മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

“എന്തായാലും നന്നായി. അതോണ്ടു ആൾക്കാരുടെ ശ്രദ്ധതിരിഞ്ഞ് കിട്ടി.”

 

“നിനക്ക് മീൻ പിടിക്കാൻ ഞാൻ മണ്ണിര ല്ലെ, നിന്നെ കാണിച്ച് തരാടാ എൻ്റെ ടോണി മോന്റെ അടുത്ത് എത്തട്ടെ”

 

“ആ, എന്നാ അങ്ങട് വിട് അവൻ്റെ പുതിയ പട്ടീനെ കാട്ടിതെരാ”

 

“ഓഹ്, ഐ ലവ് ഡോഗ്സ്.” അവൻ വണ്ടി ടോണിയുടെ ഫ്ലാറ്റിലേക്ക് എടുത്തു.

 

ഇവന് സാധാരണ നായകനടൻമാരുടെ ഈഗോയോ, അഹങ്കാരമോ ഒന്നും ഇല്ലാത്തൊരു പാവം ചെക്കൻ. എന്തും പറയാം അവനോട്.

 

*************

 

വാതിൽ തുറന്ന് കിടപ്പുണ്ട് ടോണി അടിച്ചു ഫിറ്റാണ്. ഞാനും ദിൽബറും ചെല്ലുമ്പോൾ അവൻ ഷർട്ടിടാതെ നാല് കാലിൽ നിന്ന് പട്ടിക്ക് ഡോഗ് ഫുഡ് എടുക്കുകയാണ്. ദിൽബറിന് അത്ഭുതം.

 

“യേയ് ഇതതല്ലെ”

 

“യേത്”

 

“അർജ്ജുൻ ഷെൺഡി”

 

“പിന്നേ….. അർജ്ജുൻ ഷെൺഡിയല്ല, അർജ്ജുൻ്റെ അണ്ടി, ഇതപ്പറത്തെ വീട്ടിലെ തലക്ക് വെളിവില്ലാത്ത തള്ള ഇവൻ്റെടുത്ത് ആകീട്ട് പോയതാ. ഇവനിത് വല്ലതും അറിഞ്ഞിട്ടാണാവോ ചെയ്യണത്.”

 

ടോണി ഡോഗ് ഫുഡ് മേശപുറത്ത് വച്ച് അത് ഇരുന്നു കഴിക്കാൻ തുടങ്ങി, ശ്രദ്ധിച്ച് നോക്കിയപ്പോൾ നായയുടെ മുന്നിൽ ഇലയിട്ടു ചോറ് വിളമ്പിയിട്ടുണ്ട്. അത് പതിവ് പോലെ ചമ്രംപടിഞ്ഞ് ഗുരുവായൂര് ഊട്ടുപുരയിൽ സദ്യയുണ്ണാൻ ഉണ്ണിശാന്തിയിരിക്കും പോലെ ഇരുപ്പുണ്ട്. ഞാൻ തലക്ക് കൈവച്ചു. ദിൽബറിന് ചിരിച്ചിട്ട് ഒരു ബോധമില്ല. പിന്നിൽ നിന്ന് ടോണി ഡോഗ് ഫൂഡ് കടിച്ച്  മുറിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.

 

ഞാൻ ചെന്ന് അവൻ്റെന്നു കൊറേ പിടിവലികൾക്ക് ശേഷം ഡോഗ് ഫൂഡ് പിടിച്ച് വാങ്ങി പട്ടിയ്ക്ക് വച്ചു കൊടുത്തു. അവന് ചോറ് വിളമ്പി കൊടുത്തു.

 

“ ഇതാ തള്ള ഏതങ്ങാണ്ട് വിദേശത്ത് ഇറക്കിയ നായയാ, ഇതിന് ഇതൊന്നും കൊടുക്കാൻ പാടില്ല. ഇവന് വല്ല ബോധമുണ്ടോ, ഇതു തിന്നു ഈ നായ അങ്ങാനം തട്ടിലായിരുന്നെങ്കിലാ.” ദിൽബറ് ഇതൊക്കെ കേട്ട് നായയേയും കളിപ്പിച്ചിരുപ്പുണ്ട്.

 

കഴിച്ച് കഴിഞ്ഞപ്പോൾ ഞാൻ ടോണിയെ കൊണ്ട് കിടത്തി, അവനു ബോധം വരാൻ ഇനിയും സമയം എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *