ടേണി ഇപ്പോഴും എണീറ്റിട്ടില്ല. ഞാൻ അവൻ്റെ ആസനത്തിലൊരു ചവിട്ട് കൊടുത്തു.
“എണിക്കടാ മൈരെ”
അവൻ കണ്ണുതിരുമ്മി എന്നെ നോക്കി.
“നീ എങ്ങടാ മൈരെ ഇത്ര രാവിലെന്നെ, അ..അ..ആ , ജീൻസും ഷർട്ടും എല്ലാം എൻ്റെയാണല്ല. ഷഡിയെങ്കിലും സ്വന്തമാണോടെ. അതോ, അതും”
“മ്മ്മ്മ്മ്മ്, ഒരിക്കലും അല്ല കാരണം ഞാനത് ഇട്ടിട്ടില്ല. ഇന്ന് ദിൽബർ സൽമ്മാനുമായിട്ടുള്ള ഇൻ്റെർവ്യൂ അല്ലെ, ലേശം കളറായികോട്ടേന്ന് വച്ചു.”
“അതൊക്കെ കൊള്ളാം, അത് കഴിഞ്ഞ് ആ മൈരനെയും കൊണ്ട് ഇങ്ങോട്ട് കെട്ടിയെടുക്കരിക്കോ, അവൻ്റെ തേഞ്ഞ തള്ള് കേൾക്കാൻ വയ്യ”
അവൻ പുതച്ച് പിന്നെയും തിരിഞ്ഞ് കിടന്നു.
“ഇതേതാ നായ, ഡീസന്റായിട്ട് ചമ്രംപടിഞ്ഞ് ഇരിക്കണിണ്ടല്ലോ” മുടി ഈരണതിനിടയിൽ ഞാൻ ചോദിച്ചു.
“അതപ്പറത്തെ തള്ളവിട്ടിട്ട് പോയതാ, അവര് കുമ്മനാഞ്ചേരിലു ധ്യാനം കൂടാൻ പോയിരിക്കാ.” അവൻ തിരിഞ്ഞ് നോക്കാതെ തന്നെ പറഞ്ഞു
“ആ തള്ളക്ക് വല്ല വിവരോം ഉണ്ടോ, തലക്ക് സുഖമില്ലാത്തവരുടെ അടുത്തണോ പട്ടിയെ വിട്ടിട്ട് പോവണത്.”
പിന്നിൽ നിന്ന് അവൻ്റെ ആട്ട് കേൾക്കുന്നുണ്ട്. അപ്പോഴാണ് ഞാൻ ആ നായയുടെ വായിലിരിക്കുന്ന എല്ല് പോലത്തെ സാധനം ശരിക്ക് ശ്രദ്ധിക്കണത്. കേരളാ സ്റ്റേറ്റ് ഫിലിം അവാർഡ് ‘ബെസ്റ്റ് സൗണ്ട് റൊക്കോർഡിസ്റ്റ്’ അവൻ്റെ രണ്ടാമത്തെ പടത്തിന് കിട്ടിയത്. ഞാൻ ഞെട്ടി തിരിഞ്ഞ് അവനോട് ചോദിച്ചു.
“ സ്‌റ്റേറ്റ് അവാർഡാണോടാ മൈരെ നായക്ക് കടിക്കാൻ ഇട്ട് കൊടുത്തിരിക്കണത്”
“ആ പൂറ് മിണ്ടാതിരിക്കണ്ടെ”
ഞാൻ നായയുടെ തൊടലിൽ പിടിച്ച് വലിച്ച്, കഷ്ടപ്പെട്ടത് അതിൻ്റെ വായിൽ നിന്നും പിടിച്ചെടുത്തു തുടച്ച് നോക്കി. വെങ്കലത്തിൽ തീർത്ത നാട്യസ്ത്രീരൂപം. ഞാൻ അത് ഒന്നു കൂടി തുടച്ച്, നാഷണൽ അവാർഡിൻ്റെ സർട്ടിഫിക്കറ്റിനടുത്ത് വച്ച് രണ്ടും ഒരുമിച്ച് നോക്കി, അവനതിനെക്കാളൊക്കെ ഏറെ പ്രധാനപ്പെട്ട, അതിനപ്പുറത്തിരിക്കുന്ന താരയുണ്ടാക്കിയ കടലാസ് കൊക്കിനേയും നോക്കി.
അവളുണ്ടായിരുന്നെങ്കിൽ….
അവാർഡ് പിടിച്ച് വാങ്ങിയപ്പോൾ തൊട്ട് നായ നിറുത്താതെ കൊരതുടങ്ങി.
“ എന്തെങ്കിലും എടുത്ത് അതിൻ്റെ അണ്ണാക്കിൽ തിരുകി കൊടുക്കടെ”