മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

“എയ്, അത്ര പാവം ഒന്നും അല്ല, അവൻ്റെ ഒപ്പം കാമുകി ആണെന്ന് തോന്നുന്നു, ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഭാഗ്യത്തിനു ദിൽബറിനെ കണ്ടപ്പോൾ അവളവൻ്റെ കാര്യം മറന്നു” അത് ഞാൻ അവളവനെ പുകഴ്ത്തണ കണ്ട് ഇത്തിരി കുശുംമ്പ് തോന്നി തന്നെ പറഞ്ഞതാണ്.

 

അവളത് കേട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു. “ എന്താണ് മാഷെ, ഒരു ചെറിയ അസൂയ വരണ പോലെ ഇണ്ടല്ലോ.”

 

“യേയ്, എന്തസൂയ, ഞാ വെറുതെ കണ്ടപ്പോ പറഞ്ഞൂന്നെയുള്ളൂ” ഞാൻ ചെറുതായി ഒന്ന് ചമ്മി.

 

“അത് പ്രാർത്ഥനയാവും, അവൻ്റെ ഭാര്യ. ഇനി കാണുമ്പൊ വീണ്ടും കുശുംമ്പ് കേറി അവനെ പോയി തല്ലണ്ട.”

 

“എനിക്കെന്ത് കുശുംമ്പ്,  അവനതിന് ആരാ, പിന്നെ ഞാൻ ഒരു പാവല്ലെ.”

 

“അതേ, അതെ പാവം ആയിരുന്നു. ഇപ്പൊ ചെറിയ, ഒരു പൈങ്കിളി കഥയിലെ പ്രണയനായകൻ്റെ അസുഖം തുടങ്ങിയോന്നൊരു സംശയം. കലിപ്പനാവൻ നോക്കുന്നുണ്ടോ സാറ്”

 

ഞാൻ ഒരു മണ്ടൻ്റെ പേലെ തലചൊറിഞ്ഞു, അവൾക്കെല്ലാം ഇപ്പോൾ പറയാതെ തന്നെ പിടികിട്ടുന്നു.

 

“എന്തായാലും പോയി. ഇങ്ങനെത്തെ അലമ്പ് പരിപാടിക്ക്  പോകുമ്പോൾ മലയാളത്തിലെ മുൻനിര നടൻമാരെയും കൊണ്ട് തന്നെ പോകണം ന്ന് വല്ല നിർബന്ധം ഇണ്ടോ, നിങ്ങക്ക് സാധാരണക്കാരായ കൂട്ടുക്കാരൊന്നും ഇല്ലേ. ഈ വിക്കിപീഡിയയിൽ ഐഡിയുള്ള സുഹൃത്തുള്ളു മാത്രമേയുള്ളോ. ആൾക്കാരെ കൊണ്ട് പറയീക്കാൻ”

 

ഞാൻ ആലോചിച്ചു ശരിയാണ് ഇവിടെ ഉള്ള കൂട്ടുകാർക്കെല്ലാം വിക്കിപീഡിയയിൽ ഐഡിയുണ്ട്. എല്ലാവരും നാലാള് കണ്ടാൽ തിരിച്ചറിയണോര് തന്നെയാണ്.

 

“ എന്ത് ചെയ്യാനാ തൊഴിലിതായി പോയില്ലെ മീനാക്ഷി,നീ ക്ഷമിക്ക്.”

 

“ആ തൊഴില് ഇതായി പോയില്ലെ മീനാച്ചി, അത് പറഞ്ഞാ മതീലൊ, നിങ്ങള് എന്നെ ആരും അറിയാണ്ടെ അകലെ നിന്ന് കണ്ട്, ലൈൻ അടിക്കണ ഒരു വൺ സൈഡ് ലവർ അവാഞ്ഞത് നന്നായി. അങ്ങനത്തെ ചിലോര കാണാ എടക്ക് അവിടവിടെ  കോളേജ് വരാന്തയിലും, ബസ്സ്സ്റ്റോപ്പിലുമൊക്കെ. ഒരു ശല്യം ഉണ്ടാക്കില്ല.”

 

“അതെന്താ?” എനിക്ക് മനസ്സിലായില്ല.

 

“ ആ അങ്ങനെ അണ്ച്ചാ നിങ്ങൾ മമ്മുട്ടിയേയും വിളിച്ച് കൊണ്ട് വന്നേനെ, എന്നെ ആരും അറിയാതെ ഫോളോ ചെയ്യാൻ. ഇങ്ങനെ ഒരു മണ്ടനെ ആണെല്ലോ ഈശ്വരാ ഞാൻ കെട്ടിയത്.” അവള് തലക്ക് കൈ കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *