗനയെ അറിയുന്നതിന് തുല്ല്യമാണ്. അവളുടെ കോപവും, സ്നേഹവും, സന്തോഷവും, സന്താപവും, കുലീനമായ ശരീര വടിവുകളും, അതിനോടൊപ്പം അവളുടെ നിഷ്‌കളങ്കമായ ഉള്ളവും അറിയുന്നതാണ്. അരവിന്ദന് കുറുമാലിയെ അറിയാമായിരുന്നു. കുറുമാലിക്ക് അവനേയും.

 

അവൾ അവളുടെ കുത്തിയൊഴുകുന്ന കാർകൂന്തളത്തിൽ ചുറ്റിയവനെ മുകളിലേക്ക് വലിച്ചെടുത്തു. തീരാത്ത ദേഷ്യത്തിനിടയിലും ഒരമ്മ കുഞ്ഞിനെ വാരിയെടുത്തുറക്കും പോലെ. കുറുമാലി അമ്മയായിരുന്നു, തോഴിയായിരുന്നു, ആരാലും നാളിതുവരെ തീണ്ടപ്പെടാത്തൊരു കാമിനിയായിരുന്നു, അവളൊരു പെണ്ണായിരുന്നു. സ്നേഹത്തിൻ്റെ വില മറ്റാരെക്കാളും അവൾക്കറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *